സീരിയലുകള്‍ക്ക് സെന്‍സറിങ് അനിവാര്യമാണെന്ന് വനിതാ കമ്മിഷന്‍ റിപ്പോര്‍ട്ടിനു പിന്നാലെ സീരിയല്‍ രംഗവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നിരവധിയാളുകള്‍ പ്രതികരണമറിയിച്ച് രംഗത്തുവന്നിരുന്നു. പിന്നാലെ സീരിയലുകള്‍ക്ക് സെന്‍സറിങ് ആവശ്യമാണെന്നും ചില മലയാളം സീരിയലുകള്‍ എന്‍ഡോസള്‍ഫാന്‍ പോലെ സമൂഹത്തിന് മാരകമാണെന്നുമുള്ള നടനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ പ്രേംകുമാറിന്റെ പരാമര്‍ശം വലിയ വിമര്‍ശനങ്ങള്‍ക്കും കാരണമായി. പ്രേംകുമാറിന്റെ പരാമര്‍ശത്തിനെതിരേ നടന്‍മാരായ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും ഹരീഷ് പേരടിയും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി സീമ ജി നായരും എത്തി.
ഇവിടെ നടക്കുന്ന ചീഞ്ഞ രാഷ്ട്രീയക്കളികളേക്കാള്‍ എത്രയോ ഭേദമാണ് സീരിയലുകളെന്ന് നടി സീമ ജി നായര്‍ കുറിച്ചു. കഴിഞ്ഞ കുറെ ദിവസമായി സീരിയലിന്റെ പേരില്‍ കുറച്ചു വിഷയങ്ങള്‍ വന്നുകൊണ്ടേയിരിക്കുന്നുവെന്നും സീരിയല്‍ ആണ് കേരളത്തിലെ ഏറ്റവും വലിയ പ്രശ്‌നം ..സീരിയല്‍ കാരണം ഇവിടെ എന്തൊക്കെയോ സംഭവിക്കുന്നു എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകളുണ്ടാകുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ നടക്കുന്ന ചീഞ്ഞ രാഷ്ട്രീയ കളികള്‍ എല്ലാവരും കണ്ടതാണെന്നും അതിലും എത്രയോ ഭേദം ആണ് സീരിയലുകളെന്നും സീമ ഫേസ്ബുക്കില്‍ കുറിച്ചു.
10 നും 25 നും മദ്ധ്യേ ഉള്ള തൊണ്ണൂറു ശതമാനം ആളുകളും സീരിയല്‍ കാണാറില്ല. പുതുതലമുറ ചീത്തയാകാനുള്ള ഇഷ്ടം പോലെ കാര്യങ്ങള്‍ അവര്‍ക്കു തന്നെ പലരീതിയിലും കിട്ടുന്നുണ്ട്. അതിലും ഭേദം ആണ് ഞങളുടെ ജീവിതമാര്‍ഗമെന്നും. അധികാരം കയ്യില്‍ കിട്ടുമ്പോള്‍ പഴി ചാരുന്ന ചില കൂട്ടര്‍ ഉണ്ട് അവര്‍ക്ക് താന്‍ മുകളില്‍ പറഞ്ഞ കുറച്ചു കാര്യങ്ങള്‍ കേരളത്തില്‍ നിരോധിക്കാന്‍ പറ്റുമോ എന്നും സീമ ജി നായര്‍.
സീമയുടെ ഫേസ്ബുക്ക് പോസ്റ്റ്
നമസ്‌ക്കാരം... കഴിഞ്ഞ കുറെ ദിവസമായി സീരിയലിന്റെ പേരില്‍ കുറച്ചു വിഷയങ്ങള്‍ വന്നുകൊണ്ടേയിരിക്കുന്നു ..സീരിയല്‍ ആണ് കേരളത്തിലെ ഏറ്റവും വലിയ പ്രശ്‌നം ..സീരിയല്‍ കാരണം ഇവിടെ എന്തൊക്കെയോ സംഭവിക്കുന്നു ..സത്യത്തില്‍ മനസിലാകാത്ത ചില ചോദ്യങ്ങള്‍ മനസ്സില്‍ ??ഇവിടെ നടക്കുന്നത് ചീഞ്ഞ രാഷ്ട്രീയ കളികള്‍ ..കഴിഞ്ഞ ദിവസങ്ങളില്‍ എല്ലാവരും അത് കണ്ടതാണ് ..ഇനി കാണാന്‍ പോകുന്നതും അതാണ് ..അതിലും എത്രയോ ഭേദം ആണ് സീരിയല്‍ ..സോഷ്യല്‍ മീഡിയ എന്ന പ്ലാറ്റ്ഫോമില്‍ നടക്കുന്നത് എന്തൊക്കെയാണ് ..അതിലും ഭേദമാണ് സീരിയല്‍ ..നമ്മുടെ കയ്യിലാണ് റിമോട്ട് ഉള്ളത് ..വേണ്ട എന്ന് തൊന്നുന്നതു കാണാതിരിക്കുക .പിന്നെ സീരിയല്‍ കണ്ടിട്ട് ഇതുപൊലെ ചെയ്തുന്നു ആരും പറഞ്ഞു കേട്ടിട്ടില്ല ..അതുമാത്രവുമല്ല ..10 നും 25 നും മദ്ധ്യേ ഉള്ള തൊണ്ണൂറു ശതമാനം ആളുകളും ഇത് കാണാറില്ല ..അവര്‍ക്കു ക്രിക്കറ്റും ,ഫുട്ബാളും ,കൊറിയന്‍ ചാനലും ,കൊറിയന്‍ പടങ്ങളും ..ഇംഗ്ലീഷ് chanalukalum..ഇംഗ്ലീഷ് പടങ്ങളുമൊക്കെയുണ്ട് ..പല വീടുകളില്‍ ചെല്ലുമ്പോളും പ്രായം ചെന്നവര്‍ പറഞ്ഞുകേട്ടിട്ടുണ്ട് മക്കളും ,മരുമക്കളും ,കൊച്ചുമക്കളും പോയാല്‍ കൂട്ട് ഈ സീരിയല്‍ ഒക്കെ ആണെന്ന് ..അവരുടെ ഏകാന്തതയിലെ കൂട്ട് ,പിന്നെ കുട്ടികള്‍ ചീത്തയായി പോകുന്നുവെങ്കില്‍ ആദ്യം മൊബൈല്‍ ഫോണ്‍ ഉപയോഗം കുറക്കുക എന്നുള്ളതാണ് ..അധികാരം കയ്യില്‍ കിട്ടുമ്പോള്‍ പഴി ചാരുന്ന ചില കൂട്ടര്‍ ഉണ്ട് ..അവര്‍ക്ക് ഞാന്‍ മുകളില്‍ പറഞ്ഞ കുറച്ചു കാര്യങ്ങള്‍ കേരളത്തില്‍ നിരോധിക്കാന്‍ പറ്റുമോ ??അത് ആദ്യംനടക്കട്ടെ ..ഇവിടെ പല വര്‍ക്കുകളും തലേ ദിവസം ഷൂട്ട് ചെയ്യുന്നുണ്ട് ..ചില വര്‍ക്കുകള്‍ പെട്ടെന്ന് നിന്ന് പോകുന്നുണ്ട് ..ഞങ്ങള്‍ക്കു അന്നം തരുന്ന പ്രൊഡ്യൂസഴ്‌സ് നൂറ്എപ്പിസൊടൊക്കെ എടുത്തു കൊടുത്തു സെന്‍സറിങ്ങിനു വിടാന്‍ പറ്റുമോ ..ഞങ്ങളെ പോലെ പതിനായിരക്കണക്കിന് ആളുകളുടെ ജീവിതം ആണിത് ..ഇതല്ലാതെ വേറെ ഒരു തൊഴിലും അറിയാത്ത എത്രയോ പേരിവിടെ ഉണ്ട് ..അതുകൊണ്ടു സീരിയലിന്റെ നെഞ്ചിലേക്ക് മെക്കിട്ടു കേറാതെ ശരിയാക്കേണ്ട ,നന്നാക്കേണ്ട കുറെ കാര്യങ്ങള്‍ ഉണ്ട് ..ആദ്യം അത് ചെയ്യൂ ..ഇത് കാണേണ്ട എന്നുള്ളവര്‍ കാണാതെ ഇരിക്കുക ..കയ്യിലുള്ള റിമോട്ടില്‍ ഇഷ്ടമുള്ളത് കാണുക ..പറ്റുമെങ്കില്‍ ഇവിടുത്തെ രാഷ്ട്രീയ നാടകങ്ങള്‍ ..എന്‍ഡോ സള്‍ഫാനെക്കാളും വിഷം നിറഞ്ഞതാണ് ഇവിടുത്തെ രാഷ്ട്രീയം ..പുതു തലമുറ ഈ വര്‍ഗീയതയും മറ്റും കണ്ടാണ് വളരുന്നത് ..പുതു തലമുറ ചീത്തയാകാനുള്ള ഇഷ്ടം പോലെ കാര്യങ്ങള്‍ അവര്‍ക്കു തന്നെ പലരീതിയിലും കിട്ടുന്നുണ്ട് ..അതിലും ഭേദം ആണ് ഞങളുടെ ജീവിതമാര്‍ഗം
പ്രതികരണങ്ങളോട് പ്രേംകുമാര്‍ പ്രതികരിച്ചു. എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും അതിനോട് തനിക്ക് അസഹിഷ്ണുത ഇല്ലെന്നും പ്രേംകുമാര്‍ വ്യക്തമാക്കി. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ഒരു നാടല്ലേ നമ്മുടേത്. അത് ഭരണഘടന ഉറപ്പുനല്‍കുന്നതാണ്. എനിക്ക് എന്റെ വ്യക്തിപരമായ അഭിപ്രായം പറയാനുളള സ്വാതന്ത്ര്യവും അവകാശവും ഉളളതുപോലെ ആര്‍ക്കും അവരുടെ അഭിപ്രായം, നിലപാടുകള്‍, ചിന്തകള്‍ എല്ലാം പറയാം. അതൊക്കെ ഞാന്‍ സ്വാഗതം ചെയ്യുന്നു. യാതൊരു അസഹിഷ്ണുതയും എനിക്ക് അക്കാര്യത്തില്‍ ഇല്ല. അവര്‍ക്കൊന്നും മറുപടി പറയാനും ഞാനില്ല, പ്രേംകുമാര്‍ പറഞ്ഞു.