സിനിമാമോഹിയായ ഒരു ചെറുപ്പക്കാരന്റെ ജീവിതമാണ് 'ഷിബു' പറയുന്നത്. തിയേറ്റര്‍ ജോലിക്കാരനായ പിതാവിലൂടെ സിനിമയെ പ്രണയിച്ചു തുടങ്ങുന്ന ചെറുപ്പക്കാരനാണ് ഷിബു. ആരാധകനില്‍ നിന്ന് സിനിമാ ലോകത്തേക്ക് വളരുന്ന ഒരു പ്രതിഭയാണ് ഇതില്‍ ഷിബു എന്ന കഥാപാത്രം. അസാധാരണത്വമൊന്നും തോന്നാത്ത ഈ കഥാഗതിക്കുള്ളില്‍ ആകര്‍ഷണീയമായ മറ്റൊരു കഥയും ഒളിച്ചിരിപ്പുണ്ട്. സിനിമാമോഹികളായ ഇന്നത്തെ ചെറുപ്പക്കാരുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ച്ച കൂടിയാണ് ഈ ചിത്രം.
ആനന്ദത്തിനു ശേഷം സച്ചിന്‍ വാര്യര്‍ ഈണമിട്ട ഷിബുവിലെ ആദ്യഗാനം റിലീസ് ചെയ്തു. മനു മഞ്ജിത് എഴുതിയ വരികള്‍ ആലപിച്ചിരിക്കുന്നത് കാര്‍ത്തികാണ് ആദ്യമായാണ് സച്ചിന്‍ വാര്യരും കാര്‍ത്തിക്കും ഒന്നിക്കുന്നത്.പ്രണീഷ് വിജയന്‍ കഥയെഴുതിയ ചിത്രം, അര്‍ജുന്‍, ഗോകുല്‍ എന്നിവരാണ് തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. പുതുമുഖം കാര്‍ത്തിക്കാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കാര്‍ഗോ സിനിമാസിന്റെ ബാനറിലാണ് സിനിമ ഒരുങ്ങുന്നത്.