തന്റെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടെന്നും റിപ്പോര്‍ട്ട് ചെയ്യാന്‍ സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ച് ഗായിക ചിത്ര അരുണ്‍.കഴിഞ്ഞ ദിവസം ഗായികയുടെ പേജില്‍ അശ്ലീല വീഡിയോ പ്രത്യക്ഷപ്പെട്ടിരുന്നു. മൂന്നു മാസത്തോളമായി പേജ് ഹാക്ക് ചെയ്യപ്പെട്ട അവസ്ഥയിലാണെന്നും സൈബര്‍ സെല്ലിലും ഫെയ്സ്ബുക്കിലും റിപ്പോര്‍ട്ട് ചെയ്തെങ്കിലും നടപടി ഉണ്ടായില്ലെന്നും ഗായിക പറയുന്നു.
മൂന്നു മാസത്തോളമായി എന്റെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ആണ്. സൈബര്‍ സെല്ലില്‍ പരാതി കൊടുത്തിരുന്നെങ്കിലും പ്രത്യേകിച്ചു നടപടി ഒന്നും അവര്‍ സ്വീകരിച്ചില്ല. ഫെയ്സ്ബുക് അധികൃതരെയും മെയില്‍ വഴി വിവരം അറിയിച്ചിരുന്നു പക്ഷേ പ്രയോജനകരമായ നടപടി അവിടെനിന്നും ഉണ്ടായില്ല.
കഴിഞ്ഞ ദിവസം എന്റെ പേരിലുളള പേജില അശ്ലീല വീഡിയോ പോസ്റ്റ് ചെയ്യപ്പെട്ടു. ഇക്കാര്യം എന്റെ സുഹൃത്തുക്കളും പരിചയക്കാരും എന്നെ അറിയിച്ചു. മൂന്നാമതൊരാളെപ്പോലെ മാത്രമേ എനിക്കും എന്റെ പേജ് കാണാന്‍ പറ്റുന്നുളളൂ അല്ലാതെ വേറൊന്നും ചെയ്യാന്‍ പറ്റുന്നില്ല.
എന്റെ പേജ് പിന്തുടരുന്നവരാണെങ്കില് ദയവ് ചെയ്ത് അണ്‍ഫോളോ ചെയ്ത് പേജ് റിപ്പോര്‍ട്ട് ചെയ്ത് ബ്ലോക്ക് ചെയ്യണമെന്ന് അഭ്യര്‍ഥിക്കുന്നു. ചിത്ര അരുണ്‍ പറഞ്ഞു. ഹൗസ്ഫുള്, റാണി പദ്മിനി, രക്ഷാധികാരി ബൈജു തുടങ്ങിയ ചിത്രങ്ങളില്‍ ചിത്ര അരുണ്‍ ഗഗാനങ്ങള് ആലപിച്ചിട്ടുണ്ട്. ചലച്ചിത്ര പിന്നണി ഗാനങ്ങള്‍ക്കൊപ്പം ഭക്തിഗാനരംഗത്തും സജീവമാണ് ഗായിക.