പുതിയ നിയമത്തിനു ശേഷം എ കെ സാജന്‍ സംവിധാനം ചെയ്യുന്ന എറ്റവും പുതിയ ചിത്രമാണ് നീയും ഞാനും. ഷറഫുദ്ദീന്‍,സിജു വില്‍സണ്‍,അനു സിത്താര തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഹാപ്പി വെഡിങ്ങ് എന്ന ചിത്രത്തിനു ശേഷം അനു സിത്താര, ഷിജു, ഷറഫുദ്ധീന്‍ എന്നിവര്‍ ഒരുമിക്കുന്ന ചിത്രമാണ് നീയും ഞാനും. ആ ചിത്രത്തിനു ശേഷം നല്ല സിനിമക്കായി ഞങ്ങള്‍ കാത്തിരിക്കകയായിരുന്നു എന്നു നടന്‍ ഷിജു വില്‍സണ്‍ മലയാളി ലൈഫിനു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു. വളരെ സാധാരണക്കാരന്‍ ആയ ഒരു ചെറുപ്പക്കാരന്റെ കഥയാണ് നീയും ഞാനും എന്ന സിനിമയില്‍ പറയുന്നത്. സംഗീതത്തെ മനസ്സില്‍ സ്‌നേഹിക്കുകയും എന്നാല്‍ ജീവിത സാഹചര്യം കൊണ്ട് ആ മേഖലയില്‍ നിന്നും മാറേണ്ടി വരികയും ചെയ്യുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് ഈ സിനിമയെന്നും ഷിജു മലയാളിലൈഫിനു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു. കോമഡി കഥാപാത്രങ്ങള്‍ ചെയ്യുന്നതില്‍ നിന്നും മാറി ചെയ്യാന്‍ വേണ്ടി തന്നെയാണ് ആദി എന്ന സിനിമയില്‍ അത്തരത്തില്‍ ഒരു വേഷം തെരഞ്ഞെടുത്തത്. അത്ത സിനിമാ ജീവിതത്തില്‍ വളരെ നല്ലൊരു തീരിമാനം തന്നെയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
പ്രണവ് മോഹന്‍ലാലിന്‍കൂടെയുള്ള അനുഭവവും അദ്ദേഹം വെളിപ്പെടുത്തുക ഉണ്ടായി.വളരെ സിംപിളായ ഒരു വിക്തിയാണ് പ്രണവ് മനസ്സില്‍ നമുക്ക് മോഹന്‍ലാലിന്റെ മകനായി തോന്നുമെങ്കിലും അദ്ദേഹം വളരെ സിംപിളായ ഒരു നടനാണ് എന്നും മലയാളി ലൈഫിനോട് സിജു പറഞ്ഞു.
ചിത്രത്തിന്റെ ട്രെയിലര്‍ സമുഹ മാധ്യമങ്ങളില്‍ വന്‍ സ്വീകാര്യതയാണ് നേടിയിരുന്നത്.കോക്കേര്‍സ് ഫിലിംസിന്റെ ബാനറില്‍ സിയാദ് കോക്കറാണ് ചിത്രം നിര്‍മ്മിക്കുന്നത്.കോഴിക്കോടാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ഹരിനാരായണന്റെ വരികള്‍ക്ക് വിനു തോമസാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. ക്ലിന്റോ ആന്റണി ഛായാഗ്രഹണം നിര്‍വഹിച്ച സിനിമയ്ക്ക് അഖില്‍ എആര്‍ എഡിറ്റിങ് നിര്‍വ്വഹിക്കുന്നു.