ചുരുക്കം ചില ചിത്രങ്ങളിലൂടെ ശ്രദ്ധേയയായി മാറിയ നടിയാണ് സുജ കാര്‍ത്തിക. 2010ല്‍ വിവാഹിതയായ സുജ ഇപ്പോള്‍ കുടുംബവുമൊത്ത് സസുഖം താമസിക്കുകയാണ്. സിനിമയില്‍ നിന്നും വിട്ടതോടെ താരത്തിന്റെ കൂടുതല്‍ വിവരങ്ങളും ലഭിച്ചിരുന്നില്ല. അഭിനയം മതിയാക്കി പഠനത്തില്‍ ശ്രദ്ധിച്ച സുജ കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസറായും ജോലി ചെയ്തിരുന്നു. ഇപ്പോള്‍ താരത്തിന് മറ്റൊരു അംഗീകാരവും ലഭിച്ചിരിക്കയാണ്.
2002ല്‍ പുറത്തിറങ്ങിയ മലയാളി മാമന് വണക്കം എന്ന ചിത്രത്തിലൂടെയാണ് സുജ സിനിമകളിലേയ്ക്ക് കടന്ന് വന്നത്. കാവ്യാ മാധവന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് സുജ. 2010 ജനുവരി 31ന് സുജ വിവാഹിതയായി. മര്‍ച്ചന്റ് നേവിയില്‍ ചീഫ് എന്‍ജിനീയറായ രാകേഷ് കൃഷ്ണനാണ് സുജയെ വിവാഹം ചെയ്തിരിക്കുന്നത്. ഇതോടെ അഭിനയത്തില്‍ നിന്ന് താരം അകന്നു. അഭിനയം മതിയാക്കിയെങ്കിലും പഠനത്തില്‍ മിടുക്കിയായ താരം തന്റെ പഠനം തുടര്‍ന്നിരുന്നു. കോളേജ് ലക്ചററായും താരം തിളങ്ങി. മാനേജ്‌മെന്റ് വിദഗ്ധ കൂടിയാണ് സുജ ഇപ്പോള്‍. കോളേജില്‍ അസിസ്റ്റ്ന്റ് പ്രഫസര്‍ ജോലിയില്‍ നിന്നും മാറി റിസേര്‍ച്ച് സ്‌കോളറായിരുന്നു താരം.
ഇപ്പോള്‍ താരത്തിന് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് ലഭിച്ച വാര്‍ത്തയാണ് എത്തുന്നത്. 'തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളെ' പറ്റിയായിരുന്നു ഗവേഷണം. ഏഴു വര്‍ഷം മലയാള ചലച്ചിത്ര മേഖലയില്‍ പ്രവര്‍ത്തിച്ച സുജ കാര്‍ത്തികയ്ക്ക് 2009ല്‍ പി.ജി.ഡി.എമ്മില്‍ ഒന്നാം റാങ്ക് ലഭിച്ചിരുന്നു 2013ലാണ് ജെ.ആര്‍.എഫ്. നേടി കുസാറ്റില്‍ ഗവേഷണം ആരംഭിക്കുന്നത്. താരത്തിന്റെ സുവര്‍ണ്ണ നേട്ടത്തില്‍ ആരാധകരുടെ അഭിനന്ദന പ്രവാഹമാണ്. എക്‌സെല്ലര്‍ എന്ന പരിശീലന കമ്പനിയുടെ സ്ഥാപകയും മുഖ്യ പരിശീലകയുമാണ് സുജ. മര്‍ച്ചന്റ് നേവിയില്‍ ചീഫ് എന്‍ജിനീയറായ രാകേഷ് കൃഷ്ണനാണ് ഭര്‍ത്താവ്.
രണ്ടു കുട്ടികള്‍ക്കുമൊപ്പം തിരക്കില്‍ ജീവിക്കുന്ന സുജ കേന്ദ്ര ബഡ്ജറ്റിനോടനുബന്ധിച്ച പ്രത്യേക ചര്‍ച്ചയില്‍ താരം എത്തിയതിന്റെ ചിത്രങ്ങള്‍ ആരാധകര്‍ പങ്കുവച്ചിരുന്നു. രാജ്യത്തെ വര്‍ദ്ധിച്ച തൊഴിലില്ലായ്മ പരിഹരിക്കാന്‍ ബജറ്റിലൂടെ എന്താണ് ചെയ്യാന്‍ പോകുന്നതെന്നാണ് പ്രധാനപ്പെട്ട ചോദ്യമെന്ന് സുജ കാര്‍ത്തിക ചര്‍ച്ചയില്‍ പറഞ്ഞു. തങ്ങളുടെ പ്രിയ നടിയെ ഇത്തരം ഒരു ചര്‍ച്ചയില്‍ തീരെ പ്രതീക്ഷിച്ചില്ലെന്നാണ് വീഡിയോ കണ്ടവര്‍ പ്രതികരിച്ചത്. സിനിമാമോഹം തലയ്ക്ക് പിടിച്ചാല്‍ പഠനവും ജോലിയുമൊക്കെ കളഞ്ഞു അതിനു പിന്നാലെ പോകുന്ന നടിമാര്‍ സുജയെ കണ്ടു പഠിക്കണമെന്നും അഭിപ്രായങ്ങളെത്തുന്നു. ഡോക്ടറേറ്റ് നേടിയ താരത്തിന് അഭിനന്ദന പ്രവാഹമാണ്.