ഷൈന്‍ ടോം ചാക്കോയെ വിദഗ്ധ ചികിത്സയ്ക്കായി തൃശൂരിലെത്തിച്ചു; പിതാവിന്റെ സംസ്‌കാരം വിദേശത്തുള്ള പെണ്‍മക്കള്‍ എത്തിയശേഷം; അമ്മയെയും സഹോദരനെയും ഉടന്‍ നാട്ടിലെത്തിക്കും

Malayalilife
 ഷൈന്‍ ടോം ചാക്കോയെ വിദഗ്ധ ചികിത്സയ്ക്കായി തൃശൂരിലെത്തിച്ചു; പിതാവിന്റെ സംസ്‌കാരം വിദേശത്തുള്ള പെണ്‍മക്കള്‍ എത്തിയശേഷം; അമ്മയെയും സഹോദരനെയും ഉടന്‍ നാട്ടിലെത്തിക്കും

തമിഴ്‌നാട്ടിലെ സേലത്ത് നടന്ന വാഹനാപകടത്തില്‍ പരിക്കേറ്റ ചലച്ചിത്രതാരം ഷൈന്‍ ടോം ചാക്കോയെ വിദഗ്ധ ചികിത്സയ്ക്കായി തൃശൂര്‍ സണ്‍ ആശുപത്രിയിലേക്ക് മാറ്റി. നടനെ പ്രത്യേക ആംബുലന്‍സില്‍ കഴിഞ്ഞ രാത്രി നാട്ടിലെത്തിച്ചിരുന്നു. ഷൈനിന്റെ ഇടത് കൈക്ക് പൊട്ടലുണ്ടെന്നും ചികിത്സ തുടരുകയാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷൈനിന്റെ പിതാവ് സി.പി. ചാക്കോ സംഭവസ്ഥലത്ത് തന്നെ മരിച്ചു. 

ധര്‍മപുരി ഗവ. മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. കഴിഞ്ഞ രാത്രി തന്നെ മൃതദേഹം തൃശൂരിലെത്തി. സംസ്‌കാരം വിദേശത്തുള്ള പെണ്‍മക്കള്‍ നാട്ടിലെത്തിയ ശേഷമാകും നടത്തുക എന്ന് ബന്ധുക്കള്‍ അറിയിച്ചു. കൂടുതല്‍ അന്വേഷണം തമിഴ്‌നാട് പൊലീസിന്റെ നേതൃത്വത്തിലാണ് പുരോഗമിക്കുന്നത്. 

ഷൈനിന്റെ മാതാവിനെയും സഹോദരനെയും ഉടന്‍ ഇവിടേക്ക് കൊണ്ടു വരുമെന്നാണ് റിപ്പോര്‍ട്ട്. പിതാവ് ചാക്കോയുടെ മൃതദേഹവും തൃശൂരിലെത്തിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. അതിനുശേഷം സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിക്കും. 

ഇന്നലെ വെളുപ്പിനെ ധര്‍മ്മപുരി കൊമ്പനഹള്ളിയില്‍ വെച്ചായിരുന്നു ഷൈനും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. തെറ്റായ ദിശയില്‍ വന്ന ലോറിയിലേക്ക് ഇവര്‍ സഞ്ചരിച്ച കാര്‍ ഇടിച്ചു കയറുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. തലേ ദിവസം രാത്രി പതിനൊന്ന് മണിയോടെയാണ് ഷൈനും കുടുംബവും കൊച്ചിയില്‍ നിന്ന് ബെംഗളൂരുവിലേക്ക് യാത്ര തിരിച്ചത്. ബെംഗളൂരുവില്‍ ഷൈനിന്റെ ചികിത്സയുമായി ബന്ധപ്പെട്ടായിരുന്നു യാത്ര. അപകടത്തില്‍ ഷൈനിന്റെ കൈയ്ക്ക് പരിക്കേറ്റിട്ടുണ്ട്.  ശസ്ത്രക്രിയ നടത്തേണ്ടിവരുമെന്നും റിപ്പോര്‍ട്ടുണ്ട്.

shine tom chacko in thrissur

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES