വാരണാസിയില്‍ ആരതിപൂജയുമായി നടി സണ്ണി ലിയോണ്‍; നടന്‍ അഭിഷേക് സിംഗിനൊപ്പം ഗംഗാ ആരതിയില്‍ പങ്കെടുക്കുന്ന വീഡീയോ പങ്ക് വച്ച് നടി

Malayalilife
topbanner
 വാരണാസിയില്‍ ആരതിപൂജയുമായി നടി സണ്ണി ലിയോണ്‍; നടന്‍ അഭിഷേക് സിംഗിനൊപ്പം ഗംഗാ ആരതിയില്‍ പങ്കെടുക്കുന്ന വീഡീയോ പങ്ക് വച്ച് നടി

വാരണാസിയില്‍ ഗംഗാ ആരതിയില്‍ പങ്കെടുത്ത് നടി സണ്ണി ലിയോണ്‍.പരമ്പരാഗത വേഷമായ പിങ്ക് സല്‍വാര്‍ സ്യൂട്ടിലാണ് സണ്ണി എത്തിയത്താരം പൂജ ചെയ്യുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. നടന്‍ അഭിഷേക് സിംഗും സണ്ണിക്കൊപ്പം ഉണ്ട്.

വ്യാഴാഴ്ച സണ്ണി തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ ഗംഗാ ആരതിയുടെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ''വാരണാസിയിലെ ഏറ്റവും അത്ഭുതകരമായ അനുഭവം ഗംഗാ ആരതി കാണുകയാണ്'' എന്ന് ഇതിന് സണ്ണി ക്യാപ്ഷനെഴുതി. ആരതി നടക്കുന്ന ഈ വീഡിയോയില്‍ സണ്ണി പ്രത്യക്ഷപ്പെടുന്നില്ല.

വീഡിയോയില്‍ വെളുത്ത കുര്‍ത്ത പൈജാമ ധരിച്ച അഭിഷേക് സിംഗിനൊപ്പം സണ്ണി ഗംഗാ ആരതിയില്‍ പങ്കെടുക്കുന്നത് കാണാം. ബുധനാഴ്ച പുറത്തിറങ്ങിയ തേര്‍ഡ് പാര്‍ട്ടി എന്ന പുതിയ മ്യൂസിക് വീഡിയോയില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. ഇതിന്റെ പ്രചാരണാര്‍ത്ഥം കൂടിയാണ് ഇരുവരും വാരണാസിയിസ് എത്തിയത്. അഭിഷേകാണ് ഈ മ്യൂസിക് വീഡിയോയില്‍  ഗാനം ആലപിച്ചിരിക്കുന്നതും സംഗീതസംവിധാനവും രചനയും നിര്‍വ്വഹിച്ചിരിക്കുന്നത്.

വാരണാസിയില്‍നിന്നുള്ള വീഡിയോ സണ്ണി ലിയോണ്‍ സമൂഹ മാധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്. തേര്‍ഡ് പാര്‍ട്ടി എന്ന പാട്ടിന്റെ പ്രമോഷന്റെ തിരക്കിലാണ് സണ്ണിയും അഭിഷേകും. നവംബര്‍ 15ന് ആണ് ഗാനം പുറത്തിറങ്ങിയത്. മലയാളത്തില്‍ രംഗീല, തമിഴില്‍ വീരമാദേവി, ഷീറോ, ബോളിവുഡില്‍ കൊക്കകോള, ഹെലന്‍, ദ ബാറ്റില്‍ ഒഫ് ഭീമ കൊറേഗന്‍ എന്നീ ചിത്രങ്ങളാണ് ഒരുങ്ങുന്നത്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sunny Leone (@sunnyleone)

sunnY leone attends ganga aarti

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES