ചെറിയ ഇടവേളയ്ക്ക് ശേഷം മീരാ വാസുദേവ് മലയാളത്തിലേക്ക് തിരിച്ചെത്തുന്ന സിനിമ കൂടിയാണ് 'കല്യാണമരം. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടി നല്കിയ അഭിമുഖത്തില്‍ തന്റെ വിവാഹ മോചനത്തെക്കുറിച്ചും പങ്ക് വച്ചു.അടുത്തിടെയാണ് താരം തന്റെ മൂന്നാമത്തെ വിവാഹബന്ധം വേര്‍പ്പെടുത്തിയത്
ക്യാമറമാനായ വിപിന്‍ പുതിയങ്കവുമായുള്ള വിവാഹബന്ധം അവസാനിപ്പിച്ചുവെന്നാണ് നടി കുറിച്ചത്. നടിയുടെ മൂന്നാമത്തെ വിവാഹമായിരുന്നു. സീരിയല്‍ സെറ്റില്‍ തുടങ്ങിയ പരിചയം പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുകയായിരുന്നു.
തന്റെ വ്യക്തി ജീവിതത്തെ കുറിച്ച് അനാവശ്യമായി തെറ്റിദ്ധാരണകള്‍ പരക്കാതെ ഇരിക്കാനാണ് ബന്ധം വേര്‍പ്പെടുത്തിയ വിവരം സോഷ്യല്‍മീഡിയ വഴി അറിയിച്ചതെന്ന് മീര പറഞ്ഞു. തെറ്റായ കാര്യങ്ങള്‍ പരക്കാതിരിക്കാനും തെറ്റിദ്ധാരണ ഉണ്ടാകാതിരിക്കാനുമാണ് ഞാന്‍ വിവാഹ?മോചിതയാണെന്നും സിംഗിളാണെന്നും വെളിപ്പെടുത്തിയത്. എന്നെ കുറിച്ച് വരുന്ന നെഗറ്റിവിറ്റിയും വീഡിയോകളും ബാധിക്കാറില്ല.
ഇതെല്ലാം സംഭവിക്കുമെന്ന് നേരത്തെ തന്നെ ഉള്‍ക്കൊണ്ട് കഴിഞ്ഞു. എനിക്ക് തെറ്റുകള്‍ പറ്റിയിട്ടുണ്ട്. എനിക്കൊന്നും ഒളിപ്പിക്കാനില്ല. ഇനി ജീവിതവുമായി മുന്നോട്ട് പോകണം. ഞാന്‍ ഇപ്പോള്‍ കരിയറില്‍ വളരെ ബിസിയാണ്. ഇപ്പോഴത്തെ ജീവിതത്തില്‍ വളരെ ഹാപ്പിയാണ്. എന്റെ ജീവിതത്തിലെ വളരെ മനോഹരമായ ഒരു ഘട്ടത്തിലാണ് ഇപ്പോള്‍
വ്യക്തത ജീവിതത്തില്‍ വരുന്നത് എക്‌സ്പീരിയന്‍സിലൂടെയാണ്. നമ്മുടെ സ്‌പേസില്‍ നമുക്ക് കംഫേര്‍ട്ട് ഇല്ലെങ്കില്‍ മറ്റുള്ളവരുടെ സാധൂകരണം ചോദിക്കേണ്ടി വരും. അങ്ങനെ വരുമ്പോള്‍ മറ്റുള്ളവര്‍ പറയുന്നത് നമ്മുടെ സത്യമായി മാറും. എന്ന് കരുതി നമ്മള്‍ മറ്റുള്ളവരെ വേദനിപ്പിക്കേണ്ടതില്ല. പക്ഷെ അനുഭവങ്ങളില്‍ നിന്ന് പഠിച്ച് വളരണം. പ്രശ്‌നങ്ങളുമായി എന്റെ അടുത്ത് വരരുത്.
ഒപ്പം പരിഹാര മാര്‍ഗങ്ങളോ ചോയ്‌സുകളോ കൊണ്ടുവരണം ശേഷം ചര്‍ച്ച ചെയ്ത് തീരുമാനിക്കാം എന്നാണ് അച്ഛന്‍ എന്നെ പഠിപ്പിച്ചിട്ടുള്ളത്. ഇപ്പോഴും അച്ഛന്റേയും അമ്മയുടേയും മോന്റെയും മാര്‍ഗനിര്‍ദേശങ്ങള്‍ ഞാന്‍ എന്റെ കാര്യങ്ങളില്‍ ഉപയോഗിക്കാറുണ്ട്. കുട്ടികള്‍ വളരെ ഇന്റലിജെന്റാണ്. ചിലപ്പോഴൊക്കെ ഞങ്ങളുടെ സംസാരം കേട്ട് മോന്‍ പരിഹാരമാര്‍ഗങ്ങളുമായി വരും.
ഞാന്‍ ഒരിക്കല്‍ പോലും ആ രീതി ചിന്തിച്ചിട്ടുണ്ടാവില്ല. എന്റെ കുടുംബത്തോടൊപ്പം ഹാപ്പിയാണ്. വളരെ സ്ഥിരതയുള്ള ഒരു സ്ഥലത്താണിപ്പോള്‍. എന്റെ കരിയര്‍ നല്ലൊരു സ്റ്റേജിലാണ്. ഞാന്‍ എപ്പോഴും ആ?ഗ്രഹിച്ചിരുന്ന ഒരുപാട് കാര്യങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നുണ്ട്. കരിയറിലും വളരെ ബിസിയാണെന്നും നടി കൂട്ടിച്ചേര്‍ത്തു. 2024 മേയ് മാസമാണ് മീരയും വിപിനും വിവാഹിതരായത്.
പാലക്കാട് സ്വദേശിയാണ് വിപിന്‍. കൊയമ്പത്തൂരില്‍ വെച്ചായിരുന്നു വിവാഹം. മീര പ്രധാന വേഷത്തിലെത്തിയ കുടുംബവിളക്ക് അടക്കമുള്ള സീരിയലുകളുടെ ക്യാമറാമാനായ വിപിന്‍ ചില ഡോക്യുമെന്ററികള്‍ക്കു പിന്നിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
നടന്‍ ജോണ്‍ കൊക്കനുമായുള്ള രണ്ടാം വിവാഹത്തില്‍ അരിഹ എന്ന് പേരുള്ള മകന്‍ മീരയ്ക്കുണ്ട്. മകന്റെ സംരക്ഷണം നടിയാണ് ഏറ്റെടുത്തിരിക്കുന്നത്. മീരയുടെ ആദ്യ വിവാഹം 2005ല്‍ വിശാല്‍ അഗര്‍വാളുമായിട്ടായിരുന്നു. മൂന്ന് വര്‍ഷത്തിനുശേഷം ഇരുവരും വേര്‍പിരിഞ്ഞു. പിന്നീടാണ് ജോണ്‍ കൊക്കന്‍ നടിയുടെ ജീവിതത്തിലേക്ക് എത്തിയത്.