Latest News

പിച്ചയെടുക്കേണ്ടി വന്നാലും വടിവേലുവിനൊപ്പം അഭിനയിക്കില്ല; തുറന്നടിച്ച് നടി സോന ഹെയ്ഡന്‍; നടിയുടെ വാക്കുകള്‍ വിവാദത്തിലേക്ക്

Malayalilife
പിച്ചയെടുക്കേണ്ടി വന്നാലും വടിവേലുവിനൊപ്പം അഭിനയിക്കില്ല; തുറന്നടിച്ച് നടി സോന ഹെയ്ഡന്‍; നടിയുടെ വാക്കുകള്‍ വിവാദത്തിലേക്ക്

പിച്ചയെടുക്കേണ്ടി വന്നാലും വടിവേലുവിനൊപ്പം അഭിനയിക്കില്ലെന്ന് നടി സോന ഹെയ്ഡന്‍. സ്മോക്ക് എന്ന വെബ് സീരിസിന്റെ പ്രമോഷന്‍ ഭാഗമായി നടന്ന ഒരു അഭിമുഖത്തിലാണ് സോന വിവാദ പരാമര്‍ശം നടത്തിയത്. 

'ഒരു കോടി തരാമെന്ന് പറഞ്ഞാലും വടിവേലുവിനൊപ്പം അഭിനയിക്കില്ല. ഇനി പിച്ചയെടുക്കേണ്ടി വന്നാലും വടിവേലുവിനൊപ്പം അഭിനയിക്കില്ല,' എന്നാണ് അഭിമുഖത്തില്‍ സോന പറഞ്ഞത്. രജിനികാന്ത് ചിത്രം കുസേലനില്‍ സോന വടിവേലുവിനൊപ്പം അഭിനയിച്ചിരുന്നു. ഇതിനുശേഷം പതിനാറോളം ചിത്രങ്ങളില്‍ വടിവേലുവിനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചുവെന്നും എന്നാല്‍ എല്ലാം താന്‍ നിരസിച്ചുവെന്നും സോന കൂട്ടിച്ചേര്‍ത്തു. എന്താണ് സോനാ ഇത്തരം ഒരു പരാമര്‍ശം നടത്താന്‍ കാരണം എന്ന വ്യക്തമല്ല.

നടിയുടെ ഈ വിവാദ പരാമര്‍ശം സോഷ്യല്‍ മീഡിയയിലും തമിഴ് സിനിമ ലോകത്തും വലിയ ചര്‍ച്ചയായിരിക്കുകയാണ്. ഒരു ഇടവേളയ്ക്ക് ശേഷമാണ് സോന വീണ്ടും അഭിനയരംഗത്തേക്ക് തിരികെയെത്തുന്നത്. സ്മോക്ക് എന്ന വെബ് സീരീസ് സോന തന്നെയാണ് എഴുതി സംവിധാനം ചെയ്യുന്നത്. അജിത് നായകനായി എത്തിയ പൂവെല്ലാം ഉന്‍ വാസം എന്ന ചിത്രത്തിലൂടെ സിനിമ ലോകത്തെത്തിയ സോന പിന്നീട് വിവിധ തെന്നിന്ത്യന്‍ സിനിമകളില്‍ അഭിനയിച്ചു.

sonA hayden About vadivelu

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES