Latest News

തിരിച്ചുവരവിന് തുടക്കമിട്ട് സിബി മലയില്‍; കൈകോര്‍ത്ത് രഞ്ജിത്തും; ആസിഫ് അലി നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചു

Malayalilife
തിരിച്ചുവരവിന് തുടക്കമിട്ട് സിബി മലയില്‍; കൈകോര്‍ത്ത് രഞ്ജിത്തും; ആസിഫ് അലി നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചു

ലയാളത്തിന്റെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് സംവിധായകരില്‍ ഒരാളാണ് സിബി മലയില്‍ നിരവധി ഹിറ്റുകളാണ് അദ്ദേഹം മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുള്ളത്. എന്നാല്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സിബി മലയില്‍ സിനിമയില്‍ സജീവമല്ല. ഇപ്പോഴിതാ സിബിയുടെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചിരിക്കയാണ്. സിബിക്കൊപ്പം രഞ്ജിത്ത് കൂടി ചേര്‍ന്ന സമ്മര്‍ ഇന്‍ ബത്‌ലഹേം എന്ന ചിത്രം ഏറെ ശ്രദ്ധനേടിയിരുന്നു. സിബിയുടെ തിരിച്ചുവരവിലും അദ്ദേഹത്തിനൊപ്പം കൈകോര്‍ക്കുന്നത് രഞ്ജിത്താണ്. രഞ്ജിത്ത് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നായകന്‍മാരാകുന്നത് ആസിഫ് അലിയും റോഷനുമാണ്. ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത് വളരെ സവിശേഷതയുള്ള ദിവസത്തിലാണ്. 2020 പത്താം മാസമായ ഒക്ടോബറിലെ പത്താം ദിനത്തിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്.

രഞ്ജിത്തും സുഹൃത്ത് പി എം ശശിധരനും ചേര്‍ന്ന് ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനി യുടെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. ആസിഫ് അലിയെയും റോഷന്‍ മാത്യുവിനെയും കൂടാതെ രഞ്ജിത്ത്, വിജിലേഷ് , സുരേഷ് കൃഷ്ണ, അതുല്‍, നിഖില വിമല്‍, ശ്രീലക്ഷ്മി എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. നവാഗതനായ ഹേമന്ദ് കുമാറാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. നാടക രംഗത്ത് സജീവമായ ഹേമന്ദിനെ സിനിമയിലെത്തിക്കുകയാണ് സിബി മലയില്‍. പ്രശാന്ത് രവീന്ദ്രനാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഷൂട്ടിങിന് തുടക്കമിട്ടിരിക്കുന്നത്. കൈലാസ് മേനോനാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നത്. അഗ്‌നിവേശാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. പ്രൊജക്റ്റ് ഡിസൈനര്‍ ബാദുഷയാണ്, പി ആര്‍ ഒ - ആതിര ദില്‍ജിത്ത്. പ്രഗത്ഭരായ പ്രതിഭകളുടെ ടീം ഒരുമിക്കുന്ന ചിത്രമായതിനാല്‍ തന്നെ സിനിമാപ്രേമികള്‍ വലിയ ആകാംക്ഷയോടെയാണ് ചിത്രത്തെ ഉറ്റു നോക്കുന്നത്.
 

Read more topics: # Sibi malayil,# new project,# Asif Ali,# Renjith
sibi malayils new project with asif ali

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES