രജനികാന്തിന്റെ മകള്‍ സൗന്ദര്യ രജനികാന്ത് രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നുവെന്ന വാര്‍ത്ത കുറച്ച് ദിവസം മുമ്പ് പുറത്ത് വന്നിരുന്നു. വ്യവസായിയും നടനുമായി വൈശാഖന് വണങ്കാമുടിയാണ് സൗന്ദര്യയെ വിവാഹം കഴിക്കുന്നത്. വിശാഖന്റെയും രണ്ടാം വിവാഹമാണ്. ഈ മാസം 10 നാണ് വിവാഹ ചടങ്ങുകള്‍ നടക്കുക. വിവാഹ ചടങ്ങുകള്‍ക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ലത രജനീകാന്ത് അഭ്യര്‍ത്ഥന നടത്തിയതാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്.
വിവാഹത്തിനും വിവാഹസത്ക്കാരത്തിനും സംരക്ഷണം വേണമെന്ന് രജനികാന്തിന്റെ ഭാര്യ ലത രജനികാന്ത് പൊലീസിനോട് അഭ്യര്‍ത്ഥിച്ചെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നു.തെയ്നാംപേട്ട് പൊലീസ് സ്റ്റേഷനിലാണ് ഇത് സംബന്ധിച്ച അപേക്ഷ ലഭിച്ചിരിക്കുന്നത്. പൊലീസ് സംരക്ഷണം ആവശ്യപ്പെടാനുള്ള കാരണം അപേക്ഷയില്‍ വ്യക്തമാക്കിയിട്ടില്ല.വി.ഐ.പികള്‍ അടക്കം നിരവധി അതിഥികള്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുന്നതിനാലാണ് സംരക്ഷണം ആവശ്യപെടുന്നതെന്നാണ് അനുമാനിക്കുന്നതെന്നും സ്റ്റേഷന് വൃത്തങ്ങള്‍ അറിയിച്ചതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.
ഫെബ്രുവരി 10ന് വിവാഹവും 12നു വിവാഹസത്ക്കാരവും നടക്കുമെന്നാണ് വാര്‍ത്ത. ചെന്നൈയിലെ രജനികാന്തിന്റെ വസതിയില്‍ വച്ചായിരിക്കും വിവാഹം. ട്രാഫിക് ബ്ലോക്കുണ്ടാകുന്നതും മറ്റും ജനങ്ങള്‍ക്ക് അസൗകര്യമുണ്ടാകുമെന്നതിനാല്‍ പൊലീസ് സംരക്ഷണം വേണമെന്ന് ലത രജനികാന്ത് പറയുന്നു.ഇക്കാര്യം അഭ്യര്‍ത്ഥിച്ച് ലത രജിനികാന്ത് തമിഴ്നാട് പൊലീസ് വകുപ്പിന് കത്ത് നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.സൗന്ദര്യയുടെയും വിശാഖന്റെയും രണ്ടാം വിവാഹമാണിത്. വ്യവസായിയായ അശ്വിന് രാംകുമാറുമായിട്ടായിരുന്നു സൗന്ദര്യയുടെ ആദ്യ വിവാഹം. 2017 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. അശ്വിനുമായുള്ള ബന്ധത്തില്‍ സൗന്ദര്യയ്ക്ക് അഞ്ച് വയസ്സുകാരനായ മകനുണ്ട്.
വഞ്ചകര്‍ ഉലകം എന്ന ചിത്രത്തിലൂടെ സിനിമ മേഖലയില്‍ അരങ്ങേറ്റം കുറിച്ച നടനാണ് വിശാഖന്.രജനികാന്ത് നായകനായെത്തിയ കൊച്ചടയാനാണ് സൗന്ദര്യയുടെ അരങ്ങേറ്റ ചിത്രം. സാങ്കേതിക വിദ്യയുടെ ധാരാളിത്തവും മികവില്ലായ്മയും മൂലം ചിത്രം വന്‍ പരാജയമായി. പിന്നീട് ധനുഷിനെ നായകനാക്കി 'വേലയില്ലാ പട്ടധാരി 2' എന്ന ചിത്രം സൗന്ദര്യ സംവിധാനം ചെയ്തു. 'വേലയില്ലാ പട്ടധാരി 2' ഏറെ ശ്രദ്ധിക്കപ്പെടുകയും ഗംഭീര വിജയമായി മാറുകയും ചെയ്തു.