മലയാള സിനിമയിലെ രണ്ട് അഭിനയ പ്രതിഭകളായ സുരാജ് വെഞ്ഞാറമൂടും വിനായകനും ഒന്നിച്ചഭി നയിക്കുന്ന തെക്ക് വടക്ക് - എന്ന ചിത്രത്തിന്റെ ചിത്രീകരണം ഏപ്രില്‍ ആറ് ശനിയാഴ്ച പാലക്കാട്ട് ആരംഭിച്ചു.. മുട്ടിക്കുളങ്ങര വാര്‍ക്കാട് എന്ന സ്ഥലത്തെ പൗരാണികമായ ഒരു തറവാട്ടിലായിരുന്നു ചിത്രീകരണത്തിനു തുടക്കമിട്ടത്.
പ്രേംശങ്കറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.ഐഎഫ്.എഫ്.കെയില്‍ മത്സര വിഭാഗത്തിലെത്തിയ രണ്ടു പേര്‍ എന്ന ചിത്രത്തിന്റെ സംവിധായകനാണ് പ്രേംശങ്കര്‍.ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് ഏറെ ശ്രദ്ധേയമായ ജല്ലിക്കെട്ട്, ചുരുളി, നന്‍ പകല്‍ നേരത്ത് മയക്കം എന്നീ ചിത്രങ്ങള്‍ക്കു തിരക്കഥ ഒരുക്കിയ എസ്.ഹരീഷ് ആണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
അദ്ദേഹത്തിന്റെ തന്നെ രാത്രി കാവല്‍ എന്ന കഥയെ ആസ്പദമാക്കിയാണ് ഈ ചിത്രം. പേരറിയാത്തവര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരത്തി നര്‍ഹനായ സുരാജ് വെഞ്ഞാറമൂടും കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് സംസ്ഥാന ഗവണ്മന്റിന്റെ മികച്ച നടനുള്ള പുരസ്‌ക്കാരം നേടിയ വിനായകനും ഈ ചിത്രത്തില്‍ എത്തുന്നത് ശങ്കുണ്ണി എന്ന അരി മില്‍ ഉടമയേയും മാധവന്‍ എന്ന ഇലക്ട്രിസിറ്റി ബോര്‍ഡ് എഞ്ചിനിയറിനയറേയും അവതരിപ്പിച്ചാണ്.
ശങ്കുണ്ണിയെ സുരാജും, മാധവനെ വിനായകനും അവതരിപ്പിക്കുന്നു.ഈ അഭിനയ പ്രതിഭകളുടെ സംഗമം ഇരുവരുടേയും അഭിനയ മികവിന്റെ മാറ്റുരക്കല്‍ കൂടിയാകും.വന്‍വിജയം നേടിയ ജയിലറിനു ശേഷം വിനായകന്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. രണ്ട് വ്യക്തികളും അവര്‍ക്കിടയിലെ അസാധാരണമായ ബന്ധവുമാണ് നര്‍മ്മത്തിലൂടെയും ഒപ്പം ഹൃദയസ്പര്‍ശിയുമായും ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. അന്‍ജന ഫിലിപ്പിന്റെ ഉടമസ്ഥതയിലുള്ള അഞ്ജനാ ടാക്കീസും പ്രശസ്ത സംവിധായകന്‍ വി.എ ശ്രീകുമാറിന്റെ ഉടമസ്ഥതയിലുള്ള വാര്‍സ് സ്റ്റുഡിയോസും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
മിന്നല്‍ മുരളി, ആര്‍.ഡി.എക്‌സ് എന്നീ ചിത്രങ്ങളുടെ സഹനിര്‍മ്മാതാവു കൂടിയാണ് അന്‍ജനാ ഫിലിപ്പ് .മെല്‍വിന്‍ ബാബു, ഷമീര്‍ ഖാന്‍, കോട്ടയം രമേഷ്,മെറിന്‍ ജോസ്, വിനീത് വിശ്വം, ബാലന്‍ പാലക്കല്‍, ജയിംസ് പാറക്കല്‍ തുടങ്ങിയ താരങ്ങളും ഇവര്‍ക്കൊപ്പമുണ്ട്.വിക്രം വേദ, കൈതി, ആര്‍.ഡി.എക്‌സ്. തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങള്‍ക്കു സംഗീതമൊരുക്കിയ സാം സി. എസ് ആണ് ഈ ചിത്രത്തിന്റെ സംഗീതം വിഭാഗം കൈകാര്യം ചെയ്യുന്നത്.
ഒടിയന്‍ സിനിമക്കു ഗാനങ്ങള്‍ രചിച്ച ലഷ്മി ശ്രീകുമാറാണ് ഈ ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്.അന്‍വര്‍ റഷീദിന്റെ ബ്രിഡ്ജ്, വലിയ പെരുനാള്‍, കിസ്മത്ത് എന്നി ചിത്രണളിലുടെ ശ്രദ്ധേയനായ സുരേഷ് രാജനാണ് ഛായാഗ്രാഹകന്‍.എഡിറ്റിംഗ്- കിരണ്‍ ദാസ്.കലാസംവിധാനം- രാഖില്‍.മേക്കപ്പ്- അമല്‍ ചന്ദ്ര.കോസ്റ്റ്യും ഡിസൈന്‍- അയിഷ സഫീര്‍,കാസ്റ്റിംഗ് ഡയറക്ടര്‍- അബു വളയംകുളം. ചീഫ് അസ്സോസ്സിയേറ്റ് ഡയക്ടര്‍- ബോസ് വി,ഫിനാന്‍ഷ്യല്‍ കണ്‍ട്രോളര്‍ - അനില്‍ ആമ്പല്ലൂര്‍പ്രൊഡക്ഷന്‍ മാനേജര്‍ ധനേഷ് കൃഷ്ണകുമാര്‍,പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ്- ഷെമീജ് കൊയിലാണ്ടിപ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സജി ജോസഫ്.നാല്‍പ്പതുദിവസത്തോളം നീണ്ടുനില്‍ക്കുന്ന ഒറ്റ ഷെഡ്യൂളില്‍ പാലക്കാട്ടും പരിസരങ്ങളിലുമായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകും.
-വാഴൂര്‍ ജോസ്