ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന 'മാര്‍ക്കോ'യുടെ പ്രൊമോ സോങ് റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടം പിടിച്ചിരിക്കുകയാണ്
സയിദ് അബ്ബാസ് ഈണമിട്ട് വിനായക് ശശികുമാര്‍ വരികളഴുതി റാപ്പര്‍ ബേബി ജീന്‍ പാടിയ ?ഗാനം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. സയീദ് അബ്ബാസ് സ്വതന്ത്ര സംവിധായകനായി ഒരുക്കിയിരിക്കുന്ന ആദ്യ ഗാനമാണ് മാര്‍പ്പാപ്പ. മമ്മൂട്ടി നായകനായെത്തുന്ന ബസൂക്കയുടെ ടീസര്‍ മ്യൂസിക്ക് ഒരുക്കിയിരുന്നതും സയീദ് അബ്ബാസാണ്.
ക്യൂബ്‌സ് എന്റെര്‍ടൈന്‍മെന്റ്‌സ്, ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിച്ച് ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മാര്‍ക്കോ ഡിസംബര്‍ ഇരുപതിന് പ്രദര്‍ശനത്തിനെ ത്തുന്നതിന്റെ ഭാഗമായിട്ടാണിപ്പോള്‍ ഈ പ്രൊമോമ്പോംഗ് പുറത്തുവിട്ടിരിക്കുന്നത്
റാപ്‌സോംഗിന്റെ ടോണില്‍ എത്തുന്ന ഈ ഗാനം ശബ്ദവ്യത്യാസത്തിലും, ഈണത്തിലുമെല്ലാം ഏറെ വ്യത്യസ്ഥത പുലര്‍ത്തുന്നു. പുതിയ തലമുറയുടെ കാഴ്ച്ചപ്പാടുകള്‍ക്കനുസരിച്ചുള്ള ഗാനം ഏറെ ആസ്വാദകരമായി രിക്കുമെന്നതില്‍ സംശയമില്ല. വലിയ മുതല്‍മുടക്കില്‍ പാന്‍ ഇന്‍ഡ്യന്‍ ചിത്രമായി അവതരിപ്പിക്കുന്ന ഈ ചിത്രം താരസമ്പന്നമാണ്.
മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പം മറ്റുദക്ഷിണേന്ത്യന്‍ ഭാഷകളിലേയും ബോളിവുഡ്ഡിലേയും പ്രമുഖ താരങ്ങള്‍ അണിനിരക്കുന്നു. ഇന്‍ഡ്യന്‍ സ്‌ക്രീനിലെ മികച്ച സംഗീത സംവിധായകന്‍ രവി ബ്രസൂറിന്റെ സംഗീതമാണ് ഈ ചിത്രത്തിന്റെ മറ്റൊരാകര്‍ഷണം. എട്ട് ആക്ഷനുകളാണ് ഈ ചിത്രത്തിലുള്ളത്. എട്ട് ആക്ഷനുകളും ഒരുക്കിയിരിക്കുന്നത് ദക്ഷിണേന്ത്യയിലെ മികച്ച ആക്ഷന്‍ കോറിയോഗ്രാഫറായ കലൈകിംഗ്സ്റ്റനാണ്. ഛായാഗ്രഹണം - ചന്ദ്രു സെല്‍വരാജ് എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. കലാസംവിധാനം - സുനില്‍ ദാസ്
പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ് - ബിനു മണമ്പൂര്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ദീപക് പരമേശ്വരന്‍. വാഴൂര്‍ ജോസ്. ഫോട്ടോ - ശ്രീനാഥ്