നടി കല്‍പനയുടെ മകള്‍ ശ്രീമയി അഭിനയരംഗത്തേക്ക് ചുവടുവെയ്ക്കുന്നു .ശ്രീമയി നായികയായി അഭിനയിക്കുന്ന ചിത്രമാണ് ' കിസ്സ '. നവാഗതനായ മഹറൂഫ് മുത്തു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ അനാര്‍ക്കലി മരിയ്ക്കാര്‍, ഹരികൃഷ്ണന്‍, സുധീഷ്, ഇര്‍ഷാദ്, മേഘ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് .ജനുവരി പത്തിന് ഷൂട്ടിംങ് തലശ്ശേരി, മൈസൂര്‍ എന്നിവിടങ്ങളില്‍ ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
മിറാക്കിള്‍ മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ അബ്ദുള്‍ ജലീല്‍ ലിംപസ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സീനു സിദ്ധാര്‍ഥ് നിര്‍വ്വഹിക്കുന്നു. വിഷ്ണു രവിയുടേതാണ് തിരക്കഥയും സംഭാഷണവും. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഫോര്‍ മ്യൂസിക് സംഗീതം പകരുന്നു.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-വിനോദ് പറവൂര്‍,കല-എം കോയ,മേക്കപ്പ്-മനോജ് അങ്കമാലി,വസ്ത്രലാങ്കാരം-കുമാര്‍ എടപ്പാള്‍, സ്റ്റില്‍സ്-ശ്രീജിത്ത് ചെട്ടിപ്പടി,പരസ്യ കല-ജിസ്സണ്‍ പോള്‍, എഡിറ്റര്‍-ജോണ്‍കുട്ടി.