രക്തദാനം പ്രമേയമാക്കി ചിത്രീകരിച്ച ഏറ്റവും പുതിയ ഹ്രസ്വ ചിത്രമാണ് 'അവിവേകം' .സണ്‍ഡേ സിനിമാസിന്റെ ബാനറില്‍ ശ്രീരാജ് എസ് ആര്‍ ആണ് ചിത്രം സംവിധാനെ ചെയ്തിരിക്കുന്നത്. ഒരൊറ്റ ദിവസം കൊണ്ടാണ് ഹ്രസ്വ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായത്. റിലീസായി ഒരു ദിവസം കൊണ്ടുതന്നെ അന്‍പതിനായിരത്തിലധികം കാഴ്ചക്കാരാണ് ഹ്രസ്വചിത്രം കണ്ടത്. ചിത്രത്തിന്റെ കഥയും , എഡിറ്റിംഗും
നിര്‍വഹിച്ചിരിക്കുന്നത് സംവിധായകനായ ശ്രീരാജ് എസ് ആര്‍ ആണ്.
ഒരു വേദി കിട്ടിയാല്‍ രക്തദാനത്തെ പറ്റി വാതോരാതെ സംസാരിക്കുന്ന മനുഷ്യര്‍, മറ്റുള്ളവര്‍ ഒരാവശ്യത്തിന് വിളിക്കുമ്പോള്‍ ഇവര്‍ ഒഴിഞ്ഞു മാറുകയാണ് പതിവ്. എന്നാല്‍ അവര്‍ക്കൊരാവശൃം വരുമ്പോള്‍ ഈ സമൂഹം ഇവരൊട് എങ്ങനെ തിരിച്ചു പ്രതികരിക്കും. ഇതിനുള്ള ഉത്തരമാണ് ഈ ചിത്രത്തിലൂടെ ഡയറക്ടര്‍ നമുക്ക് കാട്ടിത്തരുന്നത്. ഇന്നത്തെ സമൂഹത്തില്‍ മനുഷ്യര്‍ തമ്മില്‍ എങ്ങനെ കടപ്പെട്ടിരിക്കുന്നുവെന്ന് ചിത്രം വളരെ ലളിതമായ രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു. അഭിജിത്ത് എം നായര്‍, ജിബി കൊട്ടാരക്കര, അഖിലേഷ് മുരുഗന്‍ , അഭിജിത് ബി സി, രതീഷ് വരദ, വിപിന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്.
മികച്ച പ്രതികരണമാണ് ഹ്രസ്വ ചിത്രത്തിന് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് വിപിന്‍ മോഹനാണ്. ആശങ്ക, അതായത് രാഷ്ട്രീയം, House wife, Big B, Mindset തുടങ്ങിയ നിരവധി ശ്രദ്ധിക്കപ്പെട്ട ഹ്രസ്വചിത്രങ്ങളും ഒട്ടേറെ പരസ്യചിത്രങ്ങളുടെ എഡിറ്റിങ്ങും കൂടാതെആയിട്ടും പ്രവര്‍ത്തിച്ചിട്ടുള്ള വൃക്തിയാണ് ശ്രീരാജ്.