Latest News

അദ്ദേഹം പാചകം ചെയ്യുമ്പോള്‍ എന്തൊക്കെയോ ഇടും; ഒരു റെസിപ്പി ഇല്ല; പക്ഷെ ഭയങ്കര ടേസ്റ്റായിരിക്കും;  മക്കള്‍ എപ്പോ ആരെ കല്യാണം കഴിക്കണമെന്നതൊക്കെ അവര്‍ക്ക് വിട്ടിരിക്കുകയാണ്; അച്ഛനെ പല മാനറിസങ്ങളും പ്രണവിനുണ്ട്; സുചിത്ര മോഹന്‍ലാല്‍ പങ്ക് വച്ചത്

Malayalilife
 അദ്ദേഹം പാചകം ചെയ്യുമ്പോള്‍ എന്തൊക്കെയോ ഇടും; ഒരു റെസിപ്പി ഇല്ല; പക്ഷെ ഭയങ്കര ടേസ്റ്റായിരിക്കും;  മക്കള്‍ എപ്പോ ആരെ കല്യാണം കഴിക്കണമെന്നതൊക്കെ അവര്‍ക്ക് വിട്ടിരിക്കുകയാണ്; അച്ഛനെ പല മാനറിസങ്ങളും പ്രണവിനുണ്ട്; സുചിത്ര മോഹന്‍ലാല്‍ പങ്ക് വച്ചത്

ര്‍ഷങ്ങള്‍ക്ക് ശേഷം സിനിമ കണ്ടതിന് പിന്നാലെ സുചിത്ര മോഹന്‍ലാല്‍ നല്കിയ അഭിമുഖത്തിലെ വിശേഷങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മകനെക്കുറിച്ചും മോഹന്‍ലാലിനെക്കുറിച്ചുമൊക്കെ സുചിത്ര അഭിമുഖത്തില്‍ പങ്ക് വച്ചു.മോഹന്‍ലാലിന്റെ പാചക വീഡിയോകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്.  മോഹന്‍ലാലിന് പാചകത്തിനോടുള്ള ഇഷ്ടത്തെ കുറിച്ച് ഭാര്യ സുചിത്ര പറഞ്ഞ വാക്കുകളും ശ്രദ്ധേയമാകുകയാണ്.

മോഹന്‍ലാല്‍ പാചകം ചെയ്യുന്നതില്‍ ഏറ്റവും ഇഷ്ടപ്പെട്ട വിഭവം ഏതാണ് എന്ന ചോദ്യത്തോടാണ് സുചിത്ര പ്രതികരിച്ചത്. ''അങ്ങനെ പറയാന്‍ പറ്റില്ല. ചേട്ടന് അങ്ങനെ പ്രത്യേകിച്ച് ഒരു ഫിക്സഡ് റെസിപ്പി എന്നു പറയാനില്ല. എന്തൊക്കെയോ ഇടും. പക്ഷേ അത് ഭയങ്കര ടേസ്റ്റായിരിക്കും. നന്നായി കുക്ക് ചെയ്യും.'വീട്ടില്‍ ഒരു ജാപ്പനീസ് കിച്ചനൊക്കെ ഉണ്ടാക്കിയിട്ടുണ്ട്. വീട്ടില്‍ വരുമ്പോള്‍ ആള്‍ക്കൊരു റിലാക്സേഷന്‍ കൂടിയാണല്ലോ'' എന്നാണ് സുചിത്ര പറയുന്നത്. 

മോഹന്‍ലാലിന്റെ മാനറിസംസ് പ്രണവില്‍ കണാനുണ്ടെന്നും അത് വീട്ടിലും എപ്പോഴും പ്രണവില്‍ കാണാറുണ്ടെന്നും സുചിത്ര പങ്ക് വച്ചു.മോഹന്‍ലാലുമായി താരതമ്യം ചെയ്യാന്‍ കഴിയില്ല, പക്ഷെ അദ്ദേഹത്തിന്റെ മാനറിസംസ് ഉണ്ട്. അത് നാച്ചുറലാണ്. വീട്ടിലും കാണാറുണ്ട്

പ്രണവിനും നെപ്പോട്ടിസം തീര്‍ച്ചയായും ഉണ്ട്. ഇവര്‍ക്ക് 100 ശതമാനം അതിന്റെ ബെനഫിറ്റ്സ് കിട്ടിയിട്ടുമുണ്ട്. ഇന്നയാളുടെ മകനാണ് എന്ന ബെനഫിറ്റ് നൂറ് ശതമാനം ഇവര്‍ക്ക് കിട്ടും. ഒരുപാട് ശ്രമിക്കുന്ന പിള്ളേരേക്കാളും 100 മടങ്ങ് എളുപ്പമാണ് ഇവര്‍ക്ക്. ഇല്ല എന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ നമുക്ക് അറിയുന്ന ഒരു മേഖലയിലേക്കല്ലേ കുട്ടികളെ നമുക്ക് ഗൈഡ് ചെയ്യാന്‍ പറ്റുകയുള്ളൂ.

ഡോക്ടേഴ്സ്, എഞ്ചിനിയേഴ്സ്, ബിസിനസുകാര്‍ തുടങ്ങി നിരവധി മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരില്ലേ. സ്വാഭാവികമായും ഇവരുടെ മക്കള്‍ ആ ഫീല്‍ഡില്‍ വരും. ഞാന്‍ ഒരു ഫിലിം ഫാമിലിയില്‍ ജനിച്ചയാളാണ്. എന്റെ ഭര്‍ത്താവ് ഫിലിമില്‍ നില്‍ക്കുന്ന ആളാണ്. അപ്പോള്‍ നമ്മള്‍ ഗൈഡ് ചെയ്യുന്നത് ഒരു ലൈനില്‍ തന്നെയായിരിക്കും.

അപ്പുവിന്റെ കാര്യം പറഞ്ഞാല്‍ അവന്‍ ഓസ്ട്രേലിയയില്‍ പോയി ഫിലോസഫി പഠിച്ചു വന്നു. ബി.എ ആണ് ചെയ്തത്. അത് കഴിഞ്ഞിട്ട് അവന്‍ ആ ഫീല്‍ഡില്‍ തുടര്‍ന്നില്ല. കൂടുതല്‍ പഠിച്ചിട്ട് ഒരു ടീച്ചര്‍ അങ്ങനെ എന്തെങ്കിലും ആവുകയാണെങ്കില്‍ ഓക്കെ. പക്ഷേ അവന്‍ അത് ചെയ്യുന്നില്ല. ഞാന്‍ ചോദിച്ചിട്ടുണ്ട് എന്താണ് നീ ട്രൈ ചെയ്യാത്തതെന്ന്. ഏത് പ്രൊഫഷനാണ് നീ എടുക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ചോദിച്ച സമയമുണ്ട്.

ഒരു ഡോക്ടറുടെ ഫാമിലി ആണെങ്കില്‍, ഞാന്‍ കണ്ട കുറേ ഫാമിലിയില്‍ പാരന്റ്സ് ഡോക്ടേഴ്സ് ആണെങ്കില്‍ ഏതെങ്കിലും ഒരു കുട്ടിയെങ്കിലും ആ പ്രൊഫഷന്‍ ഫോളോ ചെയ്യും. എഞ്ചിനീയര്‍മാരുടെ മക്കള്‍ ആണെങ്കില്‍ അങ്ങനെ. ഞാന്‍ വളര്‍ന്നത് ഒരു ഫിലിം ഫാമിലിയിലാണ്. എന്റെ അച്ഛന്‍ നിര്‍മാതാവായിരുന്നു. വിവാഹം ചെയ്തത് ഒരു നടനെയാണ്. നമ്മുടെ ബ്രെഡ് ആന്റ് ബട്ടര്‍ അതാണ്.

നീ ഡോക്ടറാവണം, എഞ്ചിനിയറാവണം എന്നൊന്നും പറഞ്ഞ് മക്കളെ നിര്‍ബന്ധിക്കാന്‍ പറ്റില്ല. മക്കളില്‍ ഒരാളെ എങ്കിലും ഡോക്ടര്‍ ആക്കണമെന്നുണ്ടായിരുന്നു. പക്ഷേ രണ്ട് പേര്‍ക്കും അതില്‍ താത്പര്യം ഉണ്ടായിരുന്നില്ല. നമുക്ക് ഫോഴ്സ് ചെയ്യാന്‍ പറ്റില്ലല്ലോ. സിനിമയുടെ കാര്യത്തിലും ഫോഴ്സ് ചെയ്തിട്ടില്ല.

നമ്മള്‍ ഗൈഡ് ചെയ്തു. നമുക്കറിയുന്ന ഗൈഡന്‍സ് ഇതാണ്. ഈ ഇന്‍ഡസ്ട്രിയാണല്ലോ നമ്മുടെ ജീവിതം. എന്തുകൊണ്ട് സിനിമയില്‍ തന്നെ ശ്രമിച്ചൂടാ എന്ന് പലരും ചോദിച്ചിരുന്നു. ആ സമയത്താണ് അപ്പു ആദി ചെയ്യുന്നത്. അത് കഴിഞ്ഞിട്ട് രണ്ട് മൂന്ന് സിനിമ. എല്ലാ സിനിമകളും നന്നായി പോകണമെന്നൊന്നും ഇല്ല. ചിലത് നന്നാവും ചിലത് നന്നാവില്ല.

ഇപ്പോള്‍ ചേട്ടനുമായിട്ടാണ് അവനെ ചിലര്‍ താരതമ്യം ചെയ്യുന്നത്. അത് നല്ലതാണെന്ന് തോന്നുന്നില്ല. ചേട്ടന്‍ ആദ്യ പടത്തില്‍ വന്നത് ഒരു വില്ലനായിട്ടാണ്. അദ്ദേഹത്തിന് അത് കണ്‍വിന്‍സ് ചെയ്യാന്‍ പറ്റി. എല്ലാവര്‍ക്കും ദേഷ്യം തോന്നിയത് അദ്ദേഹം അത് നന്നായി ചെയ്തതുകൊണ്ടാണ്. എല്ലാവരും അങ്ങനെ ചെയ്യണമെന്നില്ലല്ലോ. കുട്ടികള്‍ നടക്കാന്‍ പഠിക്കുന്നത് വീണിട്ടാണ്. അത്രയേ ഉള്ളൂ,സുചിത്ര പറഞ്ഞു.

മക്കളുടെ വിവാഹത്തെക്കുറിച്ചും സുചിത്ര പങ്ക് വച്ചു.'ആരെ കല്യാണം കഴിക്കണം, എപ്പോ കല്യാണം കഴിക്കണമെന്നതൊക്കെ അവര്‍ക്ക് വിട്ടിരിക്കുകയാണ്. അതല്ല നിങ്ങള്‍ക്ക് ഇത്ര വയസ്സായി, കല്യാണം കഴിച്ചേ പറ്റൂ എന്നൊക്കെ പറഞ്ഞ് ഫോഴ്‌സ് ചെയ്തിട്ട് കല്യാണം കഴിപ്പിച്ചിട്ട് എന്തെങ്കിലും പ്രശ്‌നം വന്നാല്‍ .... ഒന്നും നമുക്ക് പറയാന്‍ പറ്റില്ല. നമ്മളൊക്കെ ആദ്യ സമയത്ത് ഒരുപാട് അഡ്ജസ്റ്റ് ചെയ്തിട്ടുണ്ട്, ?കോമ്പ്രമൈസ് ചെയ്തിട്ടുണ്ട്. അത് രണ്ടു വശത്തു നിന്നും ഉണ്ടാകും. മുന്നോട്ടു കൊണ്ടു പോകാന്‍ രണ്ടു പേരും ശ്രമിക്കും. പക്ഷേ ഇപ്പോഴത്തെ കുട്ടികള്‍ അങ്ങനെയല്ല. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, അവരുടെ അന്തരീക്ഷവും വളരുന്ന സാഹചര്യവുമൊക്കെ വേറെയാണ്. മൈന്‍ഡ്‌സെറ്റ് പോലും വേറെയാണ്. ഇപ്പോഴുള്ള പല കുട്ടികളും കോമ്പ്രമൈസ് ചെയ്യില്ല. മറ്റേ കുട്ടികളാണെങ്കിലും എന്റെ കുട്ടികളാണെങ്കിലും വേറെയൊരു മൈന്‍ഡ് സെറ്റാണുള്ളത്....'' സുചിത്ര പറയുന്നു. 

suchithra mohnalal about family

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES