ക്രിസ്റ്റഫര്‍' ആണ് ഷൈന്‍ ടോം ചാക്കോയുടെതായി തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്ന ചിത്രം. ഈ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് താരം നല്കിയ അഭിമുഖത്തിലെ ചില വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.തന്റെ കൊക്കെയ്ന്‍ കേസ് സിനിമയാക്കാനുള്ള റൈറ്റ്സ് സംവിധായകന് അമല്‍ നീരദ് വാങ്ങി കഴിഞ്ഞു എന്നാണ് ഷൈന്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
അടുത്തിടെയായി ഏറെ ട്രോള്‍ ചെയ്യപ്പെടുന്ന താരമാണ് ഷൈന്‍ ടോം ചാക്കോ. താരത്തിന്റെ അഭിമുഖങ്ങള്‍ വൈറലാവുകയും ട്രോളുകള്‍ക്ക് കാരണമാവുകയും ചെയ്യാറുണ്ട്.്. 2015 തന്റെ കരിയറില്‍ തിളങ്ങിനിന്ന സമയത്തായിരുന്നു മയക്കുമരുന്ന് കേസില്‍ ഷൈന്‍ അറസ്റ്റിലായതും രണ്ട് മാസത്തോളം ജയിലില്‍ കിടന്നതും.
ജയിലിലായിരുന്ന സമയത്തെ അനുഭവങ്ങളെ കുറിച്ചും ജീവിതത്തെ കുറിച്ചും പലപ്പോഴും ഷൈന്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. സിനിമയില്‍ മോശം കഥാപാത്രങ്ങള്‍ ചെയ്യാന്‍ അവസരം കിട്ടും എന്ന് ചിന്തിച്ചാണ് ജയിലില്‍ കിടന്നപ്പോള്‍ സ്വയം സമാധാനിച്ചിരുന്നത് എന്നും ഷൈന്‍ പറഞ്ഞിട്ടുണ്ടായിരുന്നു.
ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി. ഉണ്ണികൃഷ്ണന് സംവിധാനം ചെയ്ത ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് മമ്മൂട്ടി എത്തിയത്. അമല പോള്‍, സ്നേഹ, ഐശ്വര്യ ലക്ഷ്മി, വിനയ് റായ്, ദിലീഷ് പോത്തന്, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്.