ദിലീപ് മാത്രമല്ല സരിത, ശ്രീശാന്ത്, ശാലുമേനോന്‍ തുടങ്ങിയവരും ജഡ്ജിയമ്മാവന്‍ ഫാന്‍സ് തന്നെ; ജഡ്ജിയമ്മാവന്‍ കോവിലിന്റെ ഐതിഹ്യം..! ഇവിടെ എത്തിയ പ്രമുഖര്‍

Malayalilife
topbanner
ദിലീപ് മാത്രമല്ല സരിത, ശ്രീശാന്ത്,  ശാലുമേനോന്‍ തുടങ്ങിയവരും ജഡ്ജിയമ്മാവന്‍ ഫാന്‍സ് തന്നെ; ജഡ്ജിയമ്മാവന്‍ കോവിലിന്റെ ഐതിഹ്യം..! ഇവിടെ എത്തിയ പ്രമുഖര്‍

തിരുവല്ലയിലെ ചെറുവള്ളി ദേവീക്ഷേത്രത്തിലെ ഒരു ഉപപ്രതിഷ്ഠയാണ് ജഡ്ജിയമ്മാവന്‍ കോവില്‍. ഒരുപക്ഷേ ക്ഷേത്രത്തിലെക്കാളും പ്രശസ്തിയുണ്ട് ഈ ഉപദേവാലയത്തിന്. നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ ദിലീപ് കഴിഞ്ഞ ദിവസം ഇവിടെ സന്ദര്‍ശനം നടത്തിയതോടെ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് ഈ കോവില്‍. ദിലീപ് മാത്രമല്ല പല പ്രമുഖരും ആ കോവിലില്‍ അഭീഷ്ടകാര്യ സാധ്യത്തിനായി എത്തിയിട്ടുണ്ട്. കോവിലിലെ ഐതിഹ്യങ്ങള്‍ക്കൊപ്പം കൗതുകകരമായ കാര്യങ്ങള്‍ ഇനി അറിയാം. 

കോട്ടയം പൊന്‍കുന്നത്തുള്ള ചെറുവള്ളിയിലെ ജഡ്ജിയമ്മാവന്‍ കോവില്‍ പല പ്രമുഖരും എത്തി തൊഴുതുമടങ്ങാറുള്ള സ്ഥലമാണ്. പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞിട്ടുള്ള കോവിലില്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത് തിരുവിതാംകൂറിലെ ജഡ്ജിജായിരുന്ന ഗോവിന്ദപിള്ളയാണ് എന്നാണ് വിശ്വാസം. 18ാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ കാര്‍ത്തിക തിരുന്നാള്‍ രാമവര്‍മ്മയാണ്് തിരുവിതാംകൂറിലെ മഹാരാജാവ് വാഴുന്ന സമയമായിരുന്നു അത്്. അന്നത്തെ സദര്‍ കോടതി ജഡ്ജിയായിരുന്നു തിരുവല്ല തലവടി രാമപുരത്ത് മഠത്തിലെ ഗോവിന്ദപിള്ള. ഒരിക്കല്‍ സ്വന്തം അനന്തരവനെതിരായ പരാതി അദ്ദേഹത്തിന് പരിഗണിക്കേണ്ടി വന്നു. അന്ന് ബന്ധുവാണെന്ന പരിഗണനപോലും നല്‍കാതെ വധശിക്ഷയും വിധിച്ചു.

എന്നാല്‍ കേസ് കെട്ടിച്ചമച്ചതാണെന്നും നീതിയല്ല നടപ്പായതെന്നും പിന്നീട് ഗോവിന്ദപിള്ള അറിഞ്ഞു. കുറ്റബോധം വേട്ടയാടിയ അദ്ദേഹം രാജാവിന്റെ മുന്നിലെത്തി. തെറ്റ് ഏറ്റുപറഞ്ഞ് തനിക്ക് വധശിക്ഷ നല്‍കണമെന്ന് അപേക്ഷിച്ചു. ഈ അപേക്ഷതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ രാജാവ് ഏറെ ശ്രമിച്ചുവെങ്കിലും ഗോവിന്ദപിള്ള വഴങ്ങിയില്ല. ഉപ്പൂറ്റി മുറിച്ച ശേഷം രക്തംവാര്‍ന്ന് മരിക്കും വരെ തൂക്കിലിടണമെന്ന് ഗോവിന്ദപിള്ള സ്വയം വിധിയെഴുതി. തുടര്‍ന്ന് രാജാവ് ശിക്ഷ നടപ്പാക്കാന്‍ നിര്‍ബന്ധിതനായി. പക്ഷേ ഗോവിന്ദപിള്ളയെയും അനന്തരവന്റെയും ദുര്‍മരണത്തിന് ശേഷം നാട്ടില്‍ അനിഷ്ടപൂജകളും ഉണ്ടായിത്തുടങ്ങി. ഇരുവരുടെയും ആത്മാക്കളെ കുടിയിരുത്തി ദോഷ പരിഹാര പൂജകള്‍ വേണമെന്ന് പ്രശ്‌നവിധിയില്‍ തെളിഞ്ഞു. ഗോവിന്ദപിള്ളയുടെ ആത്മാവിനെ മൂല കുടുംബമായ ചെറുവള്ളിയിലെ ദേവീക്ഷേത്രത്തില്‍ കുടിയിരുത്താനും അനന്തരവനെ പനയാര്‍ കാവില്‍ കുടിയിരുത്താനും തീരുമാനിച്ചു. ചെറുവള്ളിയില്‍ ഗോവിന്ദപിള്ളയുടെ പ്രതിഷ്ഠ നടത്തി. പിന്നീട് ഗോവിന്ദപിള്ളയെന്ന ജഡ്ജിയമ്മാവന് 1978 ല്‍ ഉപദേവാലയവും പണിതു.

ക്ഷേത്രത്തിലെ അത്താഴപൂജകള്‍ക്ക് ശേഷം എന്നും രാത്രി എട്ടരയ്ക്കാണ് ജഡ്ജിയമ്മാവന്റെ നട തുറക്കുക. വഴിപാടിനായി രസീത് എഴുതുന്നവര്‍ക്ക് പേരിനും നാളിനുമൊപ്പം കേസ് നമ്പര്‍ കൂടി ചേര്‍ക്കാറുണ്ട്. വഴിപാടുകാരന്റെ രസീതിലെ ഈ നമ്പര്‍ കൂടി പേരിനും ജന്മനക്ഷത്രത്തിനും ഒപ്പം ജപിച്ചാണ് പൂജാരി അര്‍ച്ചന നടത്തുക. ഇവിടെ എത്തി ന്യായം നടക്കാന്‍ പ്രാര്‍ഥിച്ചാല്‍ അത് കിട്ടുമെന്ന് തന്നെയാണ് നാട്ടുകാരുടെ വിശ്വാസം. ഇവിടെ പൂജ നടത്താനും പല പ്രമുഖര്‍ എത്തിയിട്ടുണ്ട്.

സോളാര്‍ കേസില്‍പ്പെട്ട സരിത എസ് നായര്‍, ശാലു മേനോന്‍, വാതുവയ്പ്പ് കേസില്‍പെട്ട ശ്രീശാന്ത് എന്നിവര്‍ പ്രമുഖരില്‍ മുന്‍പന്തിയിലാണ്. ശ്രീശാന്ത് ഈ കേസില്‍ നിന്നും കുറ്റവിമുക്തക്കപ്പെട്ടിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിച്ച ദിവസം സഹോദരന്‍ അനൂപ് ജഡ്ജിയമ്മാവന്‍ കോവിലിലെത്തി വഴിപാടുകള്‍ നടത്തിയിരുന്നു. തുടര്‍ന്ന് നടന് ജാമ്യം ലഭിച്ചു. അതിന്റെ വഴിപാടുകല്‍ നടത്താനാണ് ദിലീപ് ഇപ്പോള്‍ ഇവിടെ എത്തിയതെന്നാണ് സൂചന. ജയിലിലായ അണ്ണാ ഡിംഎം കെ നേതാവ് ശശികല നടരാജനു വേണ്ടി ജഡ്ജിയമ്മാവന് മുന്നില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ വഴിപാട് നടത്തിയിട്ടുണ്ട്. ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ അനുകൂല നിലപാടിനു വേണ്ടി പ്രയാര്‍ ഗോപാലകൃഷ്ണനും ഇവിടെയെത്തി വാര്‍ത്താപ്രധാന്യം സൃഷ്ടിച്ചിരുന്നു. മുന്‍മന്ത്രിയും കേരളാ കോണ്‍ഗ്രസ് നേതാവുമായ ആര്‍.ബാലകൃഷ്ണപിള്ളയും ജഡ്ജിയമ്മാവന് മുന്നില്‍ വഴിപാട് നടത്തിയ പ്രമുഖനാണ്

stars visited Jadjiyammavan temple in Kottayam

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES