രാത്രി യാത്രക്കിടെ ഇടവഴിയിലൂടെ പാഞ്ഞെത്തിയ ഡെലിവറി ബോയ് കാറിന്റെ മുന്നിലേക്ക് പാഞ്ഞ് കയറി; ജീവിക്കാനുള്ള നെട്ടോട്ടത്തില്‍ സ്വന്തം ജീവന് കുറച്ച് വില നല്കിയാല്‍ നന്നായിരിക്കും; വീഡിയോ ദൃശ്യങ്ങള്‍ പങ്ക് വച്ച് നിര്‍മ്മാതാവ് ബാദുഷ കുറിച്ചത്

Malayalilife
രാത്രി യാത്രക്കിടെ ഇടവഴിയിലൂടെ പാഞ്ഞെത്തിയ ഡെലിവറി ബോയ് കാറിന്റെ മുന്നിലേക്ക് പാഞ്ഞ് കയറി; ജീവിക്കാനുള്ള നെട്ടോട്ടത്തില്‍ സ്വന്തം ജീവന് കുറച്ച് വില നല്കിയാല്‍ നന്നായിരിക്കും; വീഡിയോ ദൃശ്യങ്ങള്‍ പങ്ക് വച്ച് നിര്‍മ്മാതാവ് ബാദുഷ കുറിച്ചത്

കേരളത്തിലെ വലിയ നഗരങ്ങളില്‍ എല്ലാം സ്വിഗ്ഗി, സൊമാറ്റോ പോലുള്ള ഫാസ്റ്റ് ഫുഡ് ഡെലിവറി സംവിധാനങ്ങള്‍ സജീവമാണ്. നിരവധി പുരുഷന്മാരും സ്ത്രീകളും ഡെലിവറി ബോയ് ജോലി ചെയ്ത് വരുമാനം കണ്ടെത്തുന്നുമുണ്ട്. കൃത്യസമയത്ത് കസ്റ്റമര്‍ക്ക് ഡെലവറി എത്തിക്കുവാന്‍ പലരും ജീവന്‍ പണയം വച്ചാണ് വണ്ടിയോടിക്കുന്നത്. വൈകി ഡെലിവറി ചെയ്താല്‍ അതു ജോലിയേയും മാസ ശമ്പളത്തേയും അത് ബാധിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ പൊരിവെയിലാണോ മഴയാണോ ട്രാഫിക്കാണോ തകര്‍ന്ന റോഡാണോ എന്നതൊന്നും ശ്രദ്ധിക്കാതെ ജീവന്‍ പണയം വെച്ചാണ് ഭൂരിഭാഗം ഡെലിവറി ബോയ്സും കിലോമീറ്ററുകളോളം സഞ്ചരിച്ച് ഫുഡ് ഡെലിവറി ചെയ്യുന്നത്.

ഇപ്പോഴിതാ, ഡെലിവറി ജീവനക്കാരും മനുഷ്യരാണെന്ന് ഫുഡ് ഓര്‍ഡര്‍ ചെയ്ത് കാത്തിരിക്കുന്നവര്‍ മനസിലാക്കണമെന്ന് ഓര്‍മിപ്പിക്കുന്ന വീഡിയോയും കുറിപ്പുമായി എത്തിയിരിക്കുകയാണ്  നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമൊക്കെയായ ബാദുഷ. തന്റെ യാത്രയ്ക്കിടയില്‍ പകര്‍ത്തിയ വീഡിയോയാണ് ബാദുഷ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. കൃത്യസമയത്ത് ഡെലിവറി നടത്താനായി അമിതവേഗതയില്‍ പായുകയായിരുന്ന ഡെലവറി ബോയിയുടെ ബൈക്ക് ബാദുഷയുടെ വാഹനത്തില്‍ ഇടിച്ച് ഡെലിവറി ബോയ് റോഡിലേക്ക് തെറിച്ച് വീഴുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം. ബാദുഷയും മറ്റ് നാട്ടുകാരും ചേര്‍ന്നാണ് രക്ഷിച്ചതും ആശുപത്രിയിലേക്ക് കൊണ്ടുപോയതും. സൊമാറ്റോയും സ്വിഗ്ഗിയും ഓടിക്കുന്നവരും മനുഷ്യരാണ്. ഓര്‍ഡര്‍ കൊടുക്കുന്നവര്‍ ദയവ് ചെയ്ത് എവിടെ എത്തി? എപ്പോള്‍ എത്തും? എത്താറായോ? എന്നൊന്നും ചോദിച്ച് ഫോണ്‍ വിളിച്ചോണ്ടിരിക്കാതെ...

ഓര്‍ഡര്‍ ചെയ്യുമ്പോള്‍ കാണിക്കുന്ന സമയത്ത് അവര്‍ എത്തിക്കുമെന്ന് വിശ്വസിച്ചാല്‍ ഇങ്ങനെയുള്ള അപകടങ്ങള്‍ ഒഴിവാക്കാന്‍ പറ്റും. ജീവിക്കാനുള്ള നെട്ടോട്ടത്തില്‍ വിതരണക്കാരന്‍ സ്വന്തം ജീവനും കുറച്ച് വില നല്‍കിയാല്‍ നന്നായിരിക്കും. നിങ്ങളെ പ്രതീക്ഷിച്ച് ഒരു കുടുംബം കാത്തിരിക്കുന്നത് ഓര്‍ക്കുക... ജാഗ്രതൈ എന്നാണ് ബാദുഷ കുറിച്ചത്. വീഡിയോയും കുറിപ്പും വൈറലായതോടെ അപകടത്തില്‍പ്പെട്ട ഡെലിവറി ബോയിയുടെ അവസ്ഥയെ കുറിച്ച് അന്വേഷിച്ചായിരുന്നു ഏറെയും കമന്റുകള്‍. ആ പയ്യന്‍ സേഫ് ആണല്ലോ അല്ലേ ഇക്കാ...? എന്ന തരത്തില്‍ നിരവധി ചോദ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ഡെലിവറി ബോയ് സേഫാണെന്ന് ബാദുഷയും മറുപടി നല്‍കി. ഡെലിവറി വൈകിയതിന്റെ പേരില്‍ കസ്റ്റമറില്‍ നിന്നും മോശം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുള്ള നിരവധി ഡെലിവറി ബോയ്സുണ്ട്.

ചിലരില്‍ നിന്നും ശാരീരികമായ ഉപദ്രവങ്ങളും ആക്ഷേപങ്ങളും വരെ ഡെലിവറി ജീവനക്കാര്‍ക്ക് നേരിടേണ്ടി വരാറുണ്ട്. ജോലിയെ ബാധിക്കും എന്നതുകൊണ്ട് തന്നെ എല്ലാം സഹിക്കുകയാണ് ഒട്ടുമിക്ക ജീവനക്കാരും ചെയ്യാറുള്ളത്. ഫുഡ് ഡെലിവറി ചെയ്യുന്നവരുടെ വെല്ലുവിളികള്‍ നേരിട്ട് മനസിലാക്കാന്‍ വേണ്ടി മുമ്പ് നോര്‍ത്ത് ഇന്ത്യയില്‍ ഒരു സിഇഒ നടത്തിയ പരീക്ഷണം വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ഒരു മാളില്‍ ചെന്നപ്പോള്‍ ലിഫ്റ്റ് ഉപയോഗിക്കരുതെന്നും പടികള്‍ കയറി പോകണമെന്നും പറഞ്ഞെന്നായിരുന്നു ആരോപണം. മാളില്‍ മാത്രമല്ല വേറെ പലയിടങ്ങളിലും ഇത്തരത്തിലുള്ള വേര്‍തിരിവുകള്‍ ഡെലിവറി ജീവനക്കാര്‍ക്ക് അനുഭവിക്കേണ്ടി വരാറുണ്ടെന്നാണ് അന്ന് നിരവധി പേര്‍ കമന്റ് ചെയ്തിരുന്നു. ബാദുഷ സഞ്ചരിച്ച വാഹനത്തിലാണോ ബൈക്ക് വന്ന് ഇടിച്ചതെന്ന് വ്യക്തമല്ല.

വാഹനത്തിലെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് ബാദുഷ പങ്കുവെച്ചത് എന്നാണ് മനസിലാകുന്നത്. 170ഓളം സിനിമകളില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറും പ്രൊഡക്ഷന്‍ മാനേജരുമായി പ്രവര്‍ത്തിച്ച വ്യക്തിയാണ് ബാദുഷ. പൃഥ്വിരാജ് ചിത്രമായ വര്‍ഗത്തിലൂടെയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളറായത്. കുഞ്ഞുനാള്‍ മുതല്‍ സിനിമ മോഹം ബാദുഷയ്ക്കുണ്ടായിരുന്നു. ദൂരദര്‍ശനില്‍ കിഴക്കിന്റെ വെനീസ് എന്ന ടെലിഫിലിം നിര്‍മിച്ചായിരുന്നു തുടക്കം. നിഴലിലൂടെ സിനിമയിലും. പാര്‍ഥന്‍ കണ്ട പരലോകം, എബ്രഹാം ലിങ്കണ്‍, കുരുക്ഷേത്ര എന്നീ സിനിമകളിലൂടെയാണ് അഭിനയിച്ചുതുടങ്ങിയത്. കമ്പം, സിന്‍ഡ്രല, കുറുനരി തുടങ്ങിയ ചിത്രങ്ങളാണ് നടനെന്ന നിലയില്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.


 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by N.M. Badusha (@badushanm)

Read more topics: # ബാദുഷ
producer n m badusha shared video

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES