Latest News

ഫുഡ് അലര്‍ജിയെ തുടര്‍ന്ന് പ്രശസ്ത ഗായകന്‍ സോനു നിഗത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Malayalilife
ഫുഡ് അലര്‍ജിയെ തുടര്‍ന്ന് പ്രശസ്ത ഗായകന്‍ സോനു നിഗത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പ്രശസ്ത ഗായകന്‍ സോനു നിഗം ആശുപത്രിയില്‍. ഫുഡ് അലര്‍ജിയെ തുടര്‍ന്നാണ് സോനു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുംബൈയിലെ നാനാവതി ആശുപത്രിയിലാണ് അദ്ദേഹം ചികിത്സ തേടിയിരിക്കുന്നത്. ഇടത് കണ്ണിന് വീക്കം ഉണ്ടെന്നും ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും സോനു നിഗം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ആരാധകരോട് വെളിപ്പെടുത്തി.

ഒഡീഷയിലെ ജയ്പൂരില്‍ വച്ച് ഒരു പാര്‍ട്ടിയ്ക്കിടെ കടല്‍ വിഭവങ്ങളടങ്ങിയ ഭക്ഷണം കഴിച്ചതാണ് അലര്‍ജി വരാന്‍ ഇടയാക്കിയത്. ഉടന്‍ സുഖം പ്രാപിക്കുമെന്നും ജയ്പൂരിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു,
തനിക്കു സീ ഫുഡ് അലര്‍ജിയാണ്, തന്നെ പരിചരിച്ച ഡോക്ടര്‍മാര്‍ക്കും സംഘത്തിനും നന്ദി പറയുന്നെന്നും സോനു നിഗം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

sonu-nigam-in-hospital-affects-food-poison-he-posts-pics-in-social-media

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES