മലയാളത്തില്‍ ഇതുവരെയുള്ള ഏറ്റവും ചെലവേറിയ സിനിമയായ മോഹന്‍ലാല്‍ ചിത്രം 'ഒടിയന്‍' ചിത്രീകരണം ഏകദേശം പൂര്‍ത്തിയായിരിക്കുകയാണ്.ഇനി വെറും മൂന്ന് ദിവസത്തെ ഷൂട്ടിങ് മാത്രമാണ് ബാക്കിയുള്ളത്. 50 കോടിയിലേറെ രൂപ ചിലവഴിച്ച് ഒരുക്കിയിരിക്കുന്ന ചിത്രത്തിന് വേണ്ടിയുടെ കാത്തിരിപ്പിലാണ് സിനിമാ ലോകവും ആരാധകരും.എന്നാല്‍ ഒടിയന്‍ എന്ന തന്റെ സ്വപ്ന സിനിമ യാഥാര്‍ത്ഥ്യമാക്കുന്നതിന് കൂടെ നിന്ന ഒരാളോട് നന്ദി പറയുകയാണ് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍.
ഒടിയന്റെ നിര്‍മ്മാതാവും മോഹന്‍ലാലിന്റെ സന്തത സഹചാരിയുമായ ആന്റണി പെരുമ്പാവൂര്‍ കുറിച്ചാണ് തന്റെ ഫേസ്ബുക്കില്‍ ശ്രീകുമാര്‍ മേനോന്‍ കുറിച്ചിരിക്കുന്നത്. ഒരു പുതുമുഖ സംവിധായകനായ തന്നെ ധൈര്യവും, ആത്മവിശ്വാസവും നല്‍കി വാര്‍ത്തെടുത്തത് ആന്റണി തന്നെയാണെന്ന് അദ്ദേഹം പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-
നിര്‍ഭയത്ത്വത്തിന്റെ പര്യായമാണ് ഇദ്ദേഹം. തന്റെ ജോലികളെക്കുറിച്ച് വ്യക്തമായ ധാരണയുള്ള, എന്തനോടൊക്കെ യെസ് പറയണം, നോ പറയണം എന്ന് നിശ്ചയമുള്ള നിര്‍മ്മാതാവ്. അതുകൊണ്ട് തന്നെയായിരിക്കുമല്ലോ ഇന്ന് വരെ നിര്‍മ്മിച്ച സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റുകളായതും.
സിനിമയെന്ന എന്റെ തലയിലെ ശക്തിമത്തായ വികാരത്തേയും ഭ്രാന്തനേയും ഒരേ സമയം തിരിച്ചറിയാന്‍ ആന്റണിക്ക് കഴിഞ്ഞിരുന്നു.ഒടിയന്റെ നിര്‍മ്മാണ ചെലവിനെയോ ബഡ്ജറ്റിനെയോ കുറിച്ച് ഒരിക്കല്‍ പോലും ആന്റണി എന്നോട് സംസാരിച്ചിട്ടില്ല. ചിത്രീകരണത്തിന് എന്നപോലെ തന്നെ ഇക്കാര്യത്തിലും ആന്റണി എനിക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയിരുന്നു.
ഞാന്‍ എന്ന പുതുമുഖ സംവിധായകനെ ധൈര്യവും, ആത്മവിശ്വാസവും നല്‍കി വാര്‍ത്തെടുത്തതും ആന്റണി തന്നെയാണെന്ന് പറയാന്‍ എനിക്ക് ഒട്ടും മടിയില്ല.ഇക്കഴിഞ്ഞ ദിവസങ്ങളിലൊന്നും നേരില്‍ പറയാത്ത ഒരു കാര്യം ഞാന്‍ ഇവിടെ പറയട്ടെ;
നന്ദി ആന്റണി, എന്നെ ഉറങ്ങാന്‍ അനുവദിക്കാതെ വേട്ടയാടിയിരുന്ന ആ സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ കരുത്തോടെ കൂടെ നിന്നതിന്