ശ്രദ്ധേയമായ ഒരുപിടി കഥാപാത്രങ്ങളവതരിപ്പിച്ച് പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയ നടനാണ് സുബീഷ് സുധി. കഴിഞ്ഞവര്‍ഷം ഒരു സര്‍ക്കാര്‍ ഉത്പ്പന്നം എന്ന ചിത്രത്തിലൂടെ നായകനായും അദ്ദേഹമെത്തി. ചിത്രം റിലീസ് ചെയ്യുന്നതിന് തൊട്ടുമുന്‍പാണ് സിനിമയുടെ തിരക്കഥാകൃത്ത് നിസാം റാവുത്തറിന്റെ അകാല വിയോഗം. ഇപ്പോളിതാ വിട പറഞ്ഞ തിരക്കഥാകൃത്ത് നിസാം റാവുത്തറിനെക്കുറിച്ച് നടന്‍ സുബീഷ് സുധി പങ്ക് വച്ച കുറിപ്പാണ ശ്രദ്ധൈയമാകുന്നത്.
'പ്രിയപ്പെട്ട നിസാമിക്ക പോയിട്ട് ഒരു വര്‍ഷമാകുന്നു. നിസാമിക്ക ഒരു പക്ഷെ ഭാഗ്യവാനായിരുന്നു എന്ന് പറയാം. നമ്മള്‍ ഒരുമിച്ചുണ്ടാക്കിയ നല്ലൊരു പടം,
ഒരുപാട് നിരൂപക പ്രശംസ കിട്ടിയ പടം കൂടുതലാള്‍ക്കാരിലേക്കെത്തിക്കാന്‍ കഴിയാത്തതിലുള്ള സങ്കടമുണ്ട്. ആ സിനിമയുടെ ബാധ്യതകളും പേറി ഞാനിന്നും നെട്ടോട്ടമോടുകയാണ്.
ഒരു പക്ഷേ എന്റെ ജീവിതവും വല്ലാത്തൊരവസ്ഥയിലൂടെയാണ് കടന്നു പോവുന്നത്. ഒരു നല്ല സിനിമ നല്ല രീതിയില്‍ സ്വീകരിക്കപ്പെടാത്ത ദുഃഖം എനിക്കുണ്ട്.മലയാള സിനിമയ്ക്കുണ്ടായ പ്രതിസന്ധിയില്‍ അകപ്പെട്ടുപോയ സിനിമകൂടിയാണിത്. പക്ഷെ ഈ സിനിമ ഇന്നല്ലെങ്കില്‍ നാളെ ലോകമറിയുമെന്ന വിശ്വാസം എനിക്കുണ്ട്. കൂടുതല്‍ എഴുതാന്‍ പറ്റുന്നില്ല. ബാധ്യതകള്‍ തീര്‍ക്കാനുള്ള എന്റെ നെട്ടോട്ടം തുടരുകയാണ്.
അത് എവിടെയെങ്കിലും എത്തിച്ചേരുമെന്ന ആത്മവിശ്വാസമുണ്ട്.എന്നത്തേയും പോലെ നിസ്സാമിക്കയെ ഓര്‍ത്തുകൊണ്ട് നിര്‍ത്തുന്നു'', എന്നാണ് സുബീഷ് സുധി ഫേസ്ബുക്കില്‍ കുറിച്ചത്.
സക്കറിയയുടെ ഗര്‍ഭിണികള്‍, ബോംബെ മിഠായി തുടങ്ങിയ സിനിമകളുടെയും തിരക്കഥാകൃത്തായ നിസാം അവസാനമെഴുതിയ സിനിമയായിരുന്നു സുബീഷ് നായകനായി എത്തിയ 'ഒരു സര്‍ക്കാര്‍ ഉല്‍പന്നം'. ഈ സിനിമ റിലീസ് ചെയ്യുന്നതിന് രണ്ട് ദിവസം മുമ്പാണ് നിസാം വിടപറയുന്നത്. ഷെല്ലി കിഷോര്‍ നായികയായി എത്തിയ ചിത്രം നിരൂപക പ്രശംസ നേടിയിട്ടും തിയേറ്ററില്‍ വിജയമായില്ല