രജനികാന്തിന്റെ മകളും സംവിധായികയുമായ സൗന്ദര്യ രജനികാന്ത് രണ്ടാം വിവാഹിത്തിനൊരുങ്ങുന്നു. നടനും ബിസിനസുകാരനുമായ വിശാഖന്‍ വണങ്കാമുടിയാണ് താരപുത്രിയുടെ വരന്‍. ഫെബ്രുവരി പതിനൊന്നാം തിയതി ചെന്നൈ പോയസ് ഗാര്‍ഡനിലെ രജനികാന്തിന്റെ വസതിയില്‍ വെച്ച് വിവാഹം നടക്കുമെന്ന് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.
ലളിതമായ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാവും പങ്കെടുക്കുക. തലേ ദിവസം ചെന്നൈയിലെ നക്ഷത്ര ഹോട്ടലില്‍ വിരുന്നുണ്ടാകും.സൗന്ദര്യയുടെ ആദ്യ വിവാഹം വേര്‍പെടുത്തിയത് 2017ല്‍ ആയിരുന്നു. അശ്വിന്‍ റാംകുമാര്‍ എന്ന വ്യവസായിയായിരുന്നു ആദ്യ ഭര്‍ത്താവ്. വിവാഹത്തില്‍ രണ്ടു വയസുള്ള ഒരു മകനുണ്ട് സൗന്ദര്യയ്ക്ക്.ധനുഷ് നായകനായ 'വേലൈ ഇല്ലാ പട്ടധാരി', അനിമേഷന്‍ ചിത്രമായ 'കൊച്ചടയാന്‍' എന്നീ ചിത്രങ്ങളുടെ സംവിധായികയാണ് സൗന്ദര്യ.