വളരെയധികം കൗതുകമുണര്‍ത്തിയ പടച്ചോനേ ങ്ങള് കാത്തോളി: എന്ന ചിത്രത്തിന്റെ പ്രേക്ഷക സ്വീകാര്യമായ വിജയത്തിനു ശേഷം ബിജിത്ത് ബാലയുടെ സംവിധാനത്തില്‍ അരങ്ങേറുന്ന പുതിയ ചിത്രമാണ് RX100. റോണക്സ് സേവ്യര്‍ എന്ന ടാഗ് ലൈനോടെയാണ് ചിത്രമെത്തുന്നത്. നവ തേജ് ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കപ്പെടുന്നത്. സുജന്‍ കുമാറാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്.
പുതിയ തലമുറയുടെ കാഴ്ച്ചപ്പാടുകളുമായി മുന്നോട്ടു പോകുന്ന റോണക്സ് സേവ്യര്‍ എന്ന യുവാവിന്റെ കഥയാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. സംഘര്‍ഷങ്ങളും, ആത്മബന്ധങ്ങളും, കിടമത്സരങ്ങളും, ആക്ഷനും പ്രണയവുമൊക്കെ ചിത്രത്തിന്റെ ഇതിവൃത്തങ്ങളില്‍ ഉള്‍പ്പെടുന്നു. പുതിയ തലമുറക്കാരുടെ വികാരവിചാരങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന തരത്തിലാണ് ചിത്രത്തിന്റെ ഗതി. ഒരു ക്ലീന്‍ എന്റെര്‍ടൈനറാണ് ഈ ചിത്രമെന്ന് സംവിധായകനായ ബിജിത്ത് ബാല പറഞ്ഞിരുന്നു.
ശ്രീനാഥ് ഭാസിയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ റോണക്സ് സേവ്യറായി എത്തുന്നത്. കൂടാതെ മലയാളത്തിലെ നിരവധി പ്രമുഖ താരങ്ങളും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് അണിനിരക്കുന്നുണ്ട്.
ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് യതി & ബിജു ആര്‍. പിള്ളയാണ്. ഹരിനാരായണന്‍ ,നിധേഷ് നടേരി എന്നിവരുടെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ഗോപി സുന്ദര്‍ ആണ്. അജയന്‍ വിന്‍സന്റൊണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ഇപ്പോള്‍ തെലുങ്കു സിനിമയില്‍ ഏറ്റവും തിരക്കുള്ള ഛായാഗ്രാഹകനായ അജയന്‍ വിന്‍സന്റ് നല്ലൊരു ഇടവേളക്കുശേഷം മലയാളത്തില്‍ എത്തുന്ന ചിത്രം കൂടിയാണിത് എന്ന സവിശേഷതയും ചിത്രത്തിനുണ്ട്. .
ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത് ജോണ്‍ കുട്ടിയും ചിത്രത്തിന്റെ കലാസംവിധാനം നിര്‍വഹിക്കുന്നത് അര്‍ക്കന്‍.എസ്.കര്‍മ്മയുമാണ്.
മേക്കപ്പ് - രതീഷ് അമ്പാടി. കോസ്റ്റ്യും - ഡിസൈന്‍.. സമീരാ സനീഷ് ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - ഗിരീഷ് മാരാര്‍. ആക്ഷന്‍ -ജോളി ബാസ്റ്റിന്‍. കോറിയോഗ്രാഫി - പ്രസന്ന, പബ്ലിസിറ്റി ഡിസൈന്‍ --അനൂപ് രഘുപതി. പ്രൊജക്റ്റ് ഡിസൈനര്‍ - മുസ്തഫാ കമാല്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - പ്രവീണ്‍ എടവണ്ണപ്പാറ .
ജനുവരി ഇരുപത്തിരണ്ടിന് ഫോര്‍ട്ട് കൊച്ചിയില്‍ നിന്നാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നത്.