ഈ ഒരു കാര്യത്തില്‍ മാത്രമാണ് പേളിയോട് ദേഷ്യപെടുന്നത് ; വെളിപ്പെടുത്തലുമായി ശ്രീനിഷ് അരവിന്ദ്

Malayalilife
topbanner
ഈ ഒരു കാര്യത്തില്‍ മാത്രമാണ് പേളിയോട് ദേഷ്യപെടുന്നത് ; വെളിപ്പെടുത്തലുമായി ശ്രീനിഷ് അരവിന്ദ്

ബിഗ്ബോസ് പരിപാടിയിലൂടെ മലയാളികള്‍ക്ക് സുപരിചിതരായ താര ജോഡികളാണ് പേളിയും ശ്രീനിഷും. പരിപാടിയില്‍ പങ്കെടുത്ത ശേഷം  പ്രണയത്തിലായ ഇവര്‍ വിവാഹിതരാവുകയും ചെയ്തു. മാധ്യമങ്ങളും ആരാധകരും ആഘോഷിച്ച വിവാഹമായിരുന്നു ഇരുവരുടേതും. വിവാഹശേഷവും ഇരുവരും സ്‌ക്രീനില്‍ സജീവമാണ്. ബിഗ്ബോസില്‍ ഇവര്‍ അഭിനയിക്കുകയാണെന്നും ഷോ കഴിഞ്ഞാല്‍ ഇവര്‍ പിരിയുമെന്നും പറഞ്ഞവരുടെ മുഖത്തേറ്റ അടിയായിരുന്നു ഇവരുടെ പ്രണയം. വിവാഹശേഷമുള്ള ഓരോ വിശേഷങ്ങളും സന്തോഷങ്ങളും പേളിയും ശ്രീനിഷും ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. വിവാഹശേഷം ആങ്കറിങ്ങും സിനിമയുമായും എല്ലാം തിരക്കിലാണ് പേളി. ശ്രീനിയാകട്ടെ സീരിയലിലാണ് തിളങ്ങുന്നത്. അതിനാല്‍ തന്നെ ഇവര്‍ ഒന്നിച്ചുകൂടുന്ന ദിവസങ്ങള്‍ കുറവാണ്.

എന്നാല്‍ ഞങ്ങള്‍ ഒരുമിച്ച് ചിലവഴിക്കുന്ന സമയത്തിന് ദൈവത്തോട് നന്ദി പറയുന്നു എന്നാണ് പേളി ഒരിക്കല്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചത്. അത് ഞങ്ങള്‍ എക്കാലവും ഓര്‍ക്കാനുളള നിമിഷങ്ങളാക്കാറുണ്ട്. അതിശക്തമാണ് ഇവരുടെ പ്രണയവും ദാമ്പത്യവും. ഇപ്പോള്‍ പ്രണയത്തിന്റെ സമയം മുതല്‍ ഇത് വരെ എങ്ങനെ ഇത്ര ശക്തിയോടെ ഈ ബന്ധം കൊണ്ട് പോകാന്‍ സാധിക്കുന്നുവെന്നു മറുപടി പറയുകയാണ് ശ്രീനിഷ്. ബിഹൈന്‍ഡ് വുഡ്സിനു നല്‍കിയ അഭിമുഖത്തിലാണ് താരം മനസുതുറന്നത്.

രണ്ടുപേരും ഷൂട്ടിങ്ങിലും മറ്റുമായി തിരക്കിലാണ്. മാസത്തില്‍ കുറച്ചു ദിവസമാണ് കാണാന്‍ പോലും കിട്ടുന്നത്. എങ്കിലും നമ്മള്‍ക്ക് ഇടയ്ക്കിടെ കാണുമ്പോള്‍ കിട്ടുന്ന സുഖം വേറെ ലെവലാണ്. എപ്പോഴും കൂടിയിരിക്കുമ്പോള്‍ അതിന് ഒരു ത്രില്‍ ഇല്ല. വല്ലപോഴും കാണുമ്പോള്‍ നല്ല ഒരു എന്ജോയ്മെന്റ് ആയിരിക്കും, മെമ്മറൈസ് ആയിരിക്കും. മാത്രമല്ല രണ്ടുപേര്‍ക്കും പ്രൊഫഷനില്‍ ശ്രദ്ധിക്കാനും കഴിയണമല്ലോ എന്നും' ശ്രീനി പറയുന്നു..

ജീവിതത്തില്‍ ഒന്നും പ്ലാന്‍ ചെയ്യാറില്ല. അപ്പപ്പോള്‍ തോന്നുന്നതാണ് ചെയ്യുന്നതെന്നും ശ്രീനി വെളിപ്പെടുത്തുന്നു. യാത്രകളൊക്കെ ഉടനെ പ്ലാന്‍ ചെയ്ത് നടത്തുന്നതാണ്. വിവാഹം കഴിഞ്ഞ ഉടന്‍ നടത്തിയ ഹിമാലയന്‍ യാത്രയും പേളിയുടെ ഇഷ്ടപ്രകാരം ആണ് നടന്നതെന്നും ശ്രീനി വ്യക്തമാക്കി. പേളിയോട് ദേഷ്യപെടുന്നതിനുള്ള പ്രധാന കാരണവും ശ്രീനിഷ് വ്യക്തമാക്കി. പേളിയോട് ഒറ്റകാര്യത്തില്‍ മാത്രമാണ് ദേഷ്യപെടുന്നത്. അത് ഓയിലി ഫുഡ് കഴിക്കുന്നതിന് മാത്രമാണ്. അത് ഞാന്‍ ഓര്‍മ്മിപ്പിച്ചില്ലെങ്കില്‍ പിന്നെ അവള്‍ എന്നോട് ചോദിക്കും നീ എന്താണ് ഓര്‍മ്മിപ്പിക്കാഞ്ഞതെന്ന്. അത് കൊണ്ട് തന്നെ ആ കാര്യത്തില്‍ നല്ല ദേഷ്യപ്പെടാറുണ്ടെന്നും ശ്രീനി വ്യക്തമാക്കി.

ബിഗ്ബോസിലായിരുന്നപ്പോഴെ ശ്രീനിഷ് വളരെ സോഫ്റ്റായ സ്വഭാവത്തിനുടമയായിരുന്നു. കുട്ടിത്തവും കുറുമ്പും കാട്ടി പേളി ഷോ കീഴടക്കിയപ്പോള്‍ വളരെ മിതത്വമുള്ള സ്വഭാവമായിരുന്നു ശ്രീനിയുടേത്. ശ്രീനിയെ വലുതായി ദേഷ്യപ്പെട്ട് പോലും പ്രേക്ഷകര്‍ ബിഗ്ബോസില്‍ കണ്ടിട്ടില്ലെന്നതാണ് വാസ്തവം. ഇത് തന്നെയാണ് ഇവരുടെ ബന്ധം ഇത്രയും മനോഹരമായി മുന്നോട്ടുപോകാനും കാരണം.


 

sreenish angry with pearly in one thing

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES