അമേരിക്കയില്‍ അര്‍ബുദ ചികിത്സയിലായിരുന്ന ബോളിവുഡ് താരം സൊണാലി ബാന്ദ്ര മുംബൈയില്‍ തിരിച്ചെത്തി. ന്യൂയോര്‍ക്കിലെ ചികിത്സക്കു ശേഷം തിങ്കളാഴ്ചയാണ് ഭര്‍ത്താവ് ഗോള്‍ഡി ബേലിനൊപ്പം അവര്‍ മുംബൈയിലെത്തിയത്. ഇരുവരും കറുത്ത വസ്ത്രങ്ങല് അണിഞ്ഞാണ് എത്തിയത്. സൊണാലിയുടെ ചികിത്സ കഴിഞ്ഞുവെന്നും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും ഗോള്‍ഡി ബേല്‍ പറഞ്ഞു. സാധാരണ പരിശോധനകളല്ലാതെ ഇനി കൂടുതല്‍ ചികിത്സകള്‍ ആവശ്യമില്ല. അസുഖം പൂര്‍ണമായും ഭേദമായെന്നും ഗോള്‍ഡി മാധ്യമങ്ങളോട് പറഞ്ഞു.
ജൂലൈയിലാണ് തനിക്ക് സ്തനാര്‍ബുദ ബാധയെന്ന് ഇന്‍സ്റ്റാഗ്രാമിലൂടെയാണ് സൊണാലി വെളിപ്പെടുത്തിയത്. പിന്നീട് ചികിത്സക്കായി ന്യൂയോര്‍ക്കിലേക്ക് പോവുകയായിരുന്നു. രോഗാവസ്ഥയെ കുറിച്ചും ചികിത്സക്കിടെ അനുഭവപ്പെട്ട മാനസികവും ശാരീരികവുമായ പ്രയാസങ്ങളെ കുറിച്ചുമെല്ലാം താരം ഇന്‍സ്റ്റാഗ്രാമിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു