ഒറ്റ സിനിമകൊണ്ട് തന്നെ ഹിറ്റ് സംവിധായകനായി മാറുമെന്ന് മലയാള സിനിമ കണക്കുകൂട്ടിയ വ്യക്തിയായിരുന്നു പരസ്യചിത്ര സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. എന്നാല്‍ വാനോളം ഉണ്ടായിരുന്ന എല്ലാവരുടെയും പ്രതീക്ഷകള്‍ ഒടിയന്‍ തകര്‍ത്തപ്പോള്‍ തകര്‍ന്നത് ശ്രീകുമാര്‍ മേനോന്റെ മുന്നോട്ടുള്ള കരിയര്‍ കൂടിയാണ്. ഒടിയന്‍ തലയ്ക്ക് പിടിച്ചതോടെ തന്റെ പരസ്യചിത്രകമ്പനിയായ പുഷ് എന്ന സ്ഥാപനത്തില്‍ ശ്രീകുമാറിന് ശ്രദ്ധിക്കാതായി. കമ്പനി പൊളിയുമെന്ന ഘട്ടമെത്തിയതോടെ ഇപ്പോള്‍ കോടതിയില്‍ പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുകയാണ് ശ്രീകുമാര്‍ മേനോന്‍. മഞ്ജുവാര്യരും ഇപ്പോള്‍ ശ്രീകുമാര്‍ മേനോന് എതിരെ വക്കീല്‍ നോട്ടീസ് അയച്ചെന്ന വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍ ശ്രീകുമാര്‍ മേനോന് ഇനി ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പ് ഉണ്ടാകുമോ എന്ന സംശയത്തിലാണ് സിനിമാലോകം.
പരസ്യ സംവിധായകരില്‍ ശ്രദ്ധേയനായിരുന്നു പുഷ് ശ്രീകുമാര്‍. കല്യാണിന്റെ പരസ്യങ്ങളിലൂടെ കൈയടി നേടിയ മലയാളി. എന്നാല്‍ ദിലീപ്മഞ്ജു വാര്യര്‍ കുടുംബ പ്രശ്‌നങ്ങളോടെയാണ് ശ്രീകുമാര്‍ മേനോന്‍ എന്ന പുഷ് ശ്രീകുമാര്‍ മലയാളികള്‍ക്കിയില്‍ ചര്‍ച്ചാ വിഷയമാകുന്നത്. തന്റെ കുടുംബ പ്രശ്‌നത്തില്‍ ദിലീപ് എന്നും വില്ലന്‍ സ്ഥാനത്ത് നിര്‍ത്തിയത് ശ്രീകുമാര്‍ മേനോനെയാണ്. പിന്നീട് മോഹന്‍ലാല്‍ നായകനായി 1000 കോടിയുടെ ബ്രഹ്മാണ്ഢ ചിത്രം രണ്ടാമൂഴം പ്രഖ്യാപിച്ചു. മലയാളത്തിലെ ഏറ്റവും ബജറ്റുള്ള ഒടിയന്‍ എന്ന സിനിമയുമായി വെള്ളിത്തിരയിലേക്കും ശ്രീകുമാര്‍ കാലെടുത്തു വച്ചു. ഇങ്ങനെ മലയാള സിനിമയിലെ പ്രധാനിയായി മാറാനുള്ള ശ്രമത്തിനിടെയില്‍ ശ്രീകുമാര്‍ മേനോന്‍ തന്റെ കമ്പനിയെ കൈവിട്ടു. പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ പുഷ് എന്ന പരസ്യ കമ്പനി സാമ്പത്തിക പ്രതിസന്ധിയാല്‍ നട്ടം തിരിഞ്ഞതോടെ കമ്പനി പൂട്ടി. കടങ്ങള്‍ ഒഴിവാക്കാന്‍ പാപ്പര്‍ ഹര്‍ജിയും ഫയല്‍ ചെയ്തു. ഇതോടെ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് ശ്രീകുമാര്‍ മേനോന്‍.
പുഷിലെത്തിയ നിരവധി ചെക്കുകള്‍ മടങ്ങാന്‍ തുടങ്ങിയതോടെയാണ് പാപ്പര്‍ ഹര്‍ജിയുമായി ശ്രീകുമാര്‍ മേനോന്‍ കോടതിയേ സമീപിച്ചത്്. ഇതോടെ കേരളത്തിലെ പ്രധാന പരസ്യ കമ്പനിയായിരുന്ന പുഷിന്റെ കഥ കഴിയുകയാണ്. ഇവിടെ ജോലി ചെയ്തവര്‍ക്ക് ശമ്പളം പോലും കിട്ടാത്ത ദുരിതാവസ്ഥയാണുള്ളത്. കല്യാണും മനോരമയുമായിരുന്നു 'പുഷിന്റെ' പ്രധാന കളൈന്റുകള്‍. മനോരമയാണ് അവസാനം ഇവരെ ഒഴിവാക്കിയത്. ഇതോടെയാണ് ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പോലുമില്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. സിനിമയിലേക്ക് ശ്രദ്ധപോയതോടെ പുഷിന്റെ കാര്യങ്ങളില്‍ നിന്ന് ശ്രീകുമാര്‍ മേനോന്‍ അകലം പാലിച്ചു. ഇതോടെയാണ് ബിസിനസ് കുറഞ്ഞത്.
ഒടിയന്‍ സിനിമയ്ക്കിടെയാണ് പുഷിലെ തകര്‍ച്ച പുറംലോകത്ത് എത്തിയത്. പുഷ് ഇന്റര്‍ഗ്രേറ്റഡ് കമ്മ്യൂണിക്കേഷന്‍ എന്ന പരസ്യ നിര്‍മ്മാണ കമ്പനിയില്‍ ജോലി ചെയ്തിരുന്ന മലമ്പുഴ സ്വദേശി ആനന്ദാണ് പരാതിയുമായി രംഗത്ത് എത്തിയോടെയാണ് ഇത്. ശ്രീ കുമാര്‍ മേനോന്‍ വധഭീക്ഷണി മുഴക്കുന്നതായി യുവാവിന്റെ പരാതി ചര്‍ച്ചയാവുകയും ചെയ്തു. ജോലി ചെയ്തതിനുള്ള ശമ്പളം ആവശ്യപ്പെടുമ്പോള്‍ ശ്രീകുമാര്‍ മേനോന്‍ ഒഴിഞ്ഞ് മാറുകയായിരുന്നുവെന്ന് യുവാവ് പരാതിയില്‍ പറയുന്നു. നാലു മാസമായി ജോലി ചെയ്തതിനുള്ള ശമ്പളം ചോദിച്ചതിന് ശ്രീകുമാര്‍ മേനോന്‍ അടിക്കുകയും അസഭ്യം വിളിക്കുകയും വധഭീക്ഷണി മുഴക്കിയെന്നുമാണ് ആനന്ദ് പാലക്കാട് എസ്പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. നടന്ന കാര്യം പുറത്തുപറഞ്ഞാല്‍ യുവാവിന്റെ കൈയും കാലും തല്ലിയൊടിക്കുമെന്നും കുടുംബത്തേയും വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. ഈ പരാതി ശരിവയ്ക്കും വിധത്തിലാണ് പുഷ് തകര്‍ന്നടിയുന്നത് അതിനിടെയാണ് തന്റെ പ്രതിഫലമായ 60 ലക്ഷം ആവശ്യപ്പെട്ട് മഞ്ജുവിന്റെ വക്കീല്‍ നോട്ടീസ് ശ്രീകുമാറിന് ലഭിച്ചതായുള്ള സൂചന എത്തുന്നത്. പുഷ് തകരുമ്പോഴും ഒടിയനിലും രണ്ടാമൂഴത്തിലുമായിരുന്നു ശ്രീകുമാര്‍ മേനോന്റെ പ്രതീക്ഷ. ഒടിയന്‍ പ്രതീക്ഷയ്‌ക്കൊപ്പം പ്രേക്ഷകരെ തൃപ്തിപ്പെടുത്താത്തനിലാല്‍ ഇനി രണ്ടാമൂഴം നടക്കുമെന്ന പ്രതീക്ഷയും ഇപ്പോള്‍ സിനിമാലോകത്ത് ആര്‍ക്കുമില്ല. പുഷ് എന്ന പരസ്യചിത്രകമ്പനി ഇന്ത്യയ്ക്ക് പുറമേ വിദേശത്തും വേരുകള്‍ ഉറപ്പിച്ചതാണ്. എന്നാല്‍ കമ്പനി തകര്‍ന്നതോടെ ലോകം മുഴുവന്‍ അറിയപ്പെട്ട പാലക്കാട്ടുകാരന് ശ്രീകുമാറും പാപ്പരായി മാറുകയാണ്. സിനിമയെ വെല്ലുന്ന കഥയായി ജീവിതം മാറിയ ശ്രീകുമാര്‍ മേനോന്‍ തന്റെ കരിയര്‍ തിരികേ പിടിക്കുമോ എന്ന ആകാംഷയിലാണ് സിനിമാലോകം.