ചങ്ക്സ് ഹാപ്പിവെഡിങ് എന്നീ ചിത്രങ്ങളിലൂടെയും പുറത്തിറങ്ങാനിരിക്കുന്ന ഒരു അഡാർ ലവ് എന്നീ ചിത്രങ്ങളിലൂടെയും ശ്രദ്ധേയനായനാണ് ഒമർ ലുലു. അഡാർ ലവ് എന്ന ചിത്രത്തിലെ പാട്ടും നായിക പ്രിയാ വാര്യരും കേരളത്തിലുണ്ടാക്കിയ തരംഗം ചില്ലറയല്ല. ചിത്രം തിയേറ്ററിലെത്തുന്നത് കാത്തിരിക്കുകയാണ് ആരാധകർ. എന്നാൽ ഈ ചിത്രം റിലീസാകും മുമ്പ് തന്നെ ഒമറിന്റെ അടുത്ത ചിത്രത്തെക്കുറിച്ചുള്ള വാർത്തകളും പ്രചരിച്ച് തുടങ്ങി.
നേരത്തെ പോൺ സിനിമകളിലൂടെ ശ്രദ്ധേയയായ മിയ ഖലീഫ ഒമറിന്റെ ചിത്രത്തിൽ അഭിനയിക്കുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ മിയ ഇന്ത്യയിലേക്ക് തന്നെ വരില്ലെന്നായിരുന്നു നടിയുടെ അടുത്തവൃത്തങ്ങൾ സൂചിപ്പിച്ചത്. മിയ വന്നില്ലെങ്കിൽ എന്താ ഇന്ത്യയുടെ ഹോട്ട് സുന്ദരി സണ്ണി ലിയോൺ മലയാളത്തിലേക്ക് എത്തുമെന്നാണ് ഏറ്റവും പുതിയ വാർത്ത. ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അതിവേഗം വാർത്ത പ്രചരിക്കുകയാണ്.
അടുത്ത വർഷം ആദ്യം ചിത്രീകരണം തുടങ്ങാനാണ് തീരുമാനം. സണ്ണി ലിയോണിനൊപ്പം ഒട്ടേറെ പുതുമുഖങ്ങളും യുവതാരങ്ങളും ചിത്രത്തിൽ അണിനിരക്കുമെന്നാണ് സൂചന. ഒരു അഡാറ് ലവ് ആണ് ഒമറിന്റെ പൂർത്തിയാകാനുള്ള ചിത്രം. ഇത് കൂടാതെ ഏഴ് ചിത്രങ്ങളാണ് ഒമറിന് കരാറായിരിക്കുന്നത്. ബാബുആന്റണി നായകനാകുന്ന പവർസ്റ്റാർ, ചങ്ക്‌സിന്റെ രണ്ടാം ഭാഗം തുടങ്ങിയവയാണ് ഇതിൽ ആദ്യം തുടങ്ങുന്നത്.