Latest News

കുറച്ചു കാലമായി അമ്മ ഓഫീസില്‍ എന്താണ് നടക്കുന്നതെന്ന് തനിക്ക് അറിയില്ല; സെക്രട്ടറിയും ട്രഷററുമാണ് എല്ലാം ചെയ്യുന്നത്; അമ്മയെ നാറ്റിക്കാനുള്ള അജണ്ടയാണോ അന്‍സിബക്ക് എന്നറിയില്ല; തന്നെ ചിലര്‍ ലക്ഷ്യം വയ്ക്കുന്നു, മുതിര്‍ന്ന താരങ്ങള്‍ പറഞ്ഞാല്‍ മാറിനില്‍ക്കും; തുറന്നടിച്ചു ശ്വേതാ മേനോന്‍ 

Malayalilife
കുറച്ചു കാലമായി അമ്മ ഓഫീസില്‍ എന്താണ് നടക്കുന്നതെന്ന് തനിക്ക് അറിയില്ല; സെക്രട്ടറിയും ട്രഷററുമാണ് എല്ലാം ചെയ്യുന്നത്; അമ്മയെ നാറ്റിക്കാനുള്ള അജണ്ടയാണോ അന്‍സിബക്ക് എന്നറിയില്ല; തന്നെ ചിലര്‍ ലക്ഷ്യം വയ്ക്കുന്നു, മുതിര്‍ന്ന താരങ്ങള്‍ പറഞ്ഞാല്‍ മാറിനില്‍ക്കും; തുറന്നടിച്ചു ശ്വേതാ മേനോന്‍ 

ഭാരവാഹികളുടെ അധികാരത്തര്‍ക്കവും യോജിപ്പില്ലായ്മയും ആരോപണ, പ്രത്യാരോപണങ്ങളും കാരണം താരസംഘടനയായ 'അമ്മ'യില്‍ വലിയ പൊട്ടിത്തെറിയാണ് ഉണ്ടായിരിക്കുന്നത്. സംഘടയില്‍ പുതിയ ഭാരവാഹികള്‍ വന്നതോടെ തുടങ്ങിയ ആഭ്യന്തര കലഹം അതിരുവിട്ട അവസ്ഥയിലാണ്. അമ്മ പ്രസിഡന്റെ ശ്വേതാ മേനോന്‍ പറയുന്നത് സംഘടനയിലെ പലകാര്യങ്ങളും തനിക്കറിയില്ല എന്നാണ്. ഇപ്പോഴത്തെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മുതിര്‍ന്ന താരങ്ങള്‍ പറഞ്ഞാല്‍ അമ്മയുടെ തലപ്പത്തുനിന്ന് മാറാന്‍ തയ്യാര്‍ എന്ന് ശ്വേത മേനോന്‍ പറഞ്ഞു. 

എന്നാല്‍ താന്‍ തോല്‍ക്കാന്‍ അല്ല വന്നത്. പറയാനുള്ളത് മുഖത്ത് നോക്കി പറയും. എക്‌സിക്യൂട്ടിവിനുള്ളില്‍ തന്നെ ചിലര്‍ ലക്ഷ്യം വയ്ക്കുന്നുണ്ട്. കുറച്ചു കാലമായി അമ്മ ഓഫീസില്‍ എന്താണ് നടക്കുന്നതെന്ന് തനിക്ക് അറിയില്ല. സെക്രട്ടറിയും ട്രഷററുമാണ് എല്ലാം ചെയ്യുന്നത് എന്നും ശ്വേത മേനോന്‍ പറയുന്നു. കുക്കു പരമേശ്വരനോട് തനിക്ക് ഒരു ഈഗോ പ്രശ്നവും ഇല്ല. അന്‍സിബയുടെ പ്രശ്നം വ്യക്തിപരമായിരുന്നു. അമ്മക്ക് അതില്‍ ഒന്നും ചെയ്യാന്‍ ഇല്ല. വീട്ടില്‍ നടക്കുന്ന പ്രശ്നത്തില്‍ അമ്മ എങ്ങനെ ഇടപെടുമെന്നും ശ്വേത ചോദിക്കുന്നു. 

ടിനി ടോമിനെതിരായ അന്‍സിബയുടെ പരാതി മാധ്യമങ്ങള്‍ വഴിയാണ് അറിയുന്നതെന്ന് ശ്വേത പറഞ്ഞു. അന്‍സിബയുടെ പരാതി ജനറല്‍ ബോഡിയില്‍ ചര്‍ച്ച ചെയ്യും. അതാണല്ലോ അമ്മയുടെ കോടതി. അമ്മയെ നാറ്റിക്കാനുള്ള അജണ്ട ആണോ അന്‍സിബക്കെന്നും അതോ എന്തെങ്കിലും ലക്ഷ്യമുണ്ടോ എന്ന് അറിയില്ലെന്നും ശ്വേത പറഞ്ഞു. സ്ത്രീകള്‍ക്ക് നയിക്കാന്‍ പറ്റില്ല എന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും ശ്വേത പറഞ്ഞു. 

അതേസമയം താര സംഘടനക്കുള്ളിലെ പൊട്ടിത്തെറികളില്‍ മൗനം പാലിക്കുകയാണ് മുതിര്‍ന്ന താരങ്ങളും നേരത്തെ സംഘടനയെ നയിച്ചവരും. അടുത്ത മാസം 21നു ചേരുന്ന വാര്‍ഷിക പൊതുയോഗത്തില്‍ എല്ലാം ചര്‍ച്ച ചെയ്യാമെന്ന നിലപാടിലാണ് പലരും. പുറത്തു പറയുന്നില്ലെങ്കിലും ശ്വേത മേനോനും കുക്കു പരമേശ്വരനും ഉള്‍പ്പെടെയുള്ള നേതൃത്വത്തിനെതിരെ ഒട്ടുമിക്ക നടീ നടന്മാര്‍ക്കും കടുത്ത അമര്‍ഷമുണ്ട് . നേതൃത്വം മാറണം എന്നാണ് പലരുടെയും അഭിപ്രായം. അമ്മ എക്സിക്യൂട്ടിവ് കമ്മിറ്റിയില്‍ നിന്ന് രാജിവച്ച അന്‍സിബ ഹസ്സന്‍ കഴിഞ്ഞ ദിവസമാണ് സംഘടന നേതൃത്വത്തിനെതിരെയും ടിനി ടോമിനെതിരെയും തുറന്നടിച്ച് രംഗത്തുവന്നത്. 

തന്നെ ജിഹാദിയെന്ന് വിളിച്ചു, മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചു, അവിഹിത ബന്ധമുണ്ടെന്ന് പറഞ്ഞു പരത്തി, പൊലീസിന് വ്യാജ പരാതി നല്‍കി തുടങ്ങി ഗുരുതര പരാമര്‍ശങ്ങളാണ് അന്‍സിബ ഉന്നയിച്ചത്. ഇതിന് പിന്നാലെ ടിനി ടോമിനെതിരെ നടി നീനാ കുറുപ്പും രംഗത്ത് വന്നു. കുടുംബമേളക്കിടെ ടിനി കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും അസഭ്യം പറഞ്ഞെന്നും സംഘടനക്ക് പരാതി നല്‍കി. 

അന്‍സിബ ഹസന്‍ ജോയിന്റ് സെക്രട്ടറി സ്ഥാനം രാജിവച്ചതോടെയാണ് അമ്മയിലെ പ്രശ്നങ്ങള്‍ പുറത്തുവന്നത്. പ്രസിഡന്റ് നിയമിച്ച ഓഫീസ് മാനേജരെ ജനറല്‍ സെക്രട്ടറി പുറത്താക്കിയത് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ക്ക് കാരണമായി. ട്രഷറര്‍ ഉണ്ണി ശിവപാലിന് നിര്‍ബന്ധിത അവധി നല്‍കേണ്ടിവന്നതും മാനക്കേടായി.അമ്മ ഭരണസമിതി അംഗമായ ടിനി ടോമിനെതിരെ അന്‍സിബയ്ക്ക് പിന്നാലെ നീന കുറുപ്പും ആരോപണം ഉന്നയിച്ചു. അന്‍സിബയ്‌ക്കെതിരെ കേസ് നല്‍കിയ വൈസ് പ്രസിഡന്റ് ലക്ഷ്മിപ്രിയയും രംഗത്തുവന്നു. തന്നെ ജിഹാദിയെന്ന് ടിനി ടോം വിളിച്ചെന്നും അപവാദം പ്രചരിപ്പിച്ചെന്നുമാണ് അന്‍സിബ വെളിപ്പെടുത്തിയത്. ടിനിക്കെതിര നീനകുറുപ്പും രംഗത്തുവന്നു. 

കുടുംബസംഗമത്തിനിടെ ടിനി ടോം കേട്ടാലറയ്ക്കുന്ന അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് നീന ഭാരവാഹികള്‍ക്ക് പരാതി നല്‍കിയത്.ടിനി ടോമിന് അനുകൂലമായ നിലപാടാണ് ലക്ഷ്മിപ്രിയ സ്വീകരിച്ചത്. അന്‍സിബ തനിക്കയച്ച മെസേജ് തന്റെ കുടുംബത്തെ ബാധിക്കുമെന്ന ഘട്ടത്തിലാണ് പൊലീസില്‍ പരാതി നല്‍കിയത്. 

കുടുംബസംഗമത്തിന് ക്ഷേത്രത്തിന്റെ സ്‌പോണ്‍സര്‍ഷിപ്പ് സ്വീകരിക്കുന്നത് തര്‍ക്കമായപ്പോള്‍ മതതീവ്രവാദം ആരോപിച്ചത് അന്‍സിബയാണ്. അന്‍സിബയെ ജിഹാദിയെന്ന് വിളിച്ചെന്ന ആരോപണം ശരിയല്ലെന്നും ലക്ഷ്മിപ്രിയ പറയുന്നു.നേതൃത്വം പലവഴിപ്രസിഡന്റ് ശ്വേത മേനോനും ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരനും തമ്മിലുള്ള വിയോജിപ്പും അധികാരത്തര്‍ക്കവും അമ്മയെ സാരമായി ബാധിച്ചെന്ന് അംഗങ്ങള്‍ പറയുന്നു. പ്രവര്‍ത്തനങ്ങള്‍ താളംതെറ്റി. യോഗതീരുമാനങ്ങള്‍ പോലും അംഗങ്ങളെ അറിയിക്കാറില്ല. ജനറല്‍ സെക്രട്ടറിക്കുള്ള ചില അധികാരങ്ങള്‍ പ്രസിഡന്റിനും ബാധകമാക്കാന്‍ സംഘടനയുടെ നിയമാവലി ഭേദഗതിക്കും ശ്രമം ആരംഭിച്ചിട്ടുണ്ട്. പൊതുയോഗത്തില്‍ ഭേദഗതി അവതരിപ്പിക്കാണ് നീക്കം.

shwetha menon open up amma issue

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES