Latest News

ബലവാന്മാരെ തകര്‍ത്ത് ദുര്‍ബലരെ ചാക്കിട്ട് പിടിക്കുന്ന ഗെയിമാണ് പേളി നടത്തുന്നത്; ഫൈനലില്‍ എത്തിയവര്‍ പേളിയുടെ കളിപ്പാവകള്‍; ബുദ്ധിശക്തി കൊണ്ട് കളിയില്‍ അവസാനം വരെയെത്തിയ ആള്‍ സാബു മാത്രമാണ്; അര്‍ച്ചനയെ പുറത്താക്കിയതിന് പിന്നില്‍ പേളിയും കൂട്ടാളികളും നടത്തിയ തിരക്കഥ; പേളി മാണിക്കെതിരെ വിമര്‍ശനവുമായി സുനിതാ ദേവദാസ് 

Malayalilife
ബലവാന്മാരെ തകര്‍ത്ത് ദുര്‍ബലരെ ചാക്കിട്ട് പിടിക്കുന്ന ഗെയിമാണ് പേളി നടത്തുന്നത്; ഫൈനലില്‍ എത്തിയവര്‍ പേളിയുടെ കളിപ്പാവകള്‍; ബുദ്ധിശക്തി കൊണ്ട് കളിയില്‍ അവസാനം വരെയെത്തിയ ആള്‍ സാബു മാത്രമാണ്; അര്‍ച്ചനയെ പുറത്താക്കിയതിന് പിന്നില്‍ പേളിയും കൂട്ടാളികളും നടത്തിയ തിരക്കഥ; പേളി മാണിക്കെതിരെ വിമര്‍ശനവുമായി സുനിതാ ദേവദാസ് 

ഗ്രാന്‍ഫിനാലെയിലേക്ക് കടക്കുകയാണ് ബിഗ്‌ബോസ് ഷോ. 17 മത്സരാര്‍ത്ഥികളുമായി തുടങ്ങിയ ഷോ അര്‍ച്ചന പുറത്ത് പോയതോടെ ആറുപേരുമായി അവശേഷിക്കുകയാണ്. മത്സരം അന്തിമഘട്ടത്തിലേക്ക് കടക്കവേ ഷോയില്‍ പേളി നടത്തുന്നത് കുതന്ത്രങ്ങളും തയ്യാറാക്കിയ തിരക്കഥയുമെന്ന് ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് മാധ്യമപ്രവര്‍ത്തകയും എഴുത്തിുകാരിയുമായ സുനിതാ ദേവദാസ്. തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് പേളിക്കെതിരെ അതിരൂക്ഷഭാഷയില്‍ വിമര്‍ശനവുമായി രംഗത്തുവന്നത്. 

കഴിഞ്ഞ ദിവസത്തെ എലിമിനേഷനിലൂടെ അര്‍ച്ചന പുറത്ത് പോകാന്‍ കാരണം പേളി, സുരേഷ്, ശ്രീനി, ഷിയാസ് എന്നിവര്‍ നടത്തിയ വൃത്തിക്കെട്ട ഗ്രൂപ്പ്കളിയാണെന്ന് സുനിത ആരോപിക്കുന്നു.ബലവാന്മാരെയെല്ലാം തകര്‍ത്ത് ദുര്‍ബലരെ ചാക്കിട്ട് വരുതിയിലാക്കുന്ന വൃത്തിക്കെട്ട ഗെയിമാണ് പേളി ഷോയില്‍ കളിക്കുന്നത്. വ്യക്തിത്വമുള്ള മത്സരാര്‍ത്ഥികള്‍ പേളിയുടെ ഗെയിം തരിച്ചറിഞ്ഞ അവരില്‍ നിന്ന ഒഴിഞ്ഞുമാറുകയാണ് ചെയ്തതെന്നും സുനിത ആരോപിക്കുന്നു.

ശ്വേതാ, രഞ്ജിനി, സാബു, അനൂപ്, ബഷീര്‍, ദിയ, ദീപന്‍, അര്‍ച്ചന, അഞ്ജലി അമീര്‍, ശ്രീലക്ഷ്മി ഇത്തരത്തില്‍ പേളിയുടെ വൃത്തിക്കെട്ട ഗെയിമിനെ സഹിച്ച് ഇറങ്ങി പോയവരാണ്. ഇനിയുള്ള ഭൂരിഭാഗം ആളുകളും ദുര്‍ബലരായതിനാല്‍ തന്നെ സംഗതി എളുപ്പമായി..ഫൈനലിസ്റ്റുകളെ നോക്കുക .പേളി - ഗൂഢതന്ത്രത്തിന്റെയും വൃത്തികെട്ട ഒത്തുകളിയുടെയും പ്രണയ റാണി.ശ്രീനി- പേളിയുടെ കാമുകന്‍ 
ഷിയാസ്- പേളിയുടെ അനിയന്‍! സുരേഷ്- പേളിയുടെ കളിപ്പാവ അദിതി- പേളിയുടെ കളിപ്പാവയുടെ കളിപ്പാവ 

സാബു - ഒറ്റക്ക് നിന്ന് കളിച്ചും തന്റെ കഴിവ് കൊണ്ടും ബുദ്ധി കൊണ്ടും ബിഗ് ബോസ് വീടിനുള്ളിലെ മികച്ച മത്സരാര്‍ത്ഥിയായി അര്‍ഹതയോടെ ഫിനാലെയില്‍ എത്തിയ ഒരേയൊരാള്‍. ബിഗോബോസ് ഗെയിമാണോ വിജയിക്കുക. പ്രണയിതാക്കളാണോ വിജയിക്കുക എന്ന് കണ്ടറിയണമെന്നും സുനിത ആരോപിക്കുന്നു. 

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:-


ബിഗ് ബോസിനെ കുറിച്ചാണു. താല്‍പര്യമുള്ളവര്‍ മാത്രം വായിക്കുക?

പേളിയും സുരേഷും ശ്രീനിയും ഷിയാസും കളിച്ച വൃത്തികെട്ട ഗ്രൂപ്പ് കളിയുടെ ഭാഗമായിട്ടാണ് അര്‍ച്ചന ഇന്ന് ബിഗ് ബോസില്‍ നിന്നും പുറത്തു പോകുന്നത്. 

1 . പേളിയുടെ ഗെയിം പ്ലാനിന്റെ പ്രധാനപ്പെട്ട ഭാഗമാണ് മത്സരര്‍്ഥികളില്‍ ഏതെങ്കിലും തരത്തില്‍ വീക്ക് ആയിട്ടുള്ളവരെ ചാക്കിട്ടു പിടിച്ചു ഇമോഷന്‍ ഉപയോഗിച്ച് കൂടെ നിര്‍ത്തി ഷീല്‍ഡ് ആയി ഉപയോഗിക്കുക എന്നത്. ബിഗ് ബോസ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ആ വൃത്തികെട്ട കളി വിജയിച്ചു എന്ന് പറയേണ്ടി വരും. 

വ്യക്തിത്വമുള്ള ഒരു മത്സരാര്ഥിയും പേളിയുടെ ഗെയിം പ്ലാനില്‍ വീണില്ല എന്ന് മാത്രമല്ല പേളിയുടെ ഈ മുഖം തിരിച്ചറിഞ്ഞവര്‍ പേളിയില്‍ നിന്നും അകലുകയും ചെയ്തു. ( ശ്വേതാ, രഞ്ജിനി, സാബു, അനൂപ്, ബഷീര്‍, ദിയ, ദീപന്‍, അര്‍ച്ചന, അഞ്ജലി അമീര്‍, ശ്രീലക്ഷ്മി )

2 . ആദ്യം പേളി ചാക്കിട്ടു പിടിച്ചത് അരിസ്റ്റോ സുരേഷിനെയാണ്. പേളിയുടെ ആ തന്ത്രം പൂര്‍ണമായും ശരിയായിരുന്നുവെന്ന് ഇപ്പോള്‍ സുരേഷും അദിതിയും ശ്രീനിയും ഫൈനലില്‍ എത്തിയതോടെ തെളിഞ്ഞു. 
ശക്തരെ മുഴുവന്‍ പുറത്താക്കി. ഇനിയുള്ള ഭൂരിഭാഗവും ദുര്ബലര്‍. മത്സരം എളുപ്പമായി. 

സുരേഷിനെ കളിപ്പാവ ആക്കി മാറ്റാന്‍ പേളി ഉപയോഗിച്ച മാര്‍ഗങ്ങള്‍ ഹീനവും നികൃഷ്ടവുമാണ് എന്ന് പറയാതെ വയ്യ. ഒരാളുടെ ഇമോഷനുകളെ തന്ത്രപരമായി ഉപയോഗിച്ച് എങ്ങനെ സ്വന്തം താല്പര്യം സംരക്ഷിക്കാം, ലക്ഷ്യത്തില്‍ എത്താം എന്ന് പേളി ഇപ്പോള്‍ തെളിയിച്ചിരിക്കുകയാണ്. ഇതിനേക്കാള്‍ വലിയ നെഗറ്റിവിറ്റിയൊന്നും അവിടെയുള്ള എല്ലാവരും കൂടി പ്രസരിപ്പിച്ചാലും വരില്ല. ബിഗ് ബോസ് സീസണ്‍ ഒന്നിന്റെ ചരിത്രത്തിലെ കറുത്ത ഏടാണ് പേളി സുരേഷിനെ തന്ത്രപരമായി വലിച്ചെടുത്തു ഷീല്‍ഡ് ആയി ഉപയോഗിച്ച് എതിരാളികളെ മുഴുവന്‍ സുരേഷിനെ കൊണ്ട് വെട്ടിച്ചു ഫിനാലെയില്‍ പേളിയും പേളിയുടെ അനുചരന്മാരും എത്തി നില്‍ക്കുന്ന ഈ മുഹൂര്‍ത്തം. 

3 . ഫൈനലിസ്റ്റുകളെ നോക്കുക 

പേളി - ഗൂഢതന്ത്രത്തിന്റെയും വൃത്തികെട്ട ഒത്തുകളിയുടെയും പ്രണയ റാണി.

ശ്രീനി- പേളിയുടെ കാമുകന്‍ 

ഷിയാസ്- പേളിയുടെ അനിയന്‍!

സുരേഷ്- പേളിയുടെ കളിപ്പാവ 

അദിതി- പേളിയുടെ കളിപ്പാവയുടെ കളിപ്പാവ 

സാബു - ഒറ്റക്ക് നിന്ന് കളിച്ചും തന്റെ കഴിവ് കൊണ്ടും ബുദ്ധി കൊണ്ടും ബിഗ് ബോസ് വീടിനുള്ളിലെ മികച്ച മത്സരാര്‍ത്ഥിയായി അര്‍ഹതയോടെ ഫിനാലെയില്‍ എത്തിയ ഒരേയൊരാള്‍ 

4 . സുരേഷാണ് ബിഗ് ബോസ് ഫിനാലെ ഇത്രക്കും വൃത്തികെട്ട അവസ്ഥയില്‍ എത്തിച്ച ഏക വ്യക്തി. പേളിക്ക് ബിഗ് ബോസില്‍ കിട്ടിയ ഏറ്റവും ശക്തിയുള്ള ബഹ്മാസ്ത്രമാണ് സുരേഷ്. പേളി അത് വേണ്ടിടത്തൊക്കെ ഭംഗിയായി ഉപയോഗിച്ചു. ഒടുക്കം പേളിയുടെ വൃത്തികെട്ട ഒത്തുകളി ഗാങ് ഫിനാലെയില്‍ എത്തി. 

ഒരു മനുഷ്യനെ ഇമോഷനെ ഉപയോഗിച്ച് എങ്ങനെ അടിമയാക്കാം എന്ന് പേളി സുരേഷിലൂടെ നമുക്ക് കാണിച്ചു തന്നു. 
നമ്മള്‍ കരുതിയ പോലെ അനൂപോ സാബുവോ രഞ്ജിനിയോ ഒന്നുമല്ല ബിഗ് ബോസ് വീട്ടിലെ പ്രേതം. അത് സുരേഷാണ്. 

5 . ഇതൊരു മത്സരമാണ്. എല്ലാ മത്സരാര്ഥികളെയും തുല്യമായി പരിഗണിക്കേണ്ട വ്യക്തിയാണ് അവതാരകന്‍. എന്നാല്‍ സുരേഷിനും ഷിയാസിനും അമിതമായി പ്രാധാന്യവും പിന്തുണയും നല്‍കി അവതാരകന്‍ അവരെ മറ്റു മത്സരാര്ഥികളെ തോല്‍പ്പിച്ചു കൊണ്ട് തന്നെ വളര്‍ത്തി വലുതാക്കി ഫിനാലെയില്‍ എത്തിച്ചു. 

ഇവര്‍ക്ക് നല്‍കിയ അമിത പ്രാധാന്യം കൊണ്ട് ബിഗ് ബോസ് കളിയില്‍ നീതി കിട്ടാതെ പുറത്തു പോകേണ്ടി വന്ന മത്സരാര്‍ത്ഥിയായി ഒടുവില്‍ അര്‍ച്ചന മാറുന്നു . 

അര്‍ച്ചനയ്ക്ക് പകരം സുരേഷോ ശ്രീനിയോ അതിദിയോ ആയിരുന്നു യഥാര്‍ത്ഥത്തില്‍ പോകേണ്ടിയിരുന്നത്. ഫിനാലെയില്‍ എത്താന്‍ ഇവരേക്കാള്‍ യോഗ്യത അര്‍ച്ചനയ്ക്ക് തന്നെയാണ്. 

