എസ്.എന്‍ സ്വാമിയുടെ സംവിധാനത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന ചിത്രം  സീക്രെട്ട്; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രകാശനം ചെയ്ത് മമ്മൂക്ക; ചടങ്ങില്‍ നിറഞ്ഞ് ശ്രീനിവാസന്‍

Malayalilife
എസ്.എന്‍ സ്വാമിയുടെ സംവിധാനത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന ചിത്രം  സീക്രെട്ട്; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രകാശനം ചെയ്ത് മമ്മൂക്ക; ചടങ്ങില്‍ നിറഞ്ഞ് ശ്രീനിവാസന്‍

മ്മൂട്ടി മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങളുടെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളില്‍ പലതിന്റെയും തിരക്കഥ ഒരുക്കിയിരുന്ന  എസ് എന്‍ സ്വാമി സിനിമാജീവിതത്തില്‍ ആദ്യമായി സംവിധായകനായി അരങ്ങേറുകയാണ് .എസ്.എന്‍ സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന സീക്രെട്ട് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടി പ്രകാശനം ചെയ്തു.

ധ്യാന്‍ ശ്രീനിവാസനും അപര്‍ണ ദാസും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തത്.പൃഥ്വിരാജ്, ടൊവിനോ തോമസ്, നിവിന്‍ പോളി, ബേസില്‍ ജോസഫ് തുടങ്ങി സിനിമാ മേഖലയിലെ പ്രഗത്ഭ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും ചിത്രത്തിന്റെ പോസ്റ്റര്‍ സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ പങ്കുവച്ചു


ജേക്കബ് ഗ്രിഗറി, കലേഷ് രാമാനന്ദ്, ആര്‍ദ്ര മോഹന്‍, രഞ്ജിത്ത്, രഞ്ജി പണിക്കര്‍, ജയകൃഷ്ണന്‍, സുരേഷ് കുമാര്‍, അഭിരാം രാധാകൃഷ്ണന്‍, മണിക്കുട്ടന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. മോട്ടിവേഷണല്‍ ഡ്രാമ ജോണറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ രചനയും എസ്.എന്‍ സ്വാമി നിര്‍വഹിക്കുന്നു.ഛായാഗ്രഹണം ജാക്‌സണ്‍ ജോണ്‍സണ്‍,സംഗീത സംവിധാനം ജേക്‌സ് ബിജോയ്.എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ : രാകേഷ്ടി. ബി,
 

sn swamy movie secret

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES