ഡല്‍ഹി: ലോകത്താകെയും ഇന്ത്യയിലും വളരെ ആരാധകരുള്ള സണ്ണി ലിയോണിന്റെ മെഴുക് പ്രതിമ ഇന്ന് പ്രകാശനം ചെയ്തു. മാഡം തുസാഡ്‌സിന്റെ ഡല്‍ഹിയിലെ മ്യൂസിയത്തിലാണ് പ്രതിമയുള്ളത്. ഇനി സണ്ണി ലിയോണിന്റെ മെഴുക് പ്രതിമ കാണണമെങ്കില്‍ ഡല്‍ഹി മാഡം തുസാഡ്‌സില്‍ പോയാല്‍ മതി.
അമിതാഭ് ബച്ചനും, വിരാട് കോഹ്ലിക്കും, ഷാറൂഖ് ഖാനും, അനില്‍ കപൂറിനും മറ്റ് താരങ്ങള്‍ക്കും ശേഷം മാഡം തുസാഡ്‌സ് മെഴുക് മ്യൂസിയത്തില്‍ സ്വന്തം പ്രതിമ ലഭിക്കുന്ന താരമായി സണ്ണി ലിയോണ്‍.