സിനിമകള്‍ക്ക് കോടതി സ്റ്റേ കിട്ടുന്നതും അതില്‍ നിയമ നടപടികള്‍ സ്വീകരിക്കുന്നതും സിനിമയില്‍ സംഭവിക്കുന്നതാണ്. അത്തരത്തില്‍ പല സിനിമകളും കോടതി കയറിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നും വിത്യസ്ഥമാണ് ബിഗ് ബജറ്റ് ചിത്രം കെ.ജി.എഫിന്റെ പ്രദര്‍ശനം. സ്റ്റേ ചെയ്ത വിവരം നിര്‍മ്മാതാക്കള്‍ അറിഞ്ഞില്ല എന്നാണ് അറിയുന്നത്.കന്നഡയിലെ റോക്കിങ് സ്റ്റാര്‍ യഷ് നായകനാവുന്ന കെ.ജി.എഫിന്റെ പ്രദര്‍ശനം കോടതി സ്റ്റേ ചെയ്തു. റിലീസിന്റെ തലേദിവസമാണ് ബെംഗളൂരു അഡിഷണല്‍ ചീഫ് മെട്രൊപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി ചിത്രത്തിന്റെ പ്രദര്‍ശനം തടഞ്ഞത്. എന്നാല്‍ കോടതിയില്‍ നിന്നും അത്തരത്തിലുള്ള ഉത്തരവുകളൊന്നും ലഭിച്ചിട്ടില്ലെന്നും ചിത്രത്തിന്റെ പ്രദര്‍ശനവുമായി മുന്നോട്ടുപോകുമെന്നും നിര്‍മാതാക്കള്‍ ദി ന്യൂസ് മിനിറ്റ് വെബ്‌സൈറ്റിനോട് പറഞ്ഞു.
1960-70 കാലഘട്ടത്തില്‍ കോലാര്‍ സ്വര്‍ണഖനി തൊഴിലാളികളുടെ അടിമ ജീവിതവും അവരുടെ അതിജീവനവും തുടര്‍ന്ന് അവിടെ നിന്നും അധോലോക നേതാവിലേക്കുള്ള നായകന്റെ വളര്‍ച്ചയും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് കെ ജി എഫില്‍ ദൃശ്യവല്‍ക്കരിക്കുന്നത്.കന്നട, തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം, ഭാഷകളിലായി രാജ്യത്താകെ 1500 തീയേറ്ററുകളിലാണ് ഈ ബിഗ് ബജറ്റ് ചിത്രം വെള്ളിയാഴ്ച്ച റിലീസ് ചെയ്യേണ്ടിയിരുന്നത്. ആദ്യദിവസത്തെ ഷോയുടെ ടിക്കറ്റ് പലയിടങ്ങളിലും വിറ്റുതീര്‍ന്നിരുന്നു. ഇതിനിടെയാണ് കോടതിയുടെ സ്റ്റേ വന്നിരിക്കുന്നത്.
ഹോംബാള്‍ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗണ്ടൂര്‍ നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ ശ്രീനിധി ഷെട്ടിയാണ് നായിക. അയ്യപ്പ,ബി സുരേഷ്, ശ്രീനിവാസ് മൂര്‍ത്തി, ആനന്ദ് നാഗ്, രൂപാരായ്യപ്പ, അച്യുത്കുമാര്‍, നാഗാഭരണ, ഹാരീഷ് റോയ്, ദിനേഷ് മംഗളൂര്‍ അശ്വത്, നീനാസം, അര്‍ച്ചന ജോയ്‌സ്, മാളവിക തുടങ്ങിയവര്‍ക്കൊപ്പം തെന്നിന്ത്യന്‍ താരം തമന്ന അതിഥി താരമായി എത്തുന്നു.