Latest News

എനിക്ക് ഇനി മരിച്ചാലും കുഴപ്പമില്ല സാര്‍, മമ്മൂട്ടിയേയും മോഹന്‍ലാലിനെയും നടന്മാര്‍ എന്ന നിലയില്‍ ആരാധനയോടെ എന്നും നോക്കി കാണുന്ന ഒരാള്‍ കൂടിയാണ് ഞാന്‍; വെളിപ്പെടുത്തലുമായി സിദ്ധിഖ്

Malayalilife
എനിക്ക് ഇനി മരിച്ചാലും കുഴപ്പമില്ല സാര്‍, മമ്മൂട്ടിയേയും മോഹന്‍ലാലിനെയും നടന്മാര്‍ എന്ന നിലയില്‍ ആരാധനയോടെ എന്നും  നോക്കി കാണുന്ന ഒരാള്‍ കൂടിയാണ് ഞാന്‍; വെളിപ്പെടുത്തലുമായി സിദ്ധിഖ്

തെന്നിന്ത്യന്‍ സിനിമ മേഘലയില്‍ ഏറെ ആരാധകര്‍ ഉളള താരമാണ് കമല്‍ഹാന്‍ . എന്നാല്‍ താരത്തെക്കുറിച്ച് ഉളള ആരാധനയെപറ്റി തുറന്ന് പറഞ്ഞിരിക്കുകയാണ് നടന്‍ സിദ്ധിഖ് . ദൃശ്യം എന്ന ചിത്രത്തില്‍ താന്‍ കൈകാര്യം ചെയ്ത വേഷം ഗംഭീരമായി മാറി എന്ന് കമല്‍ ഹാസന്‍ തുറന്ന് പറഞ്ഞപ്പോള്‍  ഇനി മരിച്ചാലും വേണ്ടില്ല എന്ന തോന്നലാണ് തന്റെ ഉളളില്‍ ഉണ്ടായത് എന്ന് തുറന്ന പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍ താരം . 

കമലഹാസനെ നേരില്‍ പരിചയപ്പെടുന്ന സമയത്ത് എനിക്ക് ഒരു ആഗ്രഹം ഉണ്ടായിരുന്നു . എന്നെ ഓര്‍ക്കത്തക്ക രീതിയില്‍  അദ്ദേഹത്തിന് പരിചയപ്പെടണമെന്നത്. എന്നാല്‍ ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്ദാന ചടങ്ങില്‍ വെച്ച് അങ്ങനെയൊരു അവസരം സംജാതമാകുകയും ചെയ്തിരുന്നു . അന്നായിരുന്നു ഞാന്‍ ആദ്യമായി കമലഹാസനുമായി സംസാരിക്കുന്നത് . അദ്ദേഹം എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു .  'ദൃശ്യം' എന്ന ചിത്രത്തിലെ എന്റെ അഭിനയം ഗംഭീരമായിരുന്നുവെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ കാതില്‍ പറഞ്ഞത് ഇതാണ്.

'എനിക്ക് ഇനി മരിച്ചാലും കുഴപ്പമില്ല സാര്‍' എന്നായിരുന്നു . ചെറു പ്രായത്തില്‍ തന്നെ ഏറെ ആരാധന തോന്നിയിരുന്ന  ഒരു നടന്‍ ഞാന്‍ ചെയ്ത ഒരു വേഷത്തെക്കുറിച്ച് പറയുമ്പോള്‍  അതിലും വലിയ ഭാഗ്യമുണ്ടോ? അദ്ദേഹവുമായി അതിന് ശേഷവും സംസാരിച്ചിട്ടുണ്ട്, സിനിമയെക്കുറിച്ച് മണിക്കൂറുകളോളം സംസാരിക്കുകയും ചെയ്തിട്ടുണ്ട് . ഇതൊക്കെ തുറന്ന് പറയുമ്പോഴും മമ്മൂട്ടിയേയും മോഹന്‍ലാലിനെയും നടന്മാര്‍ എന്ന നിലയില്‍ ആരാധനയോടെ എന്നും  നോക്കി കാണുന്ന ഒരാള്‍ കൂടിയാണ് ഞാന്‍' എന്നും അദ്ദേഹം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു . 

sidhique says about actor kamalahasan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES