Latest News

ഹിറ്റ് സംവിധായകന്‍ ബോയപതി ശ്രീനുവും രാം പൊതിനേനിയും ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ 'സ്‌കന്ദ; സെപ്റ്റംബര്‍ 15ന് തീയേറ്ററുകളില്‍

Malayalilife
 ഹിറ്റ് സംവിധായകന്‍ ബോയപതി ശ്രീനുവും രാം പൊതിനേനിയും ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ 'സ്‌കന്ദ; സെപ്റ്റംബര്‍ 15ന് തീയേറ്ററുകളില്‍

റെ നാളായി ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഹിറ്റ് മേക്കര്‍ ബോയപതി ശ്രീനുവും രാം പൊതിനേനിയും ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ 'സ്‌കന്ദ'. സെപ്റ്റംബര്‍15ന് ചിത്രം റിലീസിനെത്തും. ചിത്രത്തിന്റെ ടൈറ്റില്‍ ഗ്ലിമ്പസ് വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയിരിക്കുന്നത്. വെള്ളത്തിനിടയില്‍ വെള്ള വസ്ത്രമണിഞ്ഞ് എതിരാളികളെ കൊല്ലുന്ന രാമിനെ വീഡിയോയില്‍ കാണാം.    ഒക്ടോബര്‍ 20ന് ദസറ നാളില്‍ റിലീസ് ചെയ്യുമെന്ന് ആദ്യം തീരുമാനിച്ചിരുന്നെങ്കിലും റിലീസ് നേരത്തെ വെച്ചതോടുകൂടി ആരാധകരും ആവേശത്തിലാണ്. തെലുഗ്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. 

റിലീസ് ഡേറ്റ് പോസ്റ്ററില്‍ വെള്ളയും വെള്ളയും ധരിച്ചാണ് രാം എത്തുന്നത്. കോഫിയും കുടിച്ച് കൃഷിഭൂമിയില്‍ സുഖത്തോടെ കിടക്കുന്ന രാമിനെ കാണാം. കട്ടി താടിയില്‍ രാം എത്തുമ്പോള്‍ സംവിധായകന്‍ ബോയപതി ഇതുവരെ കാണാത്ത രീതിയിലാണ് രാമിനെ അവതരിപ്പിക്കുന്നത്. ശ്രീലീലയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. 

രാമിന്റെ പിറന്നാള്‍ ദിനത്തില്‍ റിലീസ് ചെയ്ത മോഷന്‍ ടീസറിന് മികച്ച അഭിപ്രായമാണ് നേടിയത്. വേറെ ഒരു ചിത്രത്തിലും കാണാത്ത അത്രയധികം മാസ് ഗെറ്റപ്പിലാണ് രാം ടീസറില്‍ എത്തുന്നത്. ടീസറിലെ മാസ്സ് ഡയലോഗ് തീയേറ്ററില്‍ കോളിളക്കം ഉണ്ടാക്കും എന്നത് നിസംശയം പറയാം. ശ്രീനിവാസ സില്‍വര്‍ സ്‌ക്രീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീനിവാസ ചിറ്റൂരി നിര്‍മിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം കൂടിയാകും ഇത്. സീ സ്റ്റുഡിയോസ് സൗത്തും പവന്‍ കുമാറും ചേര്‍ന്നാണ് ചിത്രം അവതരിപ്പിക്കുന്നത്.  ക്യാമറ - സന്തോഷ് ദെതകെ, മ്യുസിക് - തമന്‍, എഡിറ്റിങ്ങ് - തമ്മു രാജു, ചിത്രം ഒക്ടോബര്‍ 20 ദസറ നാളില്‍ റിലീസ് ചെയ്യും. ഹിന്ദി, കന്നഡ, തെലുഗ്, തമിഴ്, മലയാളം ഭാഷകളില്‍ ചിത്രം റിലീസിനൊരുങ്ങുന്നു. പി ആര്‍ ഒ- ശബരി

Read more topics: # സ്‌കന്ദ
skanda in theaters

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES