Latest News

എൻടിആറായി നന്ദമൂരി ബാലകൃഷ്ണ വരുമ്പോൾ ശ്രീദേവിയായി ആരുവരും? നറുക്ക് വീണത് രാകുൽ പ്രീത് സിങ്ങിന്; ആവേശത്തോടെ എതിരേറ്റ് ആരാധകർ

Malayalilife
എൻടിആറായി നന്ദമൂരി ബാലകൃഷ്ണ വരുമ്പോൾ ശ്രീദേവിയായി ആരുവരും? നറുക്ക് വീണത് രാകുൽ പ്രീത് സിങ്ങിന്; ആവേശത്തോടെ എതിരേറ്റ് ആരാധകർ

ദക്ഷിണേന്ത്യൻ സിനിമയിൽ കൈനിറയെ ചിത്രങ്ങളുമായി മുന്നേറുകയാണ് മുൻനിര നടിമാരിൽ ഒരാളായ രാകുൽ പ്രീത് സിങ്. സൂപ്പർതാരങ്ങളുടെ ചിത്രങ്ങളിലൂടെയായിരുന്നു സിനിമാ ലോകത്ത് രാകുൽ പ്രീത് ശ്രദ്ധിക്കപ്പെട്ടത്. അഭിനയപ്രാധാന്യമുള്ള വേഷങ്ങൾക്കൊപ്പം ഗ്ലാമർ വേഷങ്ങളും കൂടുതലായി ചെയ്ത് നടി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കുകയും ചെയ്തു. രാകുൽ പ്രീത് അഭിനയിക്കുന്ന പുതിയ ചിത്രം എൻടി ആറിന്റെ ബയോപിക്ക് സിനിമയാണ്. ചിത്രത്തിൽ ശ്രീദേവി ആയാണ് നടി അഭിനയിക്കുന്നത്.

നന്ദമുരി ബാലകൃഷ്ണയാണ് ചിത്രത്തിൽ എൻടിആറായി വേഷമിടുന്നത്. ബോളിവുഡ് നടി വിദ്യാ ബാലനാണ് ചിത്രത്തിൽഎൻടി ആറിന്റെ ഭാര്യയുടെ വേഷത്തിലെത്തുന്നത്. ഇവർക്കു പുറമെ ബാഹുബലിയിലൂടെ ശ്രദ്ധേയനായ റാണ ദഗുബട്ടിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എൻടിആറിന്റെ മരുമകനും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ എൻ ചന്ദ്രബാബു നായിഡുവായിട്ടാണ് റാണ ദഗുബട്ടി എത്തുക. എൻടിആറിന്റെ ബയോപിക്കിനു പുറമെ കാർത്തി നായകനാവുന്ന തമിഴ് ചിത്രത്തിലും ബോളിവുഡിലും രാകുൽ പ്രീത് അഭിനയിക്കുന്നുണ്ട്.

Read more topics: # sreedevi,# rakul preeth singh
sreedevi-rakul-preeth-singh

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES