Latest News

ഹിറ്റുകളൊരുക്കി ദീലിപിനെ വളര്‍ത്തിയ ജൂലായ്; ജീവിതയാത്രയിലെ പതര്‍ച്ചകള്‍ സമ്മാനിച്ചതും അതേ ജൂലായ്; ജനപ്രിയന്റെ വിജയമാസം സമ്മാനിച്ചത് നിര്‍ഭാഗ്യങ്ങളും

Malayalilife
topbanner
 ഹിറ്റുകളൊരുക്കി ദീലിപിനെ വളര്‍ത്തിയ ജൂലായ്; ജീവിതയാത്രയിലെ പതര്‍ച്ചകള്‍ സമ്മാനിച്ചതും അതേ ജൂലായ്; ജനപ്രിയന്റെ വിജയമാസം സമ്മാനിച്ചത് നിര്‍ഭാഗ്യങ്ങളും

മിമിക്രിയിലൂടെ സിനിമയിലേക്കെത്തി ജനപ്രിയ നായകനായി മാറിയ ആളാണ് ദിലീപ്. ഗോപാലകൃഷ്ണന്‍ എന്ന താരത്തിന്റെ യഥാര്‍ത്ഥ പേര് സിനിമയിലെത്തിയതോടെ ദിലീപ് എന്നാക്കി മാറ്റുകയായിരുന്നു. ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്ക് ചുവട് വച്ച താരം പിന്നീട് നായകനായി ഉയര്‍ന്നു. വ്യക്തിജീവിതത്തിലെ വിവാദങ്ങളും മറ്റും ദിലീപിനെ ശ്രദ്ധാകേന്ദ്രമാക്കി മാറ്റിയിരുന്നു. ദിലീപുമായി ബന്ധപ്പെട്ട്  ദിവസത്തിന്റെ പ്രത്യേകതയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ ഉയരുന്നത്.

മലയാള സിനിമയില്‍ നായകനായി തിളങ്ങിയ ദിലീപിന് പിന്നീടങ്ങോട്ട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. മഞ്ജുവാര്യര്‍, ദീലിപ്, ഭാവന,കാവ്യ  തുടങ്ങിയവരൊക്കെ ദിലീപിന്റെ ഭാഗ്യ നായികമാരായിരുന്നു. ഇവര്‍ക്കൊപ്പം ദിലീപ് അഭിനയിച്ച ചിത്രങ്ങളൊക്കെ സൂപ്പര്‍ ഹിറ്റുകളായി മാറുകയും ചെയ്തിരുന്നു. ഇപ്പോള്‍ ആരാധകര്‍ക്കിടിയില്‍ ചര്‍ച്ചയാകുന്നത്  ജൂലൈ നാലിന്റെ
പ്രത്യേകതയാണ്. രാശിയിലും ദിവസത്തിലുമെല്ലാം വിശ്വസിക്കുന്നയാളാണ് ദിലീപ്. ജൂലൈ 4 എന്ന ദിനം താരത്തെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതുമാണ്. ദിലീപിന്റെ അഞ്ച് ഹിറ്റ് ചിത്രങ്ങളാണ് ജൂലൈ നാലിന് തിയേറ്ററില്‍ എത്തിയത്. അതുകൊണ്ടു തന്നെ  തനിക്ക് രാശിയുളള മാസമായും വിജയമാസമായും ദിലീപ് വിശേഷിപ്പിക്കുന്നത് ജൂലൈ മാസത്തെയാണ്.

റിലീസിന് മാത്രമല്ല രാശി ഇതേ പേരിലുള്ള സിനിമയിലും അഭിനയിക്കാനുള്ള അവസരവും താരത്തിന് ലഭിച്ചിരുന്നു. ജൂലൈ 4ന് റിലീസ് ചെയ്ത സിനിമകളുടെ പോസ്റ്ററും ആ സമയത്തെ വിശേഷങ്ങളുമൊക്കെയാണ് ഫാന്‍സ് ഗ്രൂപ്പുകളിലും നിറഞ്ഞുനില്‍ക്കുന്നത്. മീശ മാധവന്‍, ഈ പറക്കും തളിക, സി ഐഡി മൂസ, പാണ്ടിപ്പട ജൂലൈ 4 ഈ നാല് സിനിമകള്‍ തിയേറ്ററുകളിലേക്കെത്തിയത് ജൂലൈ 4നായിരുന്നു. ദിലീപിന്റെ സുകൃത സമയത്തും പ്രതിസന്ധികളിലും ആരാധകര്‍ ഒപ്പമുണ്ടായിരുന്നു. തന്റെ വിജയമാസമായി ദിലീപ് വിശേഷിപ്പിക്കുന്നത് ജൂലൈ മാസത്തെയാണ്. ഈ അഞ്ച് ചിത്രങ്ങളില്‍ വേറെ വേറെ നായികമാരായിരുന്നു അഭിനയിച്ചത്. ജൂലൈ 4 എന്ന ദിനം ഭാഗ്യമാണ് കൊണ്ടുവന്നിട്ടുള്ളതെന്ന് താരത്തിന്റെ സിനിമകള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാവും. ജൂലൈ മാസത്തില്‍ റിലീസ് ചെയ്ത ചെസ്സ് എന്ന ചിത്രവും ഹിറ്റായിരുന്നു. എന്നാല്‍ ജീവിതത്തില്‍ ജൂലൈ മാസം ദിലീപിന് വിജയങ്ങളാണ് നേടിക്കൊടുത്തത് എങ്കിലും സ്വകാര്യ ജീവിതത്തില്‍ അത് അങ്ങനെ അല്ലായിരുന്നു. പ്രണയിച്ചു വിവാഹിതരായ ദിലീപും മഞ്ജുവാര്യരും തങ്ങളുടെ ഡിവോഴ്സ് കേസ് ഫയല്‍ ചെയ്തത് 2014 ജൂലൈയില്‍ ആയിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഡാലോചനയുടെ പേരില്‍ ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ടതും ഒരു ജൂലൈയ് 10നാണ്. സിനിമയിലെ വലിയ കയറ്റങ്ങളുടെയും ജീവിതത്തിലെ വലിയ മുന്നേറ്റങ്ങളുടേയും മാസമായതും ജീവിതത്തിലെ വലിയ പ്രതിസന്ധി നേരിട്ടതും ജൂലൈ മാസത്തിലാണ് എന്നതും ചര്‍ച്ചയാകുന്നുണ്ട്.





 

 

significance of the month july in actor dileeps life journey

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES