മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ശോഭന. കലാ ജീവിതത്തിന് പ്രാധാന്യം നല്‍കി ജീവിക്കുന്ന ശോഭന തന്റെ സ്വകാര്യ ജീവിതത്തെ പറ്റി ഒരു വിശേഷങ്ങളും പങ്കുവെക്കാറില്ല.ശോഭന തന്റെ നൃത്ത വീഡിയോകളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. തന്റെ യാത്രാ വിശേഷങ്ങളും ശോഭന ആരാധകരുമായി ഷെയര്‍ ചെയ്യാറുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണെങ്കിലും മകള്‍ അനന്തനാരായണിയെ ഇതുവരെ ശോഭന ആരാധകര്‍ക്ക് മുന്നിലെത്തിച്ചിട്ടില്ല. ശോഭനയേക്കാണുമ്പോഴൊക്കെ മകളുടെ വിശേഷങ്ങളും പ്രേക്ഷകര്‍ തിരക്കാറുണ്ട്.
മകള്‍ പഠനത്തിലും നൃത്തത്തിലും ശ്രദ്ധ പതിപ്പിച്ചിരിക്കുകയാണെന്ന് ശോഭന പറയാറുമുണ്ട്. എന്നാലിപ്പോഴിതാ ശോഭന പങ്കുവച്ചിരിക്കുന്ന പുതിയ നൃത്ത വീഡിയോയില്‍ നിന്ന് രസകരമായ ഒരു കാര്യം കണ്ടെത്തിയിരിക്കുകയാണ് ആരാധകര്‍. ശോഭന പങ്കുവച്ചിരിക്കുന്ന വീഡിയോയുടെ ഹാഷ്ടാഗില്‍ നാരായണി ദ് ട്രാവലര്‍ എന്ന ഒരു ഐഡി കൂടിയുണ്ടായിരുന്നു. താരത്തിന്റെ മകളുടെ ഇന്‍സ്റ്റഗ്രാം ഐഡിയാണോ ഇതെന്നാണ് ആരാധകരുടെ ചോദ്യം
അധ്യാപനവും രക്ഷകര്‍തൃത്വവും തമ്മിലുള്ള നേര്‍ത്ത രേഖ എന്ന് പറഞ്ഞു കൊണ്ടാണ് ശോഭന തന്റെ കുറിപ്പ് ആരംഭിക്കുന്നത്.പലപ്പോഴും ഒന്ന് മറ്റൊന്നിലേക്ക് ലയിക്കുന്നു...അര്‍ദ്ധമണ്ഡലത്തില്‍ അലരിപ്പി (പ്രാര്‍ത്ഥനാ രൂപത്തിലുള്ള അലരിപ്പ് ഭരതനാട്യത്തിലെ ആദ്യ ഇനമാണ്)നായി സങ്കീര്‍ണമ്മായ ഒരു അടവ് അവതരിപ്പിക്കാന്‍ വിദ്യാര്‍ഥികള്‍ എല്ലാവരും സ്റ്റേജില്‍ ഇരിക്കുമ്പോള്‍ വയറ്റില്‍ ആളലുണ്ടാകുന്ന ഒരേ ഒരു വ്യക്തി ടീച്ചറാണ്. എന്തും സംഭവിക്കാം, ലൈറ്റുകളും ഭാരം കൂടിയ വേഷവിധാനവുമൊക്കെ കുട്ടിയെ പരിഭ്രമിപ്പിക്കാം.
ഫാനിലെങ്ങാനും ചവിട്ടി മറിഞ്ഞു വീണാല്‍ അരങ്ങേറ്റം തന്നെ മാറിപ്പോകാം. ഒരുപാട് കാര്യങ്ങള്‍ തെറ്റിപ്പോകാം. മിക്കപ്പോഴും ഒന്നും ചെയ്യാനാകില്ല, ഒരു രക്ഷിതാവിനേക്കാള്‍ ഉപരിയാണ് ഗുരുവെന്നും ശോഭന കുറിപ്പില്‍ പറയുന്നു. നാരായണി ദ് ട്രാവലര്‍, ശ്രീവിദ്യ സൈലേഷ്, അഞ്ജന, കലാര്‍പ്പണ എന്നിവരെയാണ് ശോഭന ടാഗ് ചെയ്തിരിക്കുന്നത്.
നാരായണിക്ക് എല്ലാവിധ ആശംസകളും, അവള്‍ നിങ്ങളെപ്പോലെ തന്നെ വളരെ മനോഹരമായി നൃത്തം ചെയ്യുന്നു, നമ്മുടെ നാരായണി എന്നൊക്കെയാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകള്‍.