ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന്‍ അന്തക്കാടിന്റെ സംവിധാനത്തില്‍ പിറന്ന സാധാരണക്കാരന്റെ ജീവിതം പറഞ്ഞ ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെ അഭിനന്ദിച്ച് സംവിധാനയകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി. പ്രേക്ഷകരുടെ കാഴ്ചപ്പാട് മാറുന്നതനുസരിച്ച് ഒരു തിരക്കഥാകൃത്തും സംവിധായകനും എങ്ങനെ അവരുടെ ദര്‍ശനത്തിന് പുതുമ കൊണ്ടവരണമെന്നതിന്റെ ചോദ്യത്തിന്റെ മികച്ച ഉത്തരമാണ് ഞാന്‍ പ്രകാശന്‍ എന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ കുറിച്ചു. കൂടാതെ ഫഹദ് എന്ന നടന്റെ അനായാസ അഭിനയത്തേയും അദ്ദേഹം അഭിനന്ദിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
'കാലത്തിന്റെ മാറ്റത്തിനനുസരിച്ച് , പ്രേക്ഷകരുടെ കാഴ്ചപ്പാട് മാറുന്നതനുസരിച്ച്, ഒരു തിരക്കഥാകൃത്തും സംവിധായകനും എങ്ങനെ അവരുടെ ദര്‍ശനത്തില്‍ പുതുമ കൊണ്ടുവരണം എന്ന ചോദ്യത്തിനുള്ള മികച്ച ഉത്തരമാണ് ' ഞാന്‍ പ്രകാശന്‍ ' എന്ന ചിത്രം. ഫഹദിന്റെ അനായാസമായ അഭിനയമാണ് ഈ സിനിമയുടെ പ്രധാന ആകര്‍ഷണ ഘടകം എന്നത് മറക്കുന്നില്ല..
പ്രിയ സുഹൃത്തക്കളായ ശ്രീനിയേയും സത്യനെയും ഞാന്‍ നിറഞ്ഞ ഹൃദയത്തോടെ അഭിനന്ദിക്കുന്നു.'