കന്നഡ നടി ശോഭിത ശിവണ്ണയെ മരിച്ച നിലയില്‍ കണ്ടെത്തി. ഹൈദരാബാദിലെ വസതിയിലാണ് 30 കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഹൈദരാബാദ് പോലീസ് അന്വേഷണം തുടങ്ങി.
കര്‍ണാടകയിലെ ഹസന്‍ ജില്ലയില്‍ സകലേഷ്പുര്‍ സ്വദേശിനിയായ ശോഭിത വിവാഹ ശേഷം ഹൈദരാബാദിലേക്ക് താമസം മാറുകയായിരുന്നു.
ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് ശോഭിത അഭിനയജീവിതം തുടങ്ങുന്നത്. ഗളിപാത. മംഗള ഗൗരി, കോഗില, കൃഷ്ണ രുക്മിണി, ദീപാവു നിന്നോടേ ഗാലിയു നിന്നാടേ, അമ്മാവരു എന്നിവയാണ് പ്രധാന സീരിയലുകള്‍. എറഡോണ്ട്ല മൂര്‍, എടിഎം, ഒന്നന്തു കതെ ഹെല്ല, ജാക്ക്പോര്‍ട്ട് തുടങ്ങിയ കന്നഡ സിനിമകളിലൂടെ വെളളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടു. പിന്നീട് തെലുഗു സിനിമയിലും താരം സജീവമായിരുന്നു. അതിനിടെയാണ് മരണം
1992 സെപ്തംബര്‍ 23ന് ബെംഗളൂരുവില്‍ ജനിച്ച ശോഭിത ചെറുപ്പം മുതലേ കലാരംഗത്ത് സജീവമായിരുന്നു. ബാഡ്വിന്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ നിന്നും സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശോഭിത ബെംഗളൂരുവിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയില്‍ (NIFT) നിന്ന് ഫാഷന്‍ ഡിസൈനിംഗില്‍ ആണ് ബിരുദം നേടിയത്
2015-ല്‍ പുറത്തിറങ്ങിയ രംഗിതരംഗ എന്ന കന്നഡ ചിത്രത്തിലൂടെയാണ് അവര്‍ അഭിനയ രംഗത്തേക്ക് എത്തിയത്. , അത് കരിയറിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്. യു-ടേണ്‍, K.G.F: ചാപ്റ്റര്‍ 1, K.G.F: ചാപ്റ്റര്‍ 2 എന്നിവയുള്‍പ്പെടെ നിരവധി വിജയകരമായ കന്നഡ ചിത്രങ്ങളില്‍ അവര്‍ അഭിനയിച്ചു.