ധനുഷിനെ നായകനാക്കി ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത ചിത്രമാണ് 'എന്നൈ നോക്കി പായും തോട്ട'. വലിയ പ്രതീക്ഷയോടെ എത്തിയ സിനിമ തിയേറ്ററുകളില്‍ പരാജയപ്പെട്ടിരുന്നു. ഇപ്പോഴിതാ ആ ചിത്രം തന്റേതല്ല എന്ന ഗൗതം മേനോന്റെ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്.
ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു എന്നൈ നോക്കി പായും തോട്ട തന്റെ സിനിമയല്ല എന്ന് ഗൗതം മേനോന്‍ പറഞ്ഞത്. അവതാരകനായ ഭരദ്വാജ് രംഗന്‍ എന്നൈ നോക്കി പായും തോട്ടയെക്കുറിച്ച് ചോദിക്കുമ്പോള്‍ 'ഏത് സിനിമയാണത്?' എന്നാണ് ഗൗതം മേനോന്റെ മറുചോദ്യം. ആ സിനിമയിലെ ഒരു ഗാനം തനിക്ക് ഓര്‍മ്മയുണ്ട്. ആ ചിത്രം മറ്റാരോ ആണ് ചെയ്തത് എന്നും ഗൗതം മേനോന്‍ പറഞ്ഞു.
സംവിധായകന്റെ ഈ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. തമാശ രൂപേണയാണ് ഗൗതം മേനോന്‍ ഈ വാക്കുകള്‍ പറഞ്ഞത് എന്ന് ചിലര്‍ പറഞ്ഞപ്പോള്‍, നായകനായ ധനുഷ് എന്നൈ നോക്കി പായും തോട്ടയുടെ മേക്കിങ്ങില്‍ കൈ കടത്തി എന്നാണ് മറ്റൊരു വിഭാഗം പറയുന്നത്. ഇതിന് പിന്നാലെ ചിത്രത്തിന്റെ വിക്കിപീഡിയ പേജില്‍ സംവിധായകന്റെ നിരയില്‍ ഗൗതം മേനോനൊപ്പം ധനുഷിന്റെ പേരും ആരോ ചേര്‍ത്തിരിക്കുന്നതായും കാണാം. ഇതും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നുണ്ട്.
ഗൗതം വാസുദേവ് മേനോന്‍ സിനിമയാണെങ്കിലും യഥാര്‍ത്ഥത്തില്‍ നടന്‍ ധനുഷിന്റെ ഇഷ്ടത്തിന് അനുസരിച്ച് ഒരുക്കിയ സിനിമയാണ് എന്നെ നോക്കി പായും തോട്ട എന്നാണ് ആരോപണം ഉയരുന്നത്. ജിവിഎമ്മിന്റെ കയ്യിലുണ്ടായിരുന്ന സ്‌ക്രിപ്റ്റില്‍ ധനുഷ് അനാവശ്യമായ മറ്റങ്ങള്‍ വരുത്തുകയും ആവശ്യമില്ലാത്ത ചുംബന രംഗങ്ങള്‍ കുത്തിക്കേറ്റുകയും ചെയ്തു. സംവിധായകന്റെ പേരിന്റെ സ്ഥാനത്ത് ഗൗതം വാസുദേവ് മേനോന്‍ എന്നുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ ധനുഷ് നിയന്ത്രണം ഏറ്റെടുക്കുകയും അദ്ദേഹം തന്നെ സംവിധാനം ചെയ്യുകയുകയുമായിരുന്നു.