കന്നഡ ചലച്ചിത്ര താരവും മുന്‍ കേന്ദ്രസഹമന്ത്രിയുമായ അംബരീഷ് അന്തരിച്ചു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കകളുടെയും പ്രവര്‍ത്തനം തകരാറിലായതിനെതുടര്‍ന്ന് ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെതുടര്‍ന്നാണ് അന്ത്യം. എണ്‍പതുകളില്‍ മലയാളത്തില്‍ സജീവമായിരുന്ന നടി സുമലതയാണ് ഭാര്യ.
റിബല്‍ നായകന്‍, ആരാധകരുടെ അമ്പിയണ്ണന്‍, കര്‍ണാടകയുടെ കര്‍ണന്‍, പ്രതിനായകനായി തിളങ്ങി, പിന്നീട് നായകനായി മാറിയ ചരിത്രമാണ് അംബരീഷിന്. എണ്‍പതുകളിലെ ജനപ്രിയ നായകന്‍ പിന്നീട് രാഷ്ട്രീയത്തിലും താരമായി. ഇരുനൂറ്റന്പതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള അദ്ദേഹം മലയാളത്തിലും വേഷമിട്ടിട്ടുണ്ട്. 1998ല്‍ ലോക്‌സഭയില്‍ ജെ ഡി എസ്, എം പിയായാണ് രാഷ്ട്രീയത്തിലെത്തുന്നത്. പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്ന അംബരീഷ് രണ്ടു തവണകൂടി ലോക്‌സഭയിലെത്തി.
സിനിമയിലും രാഷ്ട്രീയത്തിലും ഒരുപോലെ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച ആളായിരുന്നു അംബരീഷ്. കലാസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ അംബരീഷിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. നഷ്ടമായത് ഉറ്റസുഹൃത്തിനെയും സഹോദരനെയുമാണെന്നെന്ന് മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
മന്‍മോഹന്‍സിങ് സര്‍ക്കാരില്‍ വാര്‍ത്താവിനിമയ സഹമന്ത്രിയായി. കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട പിന്നീട് രാജിവച്ചു. സിദ്ധരാമയ്യ സര്‍ക്കാരിലും അംഗമായിരുന്ന അംബരീഷ് വൃക്കസംബദ്ധമായ സംബദ്ധമായ അസുഖത്തെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ശ്വാസകോശ അസുഖങ്ങളും അംബരീഷിനെ അലട്ടിയിരുന്നു.