6 . വോട്ടിങ്ങിലെ ഒത്തുകളിയിലൂടെയാണ് പേളി ഗാങ് അര്‍ച്ചനയെ പുറത്തേക്ക് വിട്ടത്. ശ്രീനിയും പേളിയും ഷിയാസും അര്‍ച്ചനയെ ടാര്‍ഗറ്റ് ചെയ്തു വോട്ട് ചെയ്തു. ഒരു കാരണവുമില്ലാതെ.
സുരേഷാവട്ടെ പേളിയെയും ഷിയാസിനെയും എലിമിനേഷനില്‍ വിട്ട് അര്‍ച്ചനയ്ക്ക് പുറത്തേക്കുള്ള വഴിയൊരുക്കി. 

7 . ബിഗ് ബോസ് ഗെയിമിന്റെ അടിസ്ഥാന നിയമമാണ് മത്സരാര്‍ത്ഥികള്‍ക്ക് പേനയും പേപ്പറും നല്‍കില്ല എന്നത്. ഒത്തുകളി തടയാനാണ് ഈ നിയമം. എന്നാല്‍ സുരേഷിന് പാട്ടെഴുതാന്‍ എന്ന പേരില്‍ പേനയും പേപ്പറും നല്‍കി. അതുവഴി ഈ ഗാങിന് ഒത്തുകളി എളുപ്പമായി. ബിഗ് ബോസിന്റെ കണ്ണില്‍ പെടാതെ കമ്മ്യുണിക്കേറ്റ് ചെയ്യാന്‍ ഇവരെ സുരേഷിന്റെ പേപ്പറും പേനയും സഹായിച്ചിരിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു. 

8 . പേളിയും ശ്രീനിയും പ്രണയം കളിച്ചാണ് ഫിനാലെയില്‍ എത്തിയിരിക്കുന്നത്. ഇതിലും വൃത്തികെട്ട കളി ഇനിയൊരു ബിഗ് ബോസിലും നമുക്ക് കാണാന്‍ ഇട വരാതിരിക്കട്ടെ. പേളിയുടെ പ്രണയമാണ് ബിഗ് ബോസിലെ വിജയിയാവുന്നതെങ്കില്‍ മോഹന്‍ലാല്‍ പറഞ്ഞ മത്സരാര്‍ത്ഥിയുടെ ഗുണങ്ങള്‍ക്ക് എന്ത് പ്രസക്തി ? പേളിയുടെ പ്രണയത്തിനു ഈ ഗുണങ്ങളെല്ലാം ഉണ്ടോ?

9 . അടുത്ത സീസണില്‍ എങ്കിലും വൃത്തികെട്ട ഒത്തുകളിയും ഗാങ് കളിച്ചു ഫിനാലെയില്‍ എത്തുന്നതും ബിഗ് ബോസ് തടയണം. ഇത്തവണ പ്രേക്ഷകര്‍ ഇങ്ങനെ വിഡ്ഢികളായി അങ്ങ് പോകട്ടെ.

10 . രഞ്ജിനിയും അര്‍ച്ചനയും ഇല്ലാത്ത ഫിനാലെ , അതിലുപരി ഫിനാലെയിലെത്താന്‍ ഒരര്‍ഹതയുമില്ലാത്ത ശ്രീനി, അദിതി, സുരേഷ് എന്നിവരുള്ള ഫിനാലെ കാണാന്‍ നമുക്ക് തയ്യാറെടുക്കാം. ബിഗ് ബോസ് ഗെയിം ആണോ വിജയിക്കുക പ്രണയക്കളിയാണോ വിജയിക്കുക വൃത്തികെട്ട ഗ്രൂപ്പ് കളി ആണോ വിജയിക്കുക എന്നറിയാന്‍ നമുക്ക് ഫിനാലെ കാണാം. 

ഗുഡ് ലക്ക് ബിഗ് ബോസ്‌വീഡിയോ കാണുക. നിലവിലെ ഫൈനലിസ്റ്റുകളില്‍ ആര്‍ക്കാണ് ഈ ഗുണങ്ങളൊക്കെ ഉള്ളത്? ഫിനാലെയില്‍

നേരിട്ട് പോയ സുരേഷിനോ അതിദിക്കോ ശ്രീനിക്കോ ഉണ്ടോ?
 

sunitha devadas against perly mani

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES