Latest News

വിവാദങ്ങള്‍ക്ക് തിരി കൊളുത്തി വീണ്ടും ശ്രീറെഡ്ഡി; റാണയുടേയും തൃഷയുടേയും സ്വകാര്യചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചു; അഭിറാമിന് പിന്നാലെ റാണയേയും കുടുക്കി ശ്രിറെഡ്ഡി; ദഗ്ഗുബട്ടി കുടുംബത്തെ കടന്നാക്രമിക്കുകയാണെന്ന് സോഷ്യല്‍ മീഡിയ

Malayalilife
വിവാദങ്ങള്‍ക്ക് തിരി കൊളുത്തി വീണ്ടും ശ്രീറെഡ്ഡി; റാണയുടേയും തൃഷയുടേയും സ്വകാര്യചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചു; അഭിറാമിന് പിന്നാലെ റാണയേയും കുടുക്കി ശ്രിറെഡ്ഡി; ദഗ്ഗുബട്ടി കുടുംബത്തെ കടന്നാക്രമിക്കുകയാണെന്ന് സോഷ്യല്‍ മീഡിയ

മീടു ക്യാമ്പയിനുമായി രംഗത്തെത്തി തെന്നിന്ത്യയിലെ ചര്‍ച്ചയായി മാറിയ താരമാണ് ശ്രീ റെഡ്ഡി. തെലുങ്ക് സിനിമയിലെ കാസ്റ്റിങ് കൗച്ച് തുറന്നു കാട്ടുകയും തെലുഗു ഫിലിം ഓഫ് കൊമേഴ്‌സിന് മുന്‍പില്‍ തുണിയുരിഞ്ഞ പ്രതിഷേധിക്കുകയും ചെയ്ത നടി ശ്രീ റെഡ്ഡി കൂടുതല്‍ വെളിപ്പെടുത്തലുകളുമായി രംഗത്ത്.ഇത്തവണ ശ്രിറെഡ്ഡി വിവാദവുമായി എത്തിയിരിക്കുന്നത് തൃഷയും റാണയുടേയും  സ്വകാര്യ ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചാണ്.

തെലുങ്ക് നടന്‍ റാണ് ദഗ്ഗുബാട്ടിയുടെ സഹോദരന്‍ അഭിറാം ദഗ്ഗുബാട്ടിയ്ക്ക് എതിരെ ആരോപണങ്ങളുമായി ശ്രീ റെഡ്ഡി രംഗത്ത് എത്തിയിതിന് പിന്നാലെയാണ് ദഗ്ഗുബട്ടി കുടുംബത്തെ വീണ്ടും കടന്ന് ആക്രമിച്ച് ശ്രീറെഡ്ഡി രംഗത്തെത്തിയിരിക്കുന്നത്. മുന്‍പ് തെലുങ്കിലെ കാസ്റ്റിങ് കൗ്ച് വിവാദം ആരോപിച്ച് അഭിറാം ദഗ്ഗുബട്ടിക്കൊപ്പമുള്ള സ്വകാര്്യ ചിത്രങ്ങള്‍ പങ്കുവച്ച് രംഗത്തെത്തിയിരുന്നു. 


ടോളിവുഡിലെ ഒരു മുന്‍നിര നിര്‍മാതാവിന്റെ മകന്‍ തന്നെ പീഡിപ്പിച്ചെന്നും ഒരു സര്‍ക്കാര്‍ സ്റ്റുഡിയോയില്‍ വച്ചാണ് ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ അയാള്‍ നിര്‍ബന്ധിച്ചതെന്നുമെന്ന ശ്രീയുടെ കഴിഞ്ഞ ദിവസത്തെ വെളിപ്പെടുത്തലില്‍ വ്യക്തതയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. തെലുങ്ക് സിനിമയില്‍ കടുത്ത ലിംഗ വിവേചനം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധ സ്വരം ഉയര്‍ത്തിയ ശ്രീയെ തെലുഗു സിനിമയിലെ താരസംഘടനയായ മാ (മൂവി ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍) വിലക്കിയതിനു തൊട്ടു പിന്നാലെയാണ് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ശ്രീ റെഡ്ഡി അന്ന് രംഗത്തെത്തിയത്. 

തെലുങ്ക് പെണ്‍കുട്ടികള്‍ ചൂഷണത്തിന് തയാറാകാത്തത് കൊണ്ടാണ് അവസരങ്ങള്‍ കുറയുന്നതെന്നും ശ്രീ തുറന്നടിച്ചിരുന്നു. ഇപ്പോള്‍ അന്യ ഭാഷാ നടിമാര്‍ക്കാണ് തെലുങ്ക് സിനിമയില്‍ അവസരം ലഭിക്കുന്നത്. ഒരുപക്ഷേ  അവര്‍ എന്തിനും തയ്യാറാകുന്നത് കൊണ്ടാകാം.  അതാണ് കഴിഞ്ഞ 10- 15 വര്‍ഷമായി ടോളിവുഡില്‍ തെലുങ്ക് നടിമാര്‍ കുറയുന്നതെന്നും ശ്രീ ആരോപിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ തൃഷയുടെയും റാണയുടേയും ചിത്രങ്ങള്‍ ശ്രീ റെഡ്ഡി പുറത്ത് വിട്ടത്. റാണയുടെ തൃഷയും മുമ്പ് പ്രണയത്തിലായിരുന്നു. എന്നാല്‍ ഇരുവരും വേര്‍ പിരിഞ്ഞിരുന്നു. അഭിറാമിന്റെ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തുന്നതിനാണ് ശ്രീ റെഡ്ഡിയുടെ നീക്കം എന്നാണ് സൂചന. എന്നാല്‍ ഇതില്‍ തൃഷയെ അനാവശ്യമായി വലിച്ചിഴച്ചെന്ന് ആരോപിച്ച് ശ്രീ റെഡ്ഡിയ്ക്ക് എതിരെ പലരും രംഗത്ത് എത്തിയിട്ടുണ്ട്.

എന്നാല്‍ ശ്രിറെഡ്ഡിയും അഭിറാമും തമ്മില്‍ പ്ര്ണയത്തിലാണെന്നും പ്രണയം തകര്‍ന്നതിന്റെ പകവീട്ടലാണ് റാണയുടെ കുടുംബത്തെ വേട്ടയാടുന്നതെന്നും സോഷ്യല്‍ മീഡിയ ആരോപിക്കുന്നത്. 

sree reddy against rana and trisha

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES