തമിഴ് നടന് വിജയിയുടെ മകന് ജെയ്സണ്‍ സഞ്ജയ് സംവിധാന രംഗത്തേക്ക് വരുന്നു എന്ന പ്രഖ്യാപനം നടത്തിയിട്ട് നാളുകള്‍ കുറേയായി. വിജയിയുടെ മകന് സംവിധാനം ചെയ്യുന്ന പ്രോജക്റ്റിനെക്കുറിച്ചുള്ള കൂടുതല്‍ അപ്ഡേറ്റുകള്‍ക്കായി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു.
അതേസമയം, ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം തമിഴിലെ പ്രമുഖ യുവതാരം ശിവകാര്ത്തികേയന് ജെയ്സണ്‍ സഞ്ജയ് ചിത്രത്തില്‍ അഭിനയിക്കാന്‍ വിസമ്മതിച്ചുവെന്നാണ് വാര്‍ത്ത. ചിത്രത്തിന്റെ കഥയില്‍ തന്റെ ഇപ്പോഴത്തെ താരമൂല്യത്തിന് വേണ്ട രീതിയില്‍ കൊമേഷ്യല്‍ കാര്യങ്ങള്‍ ഇല്ലെന്ന് പറഞ്ഞാണ് കഥ കേട്ട ശേഷം ശിവകാര്ത്തികേയന് ജെയ്സണ്‍ സഞ്ജയ് ചിത്രം ഉപേക്ഷിച്ചത് എന്നാണ് കോളിവുഡ് വൃത്തങ്ങളെ അധികരിച്ച് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ചിത്രത്തിന്റെ കഥയില്‍ തന്റെ ഇപ്പോഴത്തെ താരമൂല്യത്തിന് വേണ്ട രീതിയില്‍ കൊമേഷ്യല്‍ കാര്യങ്ങള്‍ ഇല്ലെന്ന് പറഞ്ഞാണ് കഥ കേട്ട ശേഷം ശിവകാര്ത്തികേയന് ജെയ്സണ്‍ സഞ്ജയ് ചിത്രം ഉപേക്ഷിച്ചത് എന്നാണ് കോളിവുഡ് വൃത്തങ്ങളെ അധികരിച്ച് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, ചിത്രത്തിലെ അഭിനേതാക്കളുടെയും സാങ്കേതിക വിദഗ്ധരുടെയും വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 28നാണ് ജെയ്സണ്‍ സഞ്ജയ് സംവിധാന രംഗത്തേക്ക് വരുന്നു എന്ന പ്രഖ്യാപനം നടത്തിയത്. ലൈക്ക പ്രൊഡക്ഷനാണ് നിര്‍മ്മാതാക്കള്‍.
സംവിധായകന് ശങ്കറിന്റെ മകള്‍ അതിഥി ശങ്കറും ജേസണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രധാന റോളില്‍ എത്തുമെന്നാണ് സൂചന. യുവന് ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീതം എന്ന് റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും എ.ആര് റഹ്മാന്റെ മകന് എ.ആര് അമിന്‍ ആണ് സംഗീത സംവിധായകനാവുക എന്നും വാര്‍ത്തകളുണ്ട്.