പതിനെട്ടാം വയസ്സില്‍ തനിക്ക് സഹതാരത്തില്‍ നിന്ന് ദുരനുഭവമുണ്ടായി; മി ടു ക്യാമ്പിനുമായി സണ്ണി ലിയോണ്‍

Malayalilife
പതിനെട്ടാം വയസ്സില്‍ തനിക്ക് സഹതാരത്തില്‍ നിന്ന് ദുരനുഭവമുണ്ടായി; മി ടു ക്യാമ്പിനുമായി സണ്ണി ലിയോണ്‍

ലൈംഗികാതിക്രമത്തിനെതിരെ മീ ടു ക്യാംമ്പയിനുമായി നിരവധി പേരാണ് രംഗത്ത് വന്നത്. രാധിക ആപ്‌തെ, ടിസ്‌കാ ചോപ്ര തുടങ്ങിയ മുന്‍നിര നടിമാര്‍ വരെ സിനിമാരംഗത്ത് തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്തെത്തി. ഇപ്പോഴിതാ മുന്‍ പോണ്‍താരവും ബോളിവുഡ് നടിയുമായ സണ്ണി ലിയോണും തനിക്ക് നേരിട്ട അനുഭവത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്

പതിനെട്ടാമത്തെ വയസ്സില്‍ തനിക്ക് സഹതാരത്തില്‍ നിന്ന് ദുരനുഭവമുണ്ടായെന്നാണ് സണ്ണി തുറന്ന് പറഞ്ഞത്. തന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന കരണ്‍ജീത്ത് കൗര്‍ ; ദ സറ്റോറി ഓഫ് സണ്ണി ലിയോണ്‍ എന്ന വെബ് സീരീസില്‍ ഈ സംഭവവും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് സണ്ണി കൂട്ടിച്ചേര്‍ത്തു.

ഒരു സംഗീത ആല്‍ബത്തില്‍ ആദ്യമായി അഭിനയിക്കാന്‍ പോയപ്പോഴാണ് ദുരനുഭവം ഉണ്ടായത്. അയാളുടെ പേര് ഞാന്‍ വെളിപ്പെടുത്തുന്നില്ല. കാരണം അവരുമായി നിയമയുദ്ധത്തിലേര്‍പ്പെടാനൊന്നും സാധിക്കില്ല. പതിനെട്ട് വയസ്സുമാത്രമേ എനിക്ക് അന്ന് പ്രായമുണ്ടായിരുന്നുള്ളൂ. കൂട്ടത്തിലുണ്ടായിരുന്ന ഒരു റാപ്പ് ഗായകന്‍ എന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചു, മോശമായി പെരുമാറി.
പക്ഷേ ഭയപ്പെട്ട് മിണ്ടാതിരിക്കാന്‍ ഞാന്‍ ഒരുക്കമല്ലായിരുന്നു. 

അയാളെ മാറ്റിയില്ലെങ്കില്‍ ഞാന്‍ അഭിനയിക്കില്ലെന്ന് തീര്‍ത്തു പറഞ്ഞു. ഞാനായിരുന്നു ആല്‍ബത്തിലെ കേന്ദ്ര കഥാപാത്രം. അപരിചിതരുമായി ഇടപഴകേണ്ടി വരുമ്പോള്‍ നാം എല്ലാവരും ഒരു മുന്‍കരുതലെടുക്കും. ഒരാള്‍ നമ്മളോട് മോശമായി പെരുമാറിയാല്‍ മിണ്ടാതിരിക്കരുത്. പ്രതികരിക്കണം - സണ്ണി പറയുന്നു.   

sunny leon about sexual abasement

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES