സുബ്ബലക്ഷ്മിയമ്മ എന്ന നടിയെ മലയാളി പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഹൃദയം കവരുന്ന ചിരിയും ചില്ലറ കുസൃതികളും ഒക്കെയായി മലയാളികളുടെ ഹൃദയത്തില്‍ താരം സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. സുബ്ബലക്ഷ്മി അമ്മയുടെ കുടുംബവും ഏവര്‍ക്കും പ്രിയങ്കരരാണ്. മകള്‍ താരകല്യാണും കൊച്ചുമകള്‍ സൗഭാഗ്യ വെങ്കിടേഷ്ും സോഷ്യല്‍മീഡിയയിലും സജീവമാണ്. ഇപ്പോളിത സൗഭാഗ്യ പങ്ക് വച്ച വീഡിയോ ആണ് വൈറലാകുന്നത്.
ഒരു ഡിജെ നൈറ്റിനിടയില്‍ എല്ലാവര്ക്കും ഒപ്പം നിര്‍ത്തം ചെയ്യുന്ന സുബലക്ഷ്മിയമ്മയെ വീഡിയോയില്‍ കാണാം.86ആം വയസ്സില്‍ തന്റെ ജീവിതത്തിലെ ആദ്യത്തെ ഡിജെ നൈറ്റ് ആസ്വദിക്കുന്നു എന്നാണ് സൗഭാഗ്യ ഇതിന് ക്യാപ്ഷന്‍ നല്‍കിയത്. വീഡിയോയില്‍ താര കല്യാണ്‍, സൗഭാഗ്യയുടെ ഭര്‍ത്താവ് അര്ജുന് സോമശേഖര്‍ എന്നിവരും ഉണ്ട്.പലതരത്തിലുള്ള കമന്റുകളാണ് പ്രേക്ഷകര്‍ നല്‍കുന്നത്.