Latest News

ഷിയാസ് കരിമിന് വിവാഹം; പുതിയ സേവ് ദ ഡേറ്റ് ചിത്രങ്ങളുമായി താരം; വിവാഹം ഈ മാസം 25ന്; വധുവിനെ പരിചയപ്പെടുത്താതെ പങ്ക് വച്ച ചിതങ്ങള്‍ വൈറല്‍

Malayalilife
 ഷിയാസ് കരിമിന് വിവാഹം; പുതിയ സേവ് ദ ഡേറ്റ് ചിത്രങ്ങളുമായി താരം; വിവാഹം ഈ മാസം 25ന്; വധുവിനെ പരിചയപ്പെടുത്താതെ പങ്ക് വച്ച ചിതങ്ങള്‍ വൈറല്‍

മോഡലും ബിഗ് ബോസ് താരവുമായ ഷിയാസ് കരീം വിവാഹിതനാകുന്നു. പ്രതിശ്രുത വധുവിനോടൊത്തുള്ള ചിത്രങ്ങള്‍ പങ്കുവെച്ചാണ് ഷിയാസ് കരീം എത്തിയത്. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ സേവ് ദി ഡേറ്റ് ചിത്രങ്ങളുമായിട്ടാണ് ഷിയാസ് എത്തിയിരിക്കുന്നത്.

ഭാര്യയാകാന്‍ പോകുന്ന കുട്ടിയെ പ്രണയാതുരമായ രീതിയില്‍ ചേര്‍ത്ത് പിടിച്ചുള്ള റൊമാന്റിക് ചിത്രമാണ് ഷിയാസ് പങ്കുവെച്ചത്. വിവാഹം നവംബര്‍ 25 ന് നടക്കും എന്ന് മാത്രമാണ് ചിത്രത്തിലുള്ളത്. എന്നാല്‍ പെണ്‍കുട്ടിയുടെ പേരോ മറ്റ് വിവരങ്ങളോ താരം സൂചിപ്പിച്ചിട്ടില്ല.

കഴിഞ്ഞ വര്‍ഷമാണ് ഷിയാസ് വിവാഹിതനാവാന്‍ ഒരുങ്ങിയത്. ദുബായില്‍ വച്ച് പെണ്‍കുട്ടിയുമായിട്ടുള്ള വിവാഹനിശ്ചയവും നടത്തി. എന്നാല്‍ വളരെ പെട്ടെന്ന് ഈ ബന്ധം നടക്കാതെ പോവുകയായിരുന്നു. പിന്നീട് വിവാഹത്തെ കുറിച്ച് പല അഭിമുഖങ്ങളിലും ഷിയാസ് സംസാരിച്ചു. ''വിവാഹത്തെ പറ്റി ഭീകരമായി സംസാരിക്കാനൊന്നും എനിക്ക് അറിയില്ല. എന്റെ കല്യാണം എന്തായാലും ഉണ്ടാവും. നിശ്ചയിച്ച പെണ്‍കുട്ടിയെ തന്നെ കല്യാണം കഴിക്കണമെന്ന് നമുക്ക് നിയമം ഒന്നുമില്ലല്ലോ. എന്തായാലും ഞാന്‍ കല്യാണം കഴിക്കും.

നിശ്ചയിച്ച പെണ്‍കുട്ടി റെഡിയാണെങ്കില്‍ അവരെ വിവാഹം കഴിക്കും. നാളത്തെ കാര്യം എന്താണ് എന്ന് നമുക്ക് പറയാന്‍ പറ്റില്ലല്ലോ. അല്ലെങ്കില്‍ വേറൊരാളെ കല്യാണം കഴിക്കും. ചെമ്മീന്‍ സിനിമയില്‍ നടന്‍ മധുവിനെ പോലെ ബീച്ചിലൂടെ പാട്ട് പാടി നടക്കാന്‍ എന്തായാലും ഞാന്‍ ഉദ്ദേശിക്കുന്നില്ല. ശരിയായിട്ടുള്ള ആളെ കിട്ടുമ്പോള്‍ ഞാന്‍ എല്ലാവരെയും അറിയിക്കും എന്ന് നടന്‍ പറഞ്ഞിരുന്നു.

നേരത്തെ ഷിയാസിന്റെ വിവാഹ നിശ്ചയ വാര്‍ത്തകള്‍ക്ക് പിന്നാലെ പീഡനാരോപണം ഉയര്‍ന്ന് വന്നിരുന്നു. ഷിയാസ് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതിയുമായി ഒരു യുവതി രംഗത്ത് വരികയായിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കി.

 

shiyas kareem engagement

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക