Latest News

തെലുങ്ക് താരം സുബ്ബരാജു വിവാഹിതനായി;47-ാം വയസ്സില്‍ ബാഹുബലി താരത്തിന് വിവാഹം; വധുവിനൊപ്പമുള്ള ചിത്രവുമായി നടന്‍

Malayalilife
 തെലുങ്ക് താരം സുബ്ബരാജു വിവാഹിതനായി;47-ാം വയസ്സില്‍ ബാഹുബലി താരത്തിന് വിവാഹം; വധുവിനൊപ്പമുള്ള ചിത്രവുമായി നടന്‍

ദിലീപിന്റെ സൗണ്ട് തോമയിലൂടെയും മമ്മൂട്ടിയുടെ തസ്‌കര വീരനിലൂടെയും മലയാളികള്‍ക്കും പരിചിതനായ നടനാണ് സുബ്ബരാജു. ഇപ്പോഴിതാ, കാത്തിരിപ്പുകള്‍ക്കൊടുവില്‍ നാല്‍പത്തിയേഴാം വയസ്സില്‍ തനിക്ക് പെണ്ണുകിട്ടിയെന്ന വാര്‍ത്തയും കയ്യോടെ വിവാഹിതനായ സന്തോഷവും അറിയിച്ച് എത്തിയിരിക്കുകയാണ് നടന്‍. മലയാള സിനിമകളില്‍ അടക്കം അഭിനയിച്ചിട്ടുണ്ടെങ്കിലും തെലുങ്ക് സിനിമയില്‍ കോമഡി താരമായും വില്ലനായും എല്ലാം ഏറെ പരിചിതനായ നടനാണ് സുബ്ബരാജു. വിവാഹ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചുകൊണ്ട് സബ്ബരാജു തന്നെയാണ് സന്തോഷ വാര്‍ത്ത അറിയിച്ചത്. 'Hitched finally' എന്ന ക്യാപ്ഷനോടെ പങ്കുവച്ച ചിത്രത്തില്‍ മറ്റ് വിവരങ്ങളൊന്നും ഉള്‍്പപെടുത്തിയിട്ടില്ല.

കടലോരത്ത് വച്ച്, പക്ക തെലുങ്ക് ആചാര പ്രകാരമാണ് വിവാഹം നടന്നത് എന്ന് ചിത്രത്തില്‍ വ്യക്തമാണ്. വധൂവരന്മാര്‍ കൂളിങ് ഗ്ലാസൊക്കെ വച്ച് പരസ്പരം നോക്കി നില്‍ക്കുന്ന ചിത്രമാണ് നടന്‍ പങ്കുവച്ചിരിയ്ക്കുന്നത്. അതും, സുബ്ബരാജു പിന്നില്‍ കൈ കെട്ടി നില്‍ക്കുന്ന പോസ് ക്യൂട്ട് ആണെന്ന് ആരാധകര്‍ അഭിപ്രായപ്പെടുന്നു. അതേസമയം, ആരാണ് വധു എന്നതൊന്നും പുറത്തുവിട്ടിട്ടില്ല. എന്തായാലും പോസ്റ്റിന് താഴെ ആശംസാ പ്രവാഹമാണ്. അവസാനം അത് സംഭവിച്ചു എന്ന് പറഞ്ഞാണ് നടി പ്രിയാമണി ആശംസ അറിയിച്ചത്. ഒരു ലൈക്കിലൂടെ നസ്‌റിയ നസീമും ആശംസകളുമായി എത്തി. തെലുങ്ക് തമിഴ് സിനിമ ഇന്റസ്ട്രിയിലെ നിരവധി താരങ്ങളാണ് സുബ്ബരാജുവിനും ഭാര്യയ്ക്കും ആശംസകളുമായി എത്തുന്നത്.

2003 ല്‍ ഘഡ്ഗം എന്ന തെലുങ്ക് ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് എത്തിയതാണ് സുബ്ബരാജു. തുടര്‍ന്ന് തമിഴിലും കന്നടയിലും മലയാളത്തിലുമെല്ലാം അഭിനയിച്ചു. ബാഹുബലി ചിത്രത്തിലെ കുമാര വര്‍മ എന്ന വേഷം ഏറെ ശ്രദ്ധേയമായിരുന്നു. തെലുങ്ക് സിനിമാ ലോകത്ത് കോമഡി റോളുകളിലും സജീവമായ നടന്‍ തമിഴ് - മലയാളം സിനിമകളിലേക്ക് എത്തുമ്പോള്‍ വില്ലന്‍ വേഷമാണ് ചെയ്യുന്നത്. മമ്മൂട്ടി നായകനായ തസ്‌കര വീരന്‍ എന്ന ചിത്രത്തില്‍ കള്ളക്കടത്തുകാരനായും, ദിലീപ് നായകനായ സൗണ്ട് തോമയില്‍ എസ് ഐ രാകേഷ് ആയും സബ്ബരാജു എത്തിയിട്ടുണ്ട്. തമിഴില്‍ എം കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി, ആതി, പോക്കിരി പോലുള്ള ചിത്രങ്ങളിലെ വേഷം ശ്രദ്ധേയമാണ്.


 

Read more topics: # സുബ്ബരാജു
actor subbaraju wedding photo

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക