ചുരുക്കം ചില ചിത്രങ്ങളിലൂടെ ശ്രദ്ധേയയായി മാറിയ നടിയാണ് സുജ കാര്‍ത്തിക. 2010ല്‍ വിവാഹിതയാകും മുമ്പ് അഭിനയ രംഗത്ത് സജീവയായിരുന്ന സുജ ഇപ്പോള്‍ കുടുംബവുമൊത്ത് സസുഖം താമസിക്കുകയാണ്. സിനിമയില്‍ നിന്നും വിട്ടതോടെ താരത്തിന്റെ കൂടുതല്‍ വിവരങ്ങളും ലഭിച്ചിരുന്നില്ല. ഏഷ്യാനെറ്റ് ചാനലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്തതിന് പിന്നാലെ സുജയുടെ പുത്തന്‍ ചിത്രങ്ങളാണ് സമൂഹ മാധ്യമത്തിലടക്കം ചര്‍ച്ച. 2002ല്‍ പുറത്തിറങ്ങിയ മലയാളി മാമന് വണക്കം എന്ന ചിത്രത്തിലൂടെയാണ് സുജ സിനിമകളിലേയ്ക്ക് കടന്ന് വന്നത്. കാവ്യാ മാധവന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് സുജ.
2010 ജനുവരി 31ന് സുജ വിവാഹിതയായി. മര്‍ച്ചന്റ് നേവിയില്‍ ചീഫ് എന്‍ജിനീയറായ രാകേഷ് കൃഷ്ണനാണ് സുജയെ വിവാഹം കഴിച്ചത്. ഇതോടെ അഭിനയത്തില്‍ നിന്ന് താരം അകന്നു. അഭിനയം മതിയാക്കിയെങ്കിലും പഠനത്തില്‍ മിടുക്കിയായ താരം തന്റെ പഠനം തുടര്‍ന്നിരുന്നു. കോളേജ് ലക്ചററായും താരം തിളങ്ങി. മാനേജ്‌മെന്റ് വിദഗ്ധ കൂടിയാണ് സുജ ഇപ്പോള്‍. കോളേജില്‍ അസിസ്റ്റ്ന്റ് പ്രഫസര്‍ ജോലിയില്‍ നിന്നും മാറി ഇപ്പോള്‍ റിസേര്‍ച്ച് സ്‌കോളറാണ്. രണ്ടു കുട്ടികള്‍ക്കുമൊപ്പം തിരക്കില്‍ ജീവിക്കുന്ന സുജയെ ഏറെ നാളുകള്‍ക്ക് ശേഷമാണ് പ്രേക്ഷകര്‍ ഏഷ്യാനെറ്റിന്റെ ചര്‍ച്ചയില്‍ കണ്ടത്.
കേന്ദ്ര ബഡ്ജറ്റിനോടനുബന്ധിച്ച പ്രത്യേക ചർച്ചയിൽ വെളുത്ത കോട്ടൺ സാരിയണിഞ്ഞാണ് താരം എത്തിയത്. അൽപം തടി വച്ചു എന്നതൊഴിച്ചാൽ കാര്യമായ മാറ്റമൊന്നും താരത്തിന് വന്നിട്ടില്ല. രാജ്യത്തെ വർദ്ധിച്ച തൊഴിലില്ലായ്മ പരിഹരിക്കാൻ ബജറ്റിലൂടെ എന്താണ് ചെയ്യാൻ പോകുന്നതെന്നാണ് പ്രധാനപ്പെട്ട ചോദ്യമെന്ന് സുജ കാർത്തിക ചർച്ചയിൽ പറഞ്ഞു. ഹ്രസ്വകാലത്തേക്കല്ലെങ്കിലും ദീർഘകാലത്തേക്ക് പ്രയോജനപ്രദമാകുന്ന നയങ്ങളുണ്ടെങ്കിൽ ഇന്ത്യക്ക് ഇപ്പോഴത്തെ സാമ്പത്തികാവസ്ഥയിൽ നിന്ന് രക്ഷപ്പെടാനാകുമെന്നും ഏഷ്യാനെറ്റ് ന്യൂസ് ചർച്ചയിൽ സുജ കൂട്ടിച്ചേർത്തു.
തങ്ങളുടെ പ്രിയ നടിയെ ഇത്തരം ഒരു ചർച്ചയിൽ തീരെ പ്രതീക്ഷിച്ചില്ലെന്നാണ് വീഡിയോ കാണുന്നവരുടെ പ്രതികരണം. സിനിമാമോഹം തലയ്ക്ക് പിടിച്ചാൽ പഠനവും ജോലിയുമൊക്കെ കളഞ്ഞു അതിനു പിന്നാലെ പോകുന്ന നടിമാർ സുജയെ കണ്ടു പഠിക്കണണെന്നും അഭിപ്രായങ്ങളെത്തുന്നു.