പ്രശസ്ത വി.ജെയും ആര്‍.ജെയും ബിഗ് ബോസ് താരവുമാണ് ശ്രീലക്ഷ്മി.
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ ശ്രീലക്ഷ്മി കുടുംബ വിളക്ക് ചോക്ലേറ്റ്, കൂടത്തായി, കാര്‍ത്തിക ദീപം തുടങ്ങിയ പരമ്പരകളിലൂടെയും പ്രേക്ഷകര്‍ അടുത്തറിഞ്ഞ താരമാണ്.ദുബായിലാണ് ശ്രീലക്ഷ്മിയും ഭര്‍ത്താവ് ജിജിന്‍ ജഹാംഗീറും കുടുംബവും താമസം.
ഇപ്പോഴിതാ ഇളയമകള്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് താരം. 'ഇഷ മമ്മ എന്ന് പറഞ്ഞു, അവള്‍ ഡാഡ എന്നും പറഞ്ഞു. ഓരോ പുഞ്ചിരിയും ഓരോ ചിരിയും ഓരോ ആലിംഗനവും നിധിപോലെയാണ്.സന്തോഷകരമായ ഒന്നാം പിറന്നാള്‍ ആശംസകള്‍ ഇഷ. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു' - ഇഷയുടെ മനോഹരമായ ചിത്രം പങ്കുവെച്ച് ശ്രീലക്ഷ്മി കുറിച്ചു.
അര്‍ഹാം എന്ന് ഒരു മകന്‍ കൂടിയുണ്ട് ശ്രീലക്ഷ്മി - ജിജിന്‍ ദമ്പതികള്‍ക്ക്. 2019 നവംബര്‍ മാസത്തിലായിരുന്നു ശ്രീലക്ഷ്മിയും ജിജിനും വിവാഹിതരായത്. ഹിന്ദു ആചാരപ്രകാരവും മുസ്ലിം ആചാര പ്രകാരവും വിവാഹ ചടങ്ങുകള്‍ നടന്നിരുന്നു. അഞ്ചു വര്‍ഷത്തെ പ്രണയമായിരുന്നു വിവാഹത്തിലെത്തിയത്.
ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കമേഴ്സ്യല്‍ പൈലറ്റ് ആയാണ് ജിജിന്‍ ജോലി ചെയ്യുന്നത്. ജഗതി ശ്രീകുമാറിന്റെയും കലയുടെയും മകളാണ് ശ്രീലക്ഷ്മി